video
play-sharp-fill

ഒന്നാം ക്ലാസ്സിൽ ചേരാൻ ഇനി ഏഴ് വയസ്സ് തികയണം ;പത്താം ക്ലാസ്സിൽ ബോർഡ് പരീക്ഷയില്ല ,പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

സ്വന്തം ലേഖിക ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 34 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിയ്ക്കുന്നത്.  പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്:- 5 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം. 1. നഴ്സറി: 4 വയസ്സ്. 2. ജൂനിയർ കെ.ജി: @ 5 വയസ്സ്. 3. സീനിയർ കെ.ജി:  @ 6 വയസ്സ്. 4. .ഒന്നാം ക്ലാസ്സ്: @ 7 വയസ്സ്. 5. രണ്ടാം ക്ലാസ്സ്: @ 8 വയസ്സ്. 3 വർഷത്തെ പ്രിപ്പറേറ്ററി. 6. മൂന്നാം […]

അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് നിരവധി തട്ടിപ്പുകേസുകളിലെ പ്രതി ഫിറോസ്

സ്വന്തം ലേഖിക തൃശൂര്‍: കേച്ചേരിയില്‍ അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി സ്വദേശി ഫിറോസ് (40)ആണ് കൊല്ലപ്പെട്ടത്. രണ്ടംഗ സംഘമാണ് ഫിറോസിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട ഫിറോസ് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കേച്ചേരി മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഫിറോസ്. ഫിറോസ് താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലെത്തിയ അക്രമി സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. വയറിന് പരുക്കേറ്റ ഫിറോസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു; സ്ഥിരീകരിച്ച്‌ കേന്ദ്രമന്ത്രി

സ്വന്തം ലേഖിക കീവ്: ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടയില്‍, യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവമുണ്ടായത്. പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കീവില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റതായും ഇതിനേ തുടര്‍ന്ന് പാതിവഴിയില്‍വെച്ച് തിരികെ കൊണ്ടുപോയതായും തനിക്ക് വിവരം ലഭിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്ങ് പറഞ്ഞു. ജീവഹാനിയുണ്ടാകാതെ പരമാവധി പേരെ ഒഴിപ്പിക്കാനാണ് […]

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമണം;യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്

സ്വന്തം ലേഖിക കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ ആക്രമണം.യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തി മുന്തിയ ഹോട്ടലില്‍ മുറിയെടുത്ത് പത്രാസ് കാണിക്കും; കാര്‍ ഏര്‍പ്പാടാക്കി യാത്ര തുടങ്ങിയാല്‍ കോവിഡ് ഗുളിക സമ്മാനിക്കും; പല കാര്യങ്ങൾ പറഞ്ഞ് പണം തട്ടും; ഗുളിക കഴിച്ചാല്‍ കാർ അടക്കം കയ്യിൽ ഉള്ളത് എല്ലാം നഷ്ടം; കണ്ണൂരില്‍ ട്രാവല്‍ ഏജന്‍സി ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

സ്വന്തം ലേഖിക കണ്ണൂര്‍: കോവിഡ് ഡോക്ടര്‍ എന്ന പേരില്‍ പണവും കാറുമൊക്കെ തട്ടിയെടുക്കുന്നു.പള്ളിപ്പുറം സ്വദേശിയും ഗോ യാത്ര ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്ബനി ഉടമയുമായ ശ്രീജിത്തിനും സുഹൃത്തിനുമാണ് അമളി പറ്റിയത്. കൃത്യസമയത്ത് തട്ടിപ്പാണെന്ന് മനസിലായതിനാല്‍ വന്‍ ചതിയില്‍ നിന്നാണ് ശ്രീജിത്തും സുഹൃത്ത് ആഷിക്കും രക്ഷപ്പെട്ടത്. ഫെബ്രുവരി 19ന് മാല്‍ഗുഡി റിസോര്‍ട്ടില്‍ നിന്ന് ശ്രീജിത്തിന് ഒരു കോള്‍. അവിടെ ഓട്ടം ഉണ്ടായാല്‍ മിക്കവാറും അവര്‍ ശ്രീജിത്തിനെ ആണ് വിളിക്കാറ്. ഒരു ഡോക്ടറായിരുന്നു യാത്രികന്‍. അയാള്‍ക്ക് മംഗലാപുരം പോകണം. താന്‍ മംഗലാപുരത്തെ കെഎംസി ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടിയിലുള്ള […]

സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്തു; എന്നിട്ടും കുട്ടികളില്ല; അപേക്ഷിച്ചാല്‍ ​ഗിന്നസ് റെക്കോഡ് കിട്ടുന്ന ആ കഥ പറഞ്ഞ് വിനോദ് കോവൂര്‍

