play-sharp-fill

അമ്മയുടെ സുഹൃത്ത് മര്‍ദിക്കുമെന്ന് ഭയം; 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം

സ്വന്തം ലേഖിക പാലക്കാട്: മര്‍ദ്ദനം ഭയന്ന് 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാര്‍കോട് ആണ് സംഭവം. ഏറെ സമയം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ പൊലീസ് കണ്ടെത്തി. അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മര്‍ദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതീഷ് എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം […]

‘നോക്കുകുത്തിയാകാനില്ല’; ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്‌തി; അനുനയ നീക്കത്തിന് വഴങ്ങാതെ കെപിസിസി പ്രസിഡന്റ്

സ്വന്തം ലേഖിക തിരുവനന്തപുരം: പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമര്‍ഷം. നോക്കുകുത്തി ആയി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇല്ലെന്നാണ് സുധാകരന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചത്. എഐസിസി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുധാകരന്‍ വഴങ്ങിയില്ല. ഇന്നും അനുനയ നീക്കം തുടരും. കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ സംശയം. എന്നാല്‍ […]

യുക്രെയിനില്‍ കുടുങ്ങിയ അറുപത് ശതമാനം ഇന്ത്യക്കാരെ ഒഴിപ്പിച്ചു; വ്യോമസേനാ വിമാനം റൊമാനിയയ്ക്ക് തിരിച്ചു

സ്വന്തം ലേഖിക ന്യൂഡല്‍ഹി: യുക്രെയിനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനായി സൈനിക വിമാനമായ C-17 ഗ്ലോബ്മാസ്റ്റര്‍ റൊമാനിയയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലെത്തിയിട്ടുണ്ട്. യുക്രെയിനില്‍ കുടുങ്ങിയ അറുപത് ശതമാനം പേരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കീവില്‍ ഇന്ത്യക്കാരാരും ഇനി ബാക്കിയില്ല. റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് വഴിയൊരുക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് 26 വിമാനസര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീനിന്റെ മൃതദേഹം മെഡിക്കല്‍ സ‌ര്‍വകലാശാലയിലെ […]

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് “വനിതാ യാത്രാ വാരം” ; വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ; മാർച്ച് എട്ട് മുതൽ 13 വരെ

സ്വന്തം ലേഖിക ലോക വനിതാ ദിനത്തോടനുബന്ധിച്ച് 2022 മാർച്ച് എട്ട് മുതൽ 13 വരെ കെ.എസ്.ആർ.ടി.സി “വനിതാ യാത്രാ വാരം – ആയി ആഘോഷിക്കുന്നു. ഈ കാലയളവിൽ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന ടൂർ ട്രിപ്പുകളും ക്രമീകരിച്ച് നൽകുന്നതാണ്. കെ.എസ്.ആർ.ടി.സി നടത്തുന്ന വനിതാ വിനോദ യാത്ര സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു. കോട്ടയം-മലക്കപ്പാറ കോട്ടയം-വാഗമൺ-പരുന്തുംപാറ കോട്ടയം – വണ്ടർലാ (മാർച്ച് 8 ന് മാത്രം) വിളിക്കേണ്ട നമ്പർ (10:00 […]

“സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് സന്തോഷമാണ്… അതൊരു ഗിഫ്റ്റാണ്, മമ്മൂട്ടിയോട് കുശുമ്പുള്ളത് ഒരു കാര്യത്തില്‍ മാത്രം…! വെളിപ്പെടുത്തി നാദിയ മൊയ്തു

സ്വന്തം ലേഖിക കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഏറ്റവും നന്നായി മാറാന്‍ കഴിയുന്ന താരമാണ് മമ്മൂട്ടി. ഒരേസമയം തന്നെ വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ അദ്ദേഹം ചെയ്യാറുണ്ട്. ഇപ്പോള്‍ സിനിമയില്‍ സ്ത്രീകള്‍ എത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിക്ക് ഒക്കെ ലഭിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന് പറയുകയാണ് നടി നാദിയ മൊയ്തു. കൊച്ചിയില്‍ ഭീഷ്മ പര്‍വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റിലായിരുന്നു വെളിപ്പെടുത്തൽ. മമ്മൂട്ടി ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രസ്സ് മീറ്റിലുണ്ടായിരുന്നു നാദിയ മൊയ്തുവിനോട് മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നൊരു മാധ്യമ പ്രവര്‍ത്തകന്‍ […]

കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനവും അഗ്നിബാധയും; ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്ക് പരിക്ക്; നാല് ലക്ഷം രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖിക നെടുങ്കണ്ടം: ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനവും അഗ്നിബാധയും. ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശി രോഹിത്തിന്(19) ആണു പരിക്കേറ്റത്. 150 കിലോ ഉണക്ക ഏലയ്ക്ക നശിച്ചു. ഏലം ഡ്രയറിന്റെ വാതിലും ജനലും ഷട്ടറും ചിതറിത്തെറിച്ചു. മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഡ്രയറിലാണ് ഇന്നലെ പുലര്‍ച്ചെ സ്ഫോടനം നടന്നത്. ഡ്രയര്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് ഇട്ടതാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ത്തങ്ങി നിന്ന വാതകത്തിന്റെ മര്‍ദം മൂലമാണ് പൊട്ടിത്തെറി നടന്നതെന്നും പൊലീസ് […]

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ ബന്ധുവെന്ന് പറഞ്ഞ് തട്ടിപ്പ്: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖകൻ മരട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ ബന്ധുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. ചമ്പക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കിയെന്നാണ് പരാതി. പത്തനംതിട്ട കോഴഞ്ചേരി മൈലന്തറ സ്വദേശി സ്മൃതിക്കാട്ട് സനോജ് എബ്രഹാം (45) ആണ് അറസ്റ്റിലായത്. മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മരട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മുണ്ടക്കയം ചോറ്റിയിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനേയും പിതാവിനേയും എസ് ഐയേയും മർദ്ദിച്ച അക്രമി ജയൻ പിടിയിൽ

സ്വന്തം ലേഖിക മുണ്ടക്കയം : മുണ്ടക്കയം ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആരാധന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയോടു അശ്ലീലച്ചുവയോടെ സംസാരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനേയും പിതാവിനേയും എസ് ഐയേയും മർദ്ദിച്ച അക്രമി ജയൻ പിടിയിൽ ഇന്ന് ഉച്ചയ്യോടെയായിരുന്നു ക്ഷേത്ര സമീപത്ത് അക്രമസംഭവങ്ങൾ ഉണ്ടായത്. കടുത്ത ചൂടിനെ തുടർന്നു യുവതി സമീപത്തെ കടയുടെ വരാന്തയിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിൽ മദ്യലഹരിയിലായിരുന്ന കടയുടമ യുവതിയോട് അശ്ളീല ചുവയോടെ സംസാരിച്ചു . ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും പിതാവിനേയും വ്യാപാരിയും സുഹൃത്തും അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവതിക്കും പരിക്കേറ്റിട്ടുണ്ട്. […]

പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചു; രക്ഷകർത്താവിന് 25000 പിഴയും കോടതി പിരിയും വരെ തടവും; കോടതി ശിക്ഷിച്ച രസീത് പങ്കുവെച്ച് കേരള പൊലീസിന്റെ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചു. രക്ഷകർത്താവിന് 25000 പിഴയും കോടതി പിരിയും വരെ തടവും. കോടതി ശിക്ഷിച്ച രസീത് പങ്കുവെച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിനെ കോടതി ശിക്ഷിച്ച രസീത് ഫേസ്ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ അടക്കം ആണ് പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റ് : “25000 പിഴയും കോടതി […]

ചോറ്റിയിൽ ശിവരാത്രി ആരാധനാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനും പിതാവിനും മർദ്ദനം ; വിവരം അറിഞ്ഞെത്തിയ ഫ്ലൈം സ്ക്വാഡ് എസ്.ഐയ്ക്കും, പൊലീസ്കാർക്കും മർദ്ദനമേറ്റു; അക്രമികൾ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖിക മുണ്ടക്കയം :ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആരാധന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയോടു അശ്ലീലം അശ്ലീലച്ചുവയോടെ സംസാരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനും, പിതാവിനും മർദ്ദനമേറ്റു . കടുത്ത ചൂടിനെ തുടർന്നു യുവതി സമീപത്തെ കടയുടെ വരാന്തയിൽ ഇരുന്നു. ഇതിനിടയിൽ മദ്യലഹരിയിലായിരുന്ന കടയുടമ യുവതിയോട് അശ്ളീല ചുവയോടെ സംസാരിച്ചു . ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും പിതാവിനേയും വ്യാപാരിയും സുഹൃത്തും അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവതിക്കും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് ഫ്ലൈം സ്ക്വാഡ് എസ്.ഐ ലാലുവിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുവരാൻ […]