play-sharp-fill

കുമ്പളങ്ങി കൊലപാതകം; കൊലപ്പെടുത്താൻ ഒത്താശ ചെയ്തതും പിടിക്കപ്പെടാതിരിക്കാൻ മൃതദേഹത്തിന്റെ വയർ കീറി കല്ലുനിറച്ച് ചെളിയിൽ ചവിട്ടി താഴ്ത്താൻ നിർദ്ദേശം നൽകിയത് 22കാരിയായ മുഖ്യപ്രതി ബിജുവിന്റെ ഭാര്യ; ഞെട്ടിക്കുന്ന വിവങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: കുമ്പളങ്ങിയിലെ ആൻ്റണി ലാസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് മുഖ്യപ്രതി ബിജുവിന്റെ ഭാര്യ രാഖി എന്ന ഇരുപത്തിരണ്ടുകാരിയുടെ കൊടും ക്രൂരത. കൊലപ്പെടുത്താൻ എല്ലാ ഒത്താശ ചെയ്യുകയും, ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ മൃതദേഹത്തിന്റെ വയർ കീറി ആന്തരികാവയവങ്ങൾ നീക്കം ചെയ്തശേഷം കല്ലുനിറച്ച് ചെളിയിൽ ചവിട്ടി താഴ്ത്താൻ നിർദ്ദേശം നൽകിയതും യുവതിയാണ്. വയർ കീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത് അവ പ്ളാസ്റ്റിക് കവറിലാക്കി തോട്ടിലേക്ക് വലിച്ചെറിഞ്ഞതും രാഖി തന്നെയായിരുന്നു. നാലുവർഷം മുമ്പുണ്ടായ ഒരു അടിപിടിയാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ആന്റ്ണി ലാസറും സഹോദരനും ചേർന്ന് […]

കണ്ണൂർ വിമാനത്താവളത്തിൻറെ ഓഹരി; മാണി.സി.കാപ്പൻ തട്ടിയത് മൂന്നേകാൽ കോടി; സാമ്പത്തിക തട്ടിപ്പിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി മുംബൈ മലയാളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാലാ എം എൽ എയും നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് നേതാവുമായ മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് എം എൽ എയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ദിനേശിന്റെ കൈയിൽ നിന്നും മൂന്നേകാൽ കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്. കണ്ണൂർ വിമാനത്താവളത്തിൻറെ ഓഹരി നൽകാമെന്ന് പറഞ്ഞ് തന്റെ പക്കൽ നിന്നും മൂന്നേകാൽ കോടി രൂപ കാപ്പൻ തട്ടിയെടുത്തെന്ന് ദിനേശ് പറയുന്നു. വഞ്ചന, ഗൂഢാലോചന […]

രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ വലിയ വിടവ് ധനകാര്യ വകുപ്പിനെ തളർത്തി; സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി നിർമ്മാണങ്ങൾ തടയുന്നു; സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ​ഗണേഷ് കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ അസാനിധ്യം സർക്കാരിനെ താളം തെറ്റിക്കുകയാണ്. നിയമസഭാ ചർച്ചകളിൽ കിഫ്ബിയ്‌ക്കെതിരെ കടന്നാക്രമണം പ്രതിപക്ഷം ശക്തമാക്കുന്നുണ്ട്. സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ​ഗണേഷ് കുമാറും രം​ഗത്ത് വന്നിരുന്നു. ഗൗരവമുള്ള ആരോപണമാണ് ഗണേശ് ഉയർത്തുന്നത്. കഴിഞ്ഞ സർക്കാരിൽ കിഫ്ബിയുടെ 6 റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ താൻ ഇപ്പോൾ ജനങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്നു ഗണേശ് പറഞ്ഞു. സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി […]

‘ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള‌ളപ്പോൾ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് കാലാവധി നീട്ടുന്നത് എന്തിന്’? അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ്‌സി

സ്വന്തം ലേഖകൻ കൊച്ചി: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള‌ളപ്പോൾ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്. സെപ്‌തംബർ അവസാനം വരെയാണ് ലാസ്‌റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി ദീർഘിപ്പിച്ച് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇത്തരത്തിൽ ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രകടിപ്പിച്ചു. ഒരു പട്ടികയുടെ കാലാവധി മാത്രമാണ് […]

