റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം; അപകടമുണ്ടായിട്ട് റോഡിൽ കിടന്നത് ഒരു മണിക്കൂറോളം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലീസ് തയ്യാറായത് നാട്ടുകാർ ഇടപെട്ടതിന് ശേഷം
സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടിൽ അഖിൽ പ്രമേഷ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ തിരുവല്ലം ചിത്രാഞ്ജലി റോഡിന് സമീപമുള്ള വളവിലായിരുന്നു അപകടം. […]