ഇടുക്കിയിൽ വിമാനമിറങ്ങാൻ വഴിയൊരുങ്ങുന്നു; എയർസ്ട്രിപ്പ് നിർമ്മാണം അവസാനഘട്ടത്തിൽ, എൻസിസിയുടെ എയർ വിംഗ് കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതിനാണ് സത്രത്തിൽ എയര്‍സ്ട്രിപ്പ് നിർമ്മിക്കുന്നത്, റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് നിര്‍മ്മാണം ആരംഭിച്ചത്
സ്വന്തം ലേഖിക ഇടുക്കി: സർക്കാരിൻ്റെ ഒന്നാം വർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും. എന്‍.സി.സി കേഡറ്റുകൾക്ക് പരിശീലനത്തിനായി വണ്ടിപ്പെരിയാറിലെ സത്രത്തിൽ പണിയുന്ന എയർ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക. വനം വകുപ്പിൻ്റെ എതിർപ്പിനെ തുടർന്ന് മന്ദഗതിയാലായിരുന്ന നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതിനാണ് സത്രത്തിൽ എയര്‍സ്ട്രിപ്പ് നിർമ്മിക്കുന്നത്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് നിര്‍മ്മാണം തുടങ്ങിയത്. 650 മീറ്റർ റണ്‍വേയുടെ പണികൾ ഇതിനോടകം പൂര്‍ത്തിയായി. വിമാനങ്ങൾ പാർക്കു ചെയ്യാനുള്ള ഹാംഗറിൻ്റെ […]