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ‘പേരില്‍’ ഒതുങ്ങി; ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പേരില്‍ ഒതുങ്ങിയതോടെ ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ എത്തി. ബ്രാന്‍ഡുകള്‍ പേരുമാറ്റിയാണ് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെ​റ്റിദ്ധരിപ്പിച്ച്‌ 41 ബ്രാന്‍ഡുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മുൻപ് കണ്ടെത്തിയിരുന്നു. ഇവ നിരോധിച്ചതോടെയാണ് വ്യാജ വെളിച്ചെണ്ണ മറ്റ് ബ്രാന്‍ഡുകളിലാണ് ഇറക്കുന്നത്. 80 ശതമാനവും മാറാ രോഗങ്ങള്‍ക്ക് സാദ്ധ്യതയുള്ള വിഷ വസ്തുക്കള്‍ ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ നിര്‍മിക്കുക. ഇത്തരം നൂറിലധികം വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ […]

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ യുവാക്കളുടെ മൃതദേഹവുമായി പ്രതിഷേധം: യു ഡി എഫ് നേതൃത്വത്തിൽ മൃതദേഹവുമായി ബാങ്കിലേയ്ക്ക് നടത്തിയ പ്രകടനം തടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും യു ഡി എഫും, എസ്ഡിപിഐയും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി ബാങ്ക് ഉപരോധിക്കാൻ പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇരുവരുടേയും മൃതദേഹവുമായി ആയി മണിപ്പുഴ ബാങ്കിലേക്ക് എത്തിയ പ്രവർത്തകരെ കോടിമത നാലുവരിപാതയിൽ പൊലീസ് തടഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പില്‍ അബ്ദുൾ സലാമിൻ്റെ മക്കളായ നിസാര്‍ ഹാന്‍ ( […]

ബിരിയാണി കഴിക്കുന്നതിനിടെ ബിയർ കുപ്പിയുടെ പൊട്ടിയ ചില്ല് വായിൽ തുളച്ചു കയറി; ‘ഇതൊക്കെ സർവ സാധാരണമെന്ന് ഹോട്ടൽ ഉടമ’; സംഭവം തിരുവല്ലയിലെ ഹോട്ടൽ ‘എലൈറ്റ് കോണ്ടിനെന്റിൽ’; ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

സ്വന്തം ലേഖകൻ തിരുവല്ല: ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് വായിൽ തുളച്ചു കയറിയ ഉപയോക്താവിന് ഹോട്ടൽ ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. തിരുവല്ലയിലെ ഹോട്ടൽ എലൈറ്റ് കോണ്ടിനെന്റലിനെതിരെ വന്ന പരാതിയിന്മേലാണ് വിധി വന്നിരിക്കുന്നത്. 2017 ൽ കോന്നി വകയാർ കുളത്തുങ്കൽ വീട്ടിൽ ഷൈലേഷ് ഉമ്മൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഫയൽ ചെയ്ത കേസിലാണ് വിധി ഉണ്ടായത്. 10,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവുമടക്കം ഹോട്ടൽ ഉടമ ഉപയോക്താവിന് നൽകണം. തിരുവല്ല എലൈറ്റ് കോൺറ്റിനെന്റൽ ഹോട്ടലിൽ […]

കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പുളിമൂട്ടിൽ സിൽക്സ് ജീവനക്കാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ സ്വന്തം ലേഖകൻ കോട്ടയം: കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുളിമൂട്ടിൽ സിൽക്സ് ജീവനക്കാരുടെ പ്രതിഷേധം. ടെക്സ്റ്റൈൽസ് ജീവനക്കാർക്ക് 10,000 രൂപ കോവിഡ് ധനസഹായം നൽകുക, അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച് എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയവ സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നാല്പതോളം വരുന്ന ജീവനക്കാർ കോട്ടയം പുളിമൂട്ടിൽ സിൽക്സിന് മുന്നിലുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു. കെ.കെ റോഡ് സൈഡിലെ കടക്ക് മുന്നിൽ പ്രതിഷേധ ബാനറുകളും ആയിട്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. സമീപം പ്രവർത്തിക്കുന്ന വാരിക്കാട്ട് ടെക്സ്റ്റൈൽസ് ജീവനക്കാരും സമരത്തിൽ […]

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാഫലം അറിയാം. പ്രീ​ബോ​ർ​ഡ് പ​രീ​ക്ഷാ ഫ​ലം, ഇ​ൻറേ​ണ​ൽ അ​സ​സ്‌​മെ​ൻറ്, യൂ​ണി​റ്റ് ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അന്തിമഫലം നിർണയിച്ചത്. കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു.

ബന്ധുനിയമനം; ലോകായുക്ത റിപ്പോർട്ട് പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ട് തയ്യാറാക്കിയത്; നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നത്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; ഹർജിയുമായി കെ.ടി ജലീൽ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നാണ് ജലീലിന്റെ വാദം. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുനിയമനത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത വിധിയിൽ പരാമർശിച്ചിരുന്നു. തുടർന്ന് ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ […]