ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം യൂറോപ്പില്‍ അവസാനിപ്പിച്ചേക്കും
സ്വന്തം ലേഖിക ബ്രസല്‍സ് : സമൂഹമാധ്യമങ്ങള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂറോപ്യന്‍ യൂണിയന് പരിധിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ യുഎസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്ഫോംസ്. നേരത്തെ ഒഴിവാക്കിയ ഒരു സ്വകാര്യത ഉടമ്പടി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഭീഷണി രാജ്യങ്ങള്‍ക്കിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതാണ് ഇതിനു പിന്നില്‍. യൂറോപ്പിലെ പുതിയ ഡാറ്റാ സ്വകാര്യതാ നിയന്ത്രണം കാരണമാണ് തീരുമാനമെന്നു […]