video
play-sharp-fill

ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർകോട്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർകോട് നുള്ളിപ്പാടി ചെന്നിക്കരയിൽ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകൻ അൻവേദ്(ഒന്നര വയസ്സ്) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാൻ തടസ്സം നേരിടുകയായിരുന്നു. വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.

ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു ; ഭർത്തൃമാതാവിന്റെ പീഡനമെന്ന് ആരോപണം

കൊല്ലം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു. പടിഞ്ഞാറേ കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ സതീഷിന്റെ ഭാര്യ അനുജയാണ് മരിച്ചത്. മരണത്തിന് പിന്നിൽ ഭർത്തൃമാതാവിന്റെ പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത് എത്തി. ജൂൺ 30നായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് അനുജ മുറിയിൽക്കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ചു കിടക്കാറുള്ളതിനാൽ സതീഷ് ഇത് കാര്യമാക്കിയില്ല. ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽത്തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ വാതിൽ […]

കോവിഡിന്റെ പിടിയിൽ നൂറാം പിറന്നാൾ, മൂത്രത്തിലെ അണുബാധയാൽ വീണ്ടും ആശുപത്രിയിലേക്ക്..ആയുർവേ​ദ കുലപതിയുടെ അവസാന നാളുകൾ…

മലപ്പുറം: കേരളത്തിന്റെ ആയുർവേ​ദ കുലപതി എന്ന് അറിയപ്പെടുന്ന കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പത്മഭൂഷൺ ഡോ. പികെ വാരിയർ വിടപറഞ്ഞത് വൈദ്യശാസ്ത്രത്തിന് അനേകം സംഭാവനകൾ നൽകികൊണ്ട്. കോവിഡിന്റെ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ജൂൺ 8ന് തന്റെ നൂറാം പിറന്നാളും ആഘോഷിച്ച അദ്ദേഹം പിന്നീട് കോവിഡിൽ നിന്ന് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.25- ഓടെ മരണം സംഭവിച്ചു. ഇടവ മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ‍ജനിച്ച അദ്ദേഹത്തിന്റെ […]