ജിമ്മില്‍ പോകാന്‍ ബുള്ളറ്റെടുത്തപ്പോള്‍ കണ്ടത് പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖനെ; ബൈക്കിനുള്ളില്‍ ഒളിച്ച മൂര്‍ഖനേയും കാത്ത് നിന്നത് അഞ്ച് മണിക്കൂര്‍; ഒടുവില്‍ വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി; ആശുപത്രി വിട്ട ശേഷം വാവ സുരേഷിൻ്റെ ആദ്യത്തെ പാമ്പ് പിടുത്തം
സ്വന്തം ലേഖിക ചാരുംമൂട്: ബൈക്കിനുള്ളില്‍ കയറിയ മൂര്‍ഖനേ കാത്ത് പാമ്പ് പിടുത്തക്കാർ നിന്നത് അഞ്ച് മണിക്കൂര്‍. അവസാനം വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. അപകടത്തിന് ശേഷം വാവയുടെ ആദ്യത്തെ പാമ്പ് പിടിത്തമായിരുന്നു ഇത്. ചാരുമൂട് ശാരദാസ് ടെക്സ്റ്റയില്‍സ് ഉടമ മുകേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വൈകിട്ട് മൂന്നരയോടെ മകന്‍ അഖില്‍ ജിമ്മില്‍ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോഴാണ് തറയില്‍ കിടന്നിരുന്ന പാമ്പ് പത്തിവിടര്‍ത്തി കൊത്താനാഞ്ഞത്. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ അഖില്‍ രക്ഷപ്പെട്ടത്. ഇതിനിടെ പാസ് കവറിട്ട് മൂടിയിരുന്ന ബൈക്കിലേക്ക് കയറി. വീട്ടുകാരും, […]