സ്വന്തം ലേഖിക കോഴിക്കോട്: മിനിസ്‌ക്രീനിനും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ സംഭാഷണ ശൈലിയില്‍ തന്റെ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അല്പം ഇഷ്ടം കൂടും. കോഴിക്കോട് ജില്ലയിലെ കോവൂർ എന്ന പേര് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ നടനാണ് വിനോദ്. എം80 മൂസ, മറിമായം തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന ഗെയിം ഷോയില്‍ മത്സരാര്‍ത്ഥിയായി ഏറ്റവും ഒടുവില്‍ എത്തിയത് വിനോദ് കോവൂർ ആണ്. ഷോയില്‍ വിശേഷം പങ്കുവയ്ക്കവെ തന്റെ കുടുംബ […]

സമയക്രമത്തെച്ചൊല്ലിയുള്ള തർക്കം; കുമരകത്ത് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു; മർദ്ദനമേറ്റത് കോട്ടയം ചേര്‍ത്തല റൂട്ടില്‍ ഓടുന്ന വേമ്പനാട് ബസിന്റെ ഡ്രൈവര്‍ക്ക്

സ്വന്തം ലേഖിക കുമരകം: കുമരകത്ത് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം. കോട്ടയം ചേര്‍ത്തല റൂട്ടില്‍ ഓടുന്ന വേമ്പനാട് ബസിന്റെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി അനില്‍ കുമാര്‍ (37) നാണ് മര്‍ദ്ദനമേറ്റത്. ഇതേ റുട്ടില്‍ ഓടുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ‘മോളൂട്ടി’ എന്ന ബസുമായുള്ള സമയക്രമത്തെച്ചൊല്ലി ഉടമയുടെ മക്കള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. യാത്രക്കാരുമായി എത്തിയ ബസ് കുമരക്കം ചന്തകവലയിൽ വെച്ച് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബസിലെ ജീവനക്കാര്‍ പറഞ്ഞു. ബസിൻ്റെ […]

ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് പണമില്ലാതെ അലയുമ്പോള്‍ കണ്‍മുന്നില്‍ നോട്ടുകെട്ടുകള്‍; പണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച്‌ രമ്യ; സംഭവം എരുമേലിയിൽ

സ്വന്തം ലേഖിക കോട്ടയം: കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി അലയുന്നതിനിടെ യുവതിയുടെ കണ്‍മുന്നില്‍ നോട്ടുകെട്ടുകള്‍. എന്നാല്‍ സത്യസന്ധത വെടിയാതെ പണം എണ്ണി നോക്കുക പോലും ചെയ്യാതെ രമ്യ അത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസം എരുമേലിയിലാണ് ഈ സംഭവം ഉണ്ടായത്. കനകപ്പലം വില്ലന്‍ചിറ വീട്ടില്‍ രമ്യയാണ് ഈ കഥയില്‍ താരമായി മാറിയത്. രമ്യയുടെ സത്യസന്ധത മനസിലാക്കിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ പാരിതോഷികമായി 3000 രൂപ നല്‍കുകയും ചെയ്തു. കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ചികിത്സക്ക് ചെലവേറിയ ഓപ്പറേഷന് പണം കണ്ടെത്താന്‍ വഴിയില്ലാതെ ആകെ […]

ഏറ്റുമാനൂർ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖിക വെമ്പള്ളി: ഏറ്റുമാനൂർ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രക്കാരനും തമിഴ്‌നാട് സ്വദേശിയുമായ മാരൻ, ഇയാൾക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ സുഹൃത്ത്, ബൈക്ക് യാത്രക്കാരൻ പുതുപ്പള്ളി സ്വദേശി മനു കെ.ജോൺ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ആറേകാലോടെയായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും വെമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. വിവരം അറിഞ്ഞ് എത്തിയ ഹൈവേ പെട്രോളിംങ് സംഘം പരിക്കേറ്റവരെ […]

തോട്ടിലെ മത്സ്യബന്ധന വലയില്‍ കുടുങ്ങി അഞ്ചര മീറ്ററുള്ള മൂര്‍ഖന്‍; ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനം

സ്വന്തം ലേഖിക മാന്നാര്‍: വച്ചാല്‍ തോട്ടില്‍ മത്സ്യബന്ധന വലയില്‍ പാമ്പ് കുടുങ്ങി. ചെന്നിത്തല അപ്പര്‍കുട്ടനാട് ഒന്നാം ബ്ലോക്ക് പാടശേഖരമായ തേവര്‍കടവിന് പടിഞ്ഞാറ് ഭാഗത്തുള്ള വാച്ചാല്‍ തോട്ടില്‍ വിരിച്ച വലയിലാണ് അഞ്ചര മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ അകപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ പത്തിനാണ് സംഭവം. പോട്ടങ്കേരില്‍ രാജേഷ്, സുബ്രഹ്മണ്യം എന്നിവര്‍ തോട്ടില്‍ മീന്‍പിടുത്തതിനായി നീട്ടിയ വലകള്‍ ഉയര്‍ത്തിയപ്പോഴാണ് വലയില്‍ അകപ്പെട്ട പാമ്പിനെ കണ്ടത്. പത്തി വിടര്‍ത്തിയ പാമ്പിന്റെ ശക്തമായ ശില്‍ക്കാരം കേട്ട് തൊഴിലാളികള്‍ ഓടി അകന്നു. സംഭവം അറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം ഉമാ താരാനാഥ് റാന്നി വനം […]