video
play-sharp-fill

തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് സീൽ ചെയ്തു; നടപടി വിജിലൻസ് നിർദ്ദേശപ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തിൽ നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് വിജിലൻസിന്റെ ആവശ്യപ്രകാരം സീൽ ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് ഓഫീസ് സീൽ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരസഭാ കൗൺസിലര്‍മാര്‍ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച വീണ്ടും പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തിയെങ്കിലും […]

അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്; എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണം; അമേരിക്കയോട് ചൈന

സ്വന്തം ലേഖകൻ ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യുഎസിനോട് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിൽ നിന്ന് യുഎസ് സേനയുടെ പിൻമാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെ അവിടുത്തെ സ്ഥിതിഗതികളും ഒഴിപ്പിക്കലും സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്. അതേസമയം, അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നൽകുമെന്നും ചൈന ആവർത്തിച്ചു. ‘അഫ്ഗാനിലെ […]

4 മുതൽ 13 വയസുവരെയുള്ള 5 പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഫോണിൽ കുട്ടികളുടെ അമ്പതോളം വീഡിയോ; വിവരം പുറത്തു വന്നത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ; സംഭവത്തിൽ പലചരക്ക് വ്യാപാരി അറസ്റ്റിൽ; പീഡനത്തിന് ഒത്താശ ചെയ്ത ഇയാളുടെ രണ്ട് സഹോദരിമാരേയും പിടികൂടി; സഹോദരിയുടെ മകളേയും ഇയാൾ പീഡിപ്പിച്ചതായി വിവരം

സ്വന്തം ലേഖകൻ ചെന്നൈ: നിരോധിത പുകയില ഉത്പന്നവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെ പൊലീസിന് മുൻപിൽ എത്തിയത് ഞെട്ടിക്കുന്ന ലൈംഗികപീഡനത്തിന്റെ വിവരങ്ങൾ. നാല് മുതൽ പതിമൂന്ന് വയസ്സുവരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരനായ പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിന് 28ഉം 30ഉം വയസ്സുള്ള സഹോദരിമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ മക്കളെയും പെരുമാൾ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. പലചരക്ക് കച്ചവടം നടത്തുന്ന പെരുമാൾ നിരോധിത പുകയില ഉത്പന്നങ്ങൾ […]

അഭ്യൂഹങ്ങൾക്ക് വിരാമം; മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​വി. ഗോ​പി​നാഥ് പാ​ർ​ട്ടി വി​ട്ടു; ‘പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കുന്നു; നി​ല​വി​ൽ ഒ​രു പാ​ർ​ട്ടി​യി​ലേ​ക്കും പോ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെന്നും’ ഗോ​പി​നാഥ്

സ്വന്തം ലേഖകൻ പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​വി. ഗോ​പി​നാ​ഥ് പാ​ർ​ട്ടി വി​ട്ടു. കോ​ൺ​ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വെ​ച്ച​താ​യി ഗോ​പി​നാ​ഥ് സ്വ​ദേ​ശ​മാ​യ പെ​രി​ങ്ങോ​ട്ടു​കു​റു​ശി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയാണ് ഒടുവിൽ ഗോപിനാഥിന്റെ രാജിയിൽ കലാശിച്ചത്. വികാരാധീനനായിട്ടായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ രാജി പ്രഖ്യാപനം. 15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് […]

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്ററുമായി പ്രഭാസ്

സ്വന്തം ലേഖകൻ പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കി നിൽക്കുന്ന പ്രഭാസിൻ്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിൻ്റ പുതിയ പോസ്റ്റർ എത്തിയതോടെ ആരാധകരും ആവേശത്തിലായി. വരുന്ന ജനുവരി 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രം രാധാകൃഷ്ണ കുമാറാണ് […]

‘അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല; പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനം’; പിണറായിയെ പുകഴ്ത്തിയും, അനിൽ അക്കരയെ രൂക്ഷമായ് വിമർശിച്ചും കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെ വിജയനെ പുകഴ്ത്തിയും, അനിൽ അക്കരയെ രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് നേതാവ് എ. വി ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും എ.വി ഗോപിനാഥ് പറഞ്ഞു. അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം എന്ന് എ.വി ഗോപിനാഥ് പറഞ്ഞു. ഡിസിസി പ്രസിഡന്റും കെപിസിസി ഭാരവാഹിയും അടക്കമുള്ള പദവികൾ […]

സ്വർണവില കുറഞ്ഞു; കോട്ടയത്തെ ഇന്നത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 4445 രൂപയായി. പവന് 35560 രൂപയാണ് വില. അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4445 പവന് : 35560

എം.സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചു; സഹോദരങ്ങൾ അടക്കം മൂന്നു യുവാക്കൾ മരിച്ചു; ഒരാളുടെ നില അതീവഗുരുതരം

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. ഇന്ന് പുലർച്ചെ നാലോടെ എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22) എന്നിവരാണ് മരിച്ചത്. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥി (20)നെ ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് മണ്ണുമാന്തി യന്ത്രം കയറ്റി പോവുകയായിരുന്ന ലോറിയും […]

ഭർത്താവിന് രഹസ്യ ബന്ധമുണ്ടെന്ന് സംശയം; ബന്ധുവായ യുവാവിന് ക്വട്ടേഷൻ കൊടുത്ത് ഭാര്യ ഭർത്താവിനെ കൊന്നു; യുവതി പിടിയിൽ

സ്വന്തം ലേഖകൻ അജ്മീർ: രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ബാലാപുര സ്വദേശി ദേവി സിങ്ങിനെ(49)യാണ് ഭാര്യ പിങ്കി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. പിങ്കി കൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പിങ്കിയുടെ ബന്ധുവായ യുവാവ് ഉൾപ്പെടെ മൂന്ന് പ്രതികൾ കൂടിയുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കാലിത്തീറ്റ വ്യാപാരിയായ ദേവി സിങ്ങിനെ ഓഗസ്റ്റ് 22-ാം തീയതിയാണ് മൂന്നംഗസംഘം വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം ദേവി സിങ്ങിന്റെ കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം […]

സഹോദരന് കോവിഡ്; തനിക്ക് കോവിഡ് വരുമെന്ന ഭീതിയിൽ കൊല്ലത്ത് ഇരുപതുവയസുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലത്ത് കോവിഡ് ഭീതിയെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആത്മഹത്യ ചെയ്തത്. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.