ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി
സ്വന്തം ലേഖകൻ കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവുമായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതാണ് ഈ പ്രോഗ്രാം. ബികോം പഠനം തുടരുന്നതിനൊപ്പം തന്നെ സിഎക്ക് വേണ്ട തയ്യാറെടുപ്പും നടത്താമെന്നതാണ് ഈ പ്രോഗ്രാമിന്റെ നേട്ടം. രാജ്യത്ത് ഓണ്‍ലൈന്‍ ഡിഗ്രി പ്രോഗ്രാം നടത്താന്‍ യുജിസി അനുമതി നല്‍കിയിട്ടുള്ള 38 സര്‍വകലാശാലകളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. സിഎ […]