ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍തെറ്റി വീണു; കോട്ടയം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
സ്വന്തം ലേഖകൻ തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്‌സ്പ്രസില്‍നിന്നും വീണാണ് അപകടം. പാലക്കാട് നിന്നും മിലന്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു. വെള്ളം വാങ്ങാനായി തൃശൂര്‍ സ്‌റ്റേഷനില്‍ ഇറങ്ങിയതായിരുന്നു. തിരിച്ചുവരുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ ചാടിക്കയറുകയായിരുന്നു. കാല്‍ വഴുതി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിലനെ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നുമാണ് വിലാസം ലഭിച്ചത്. മാതാപിതാക്കള്‍ […]