play-sharp-fill

മകനെ അവര്‍ രക്ഷിച്ചുകൊണ്ട് വരുമെന്ന ബാബുവിന്റെ അമ്മയുടെ വിശ്വാസം കാത്ത് സൈന്യം; രക്ഷപ്പെടുത്തിയത് അതിസാഹസികമായി; ദൗത്യത്തിനിടെ വന്യമൃഗങ്ങളും മുന്നിലെത്തി; ബാബുവിനോട് വീഡിയോ കോളിൽ സംസാരിച്ചശേഷം അമ്മ ബോധരഹിതയായി വീണു

സ്വന്തം ലേഖിക പാലക്കാട്: തിങ്കളാഴ്ച ഉച്ചയോടെയാണ് ചെറാട് സ്വദേശി റഷീദയുടെ മകന്‍ ബാബു മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ മുന്നൂറടിയോളം താഴ്ചയില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം മലയുടെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിറുത്താനോ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. ഇതോടെ യുവാവിനെ രക്ഷപ്പെടുത്താനാകുമോ എന്ന ഭീതി ഉയര്‍ന്നു. ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ ഒന്നര ദിവസമാണ് യുവാവ് കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി സുലൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള കരസേനാംഗങ്ങള്‍ എത്തിയതോടെ ബാബുവിന്റെ മാതാവ് നിറഞ്ഞ അത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു എന്റെ […]

ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നൽകും; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

സ്വന്തം ലേഖിക പാലക്കാട്: ചെറാട് മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്; ആശങ്കകള്‍ക്ക് വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ […]

വധഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകൾ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകൾ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സാമ്പിളുകൾ നല്‍കുക. കോടതി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് സാമ്പിളുകൾ പരിശോധനക്ക് അയക്കും. അതേസമയം, നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കും. പരിശോധനാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് അനുസരിച്ച്‌ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും സാധ്യതയുണ്ട്. കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം […]

മീഡിയ വൺ സംപ്രേഷണ വിലക്ക്; മാധ്യമം ബ്രോഡ്കാസറ്റ് ലിമിറ്റഡ് ഇന്ന് അപ്പീൽ നൽകും

സ്വന്തം ലേഖിക കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽനൽകും. പത്രവർത്തക യൂണിയൻ, ജീവനക്കാർ അടക്കമുള്ളവരും ഹർജി നൽകും. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാൻ ആണ് നീക്കം. കേന്ദ്ര സർക്കാർ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. സീൽഡ് കവറിൽ നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ ​ഗൗരവതരമാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നു വ്യക്തമാക്കി ആണ് സിംഗിൾ ബഞ്ച് […]

“പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി… ” മകൻ എത്രയും പെട്ടെന്ന് അടുത്തെത്തിയാൽ മതിയെന്ന് ബാബുവിൻ്റെ അമ്മ; ബാബുവിന് പ്രാഥമിക ചികിത്സാ നൽകി; ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തൽ; ഹെലികോപ്റ്റർ വഴി താഴേയെത്തിക്കാൻ നീക്കം

സ്വന്തം ലേഖിക പാലക്കാട്: മകന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് ബാബുവിനെ അമ്മ. ബാബു രക്ഷപ്പെട്ടതിൻ്റെ സന്തോഷം പങ്കുവെച്ച കുടുംബം സൈനികർക്കും നന്ദി പറഞ്ഞു. സൈന്യം മുകളിലെത്തിച്ച ബാബുവിന് പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായ പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നാണ് വിലയിരുത്തൽ. ബാബുവിനെ ഹെലികോപ്റ്റർ വഴി ഉടൻ തന്നെ താഴേയെത്തിക്കും. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച്‌ പ്രാഥമിക […]

അഞ്ച് വർഷമായി ദിലീപ് മനോവിഷമം അനുഭവിക്കുന്നു,അദ്ദേഹത്തിന് പ്രായ പൂർത്തിയായ ഒരു മകളുണ്ട് ചോദ്യങ്ങളുമായി നടൻ മഹേഷ്

സ്വന്തം ലേഖിക കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി നടന്‍ മഹേഷ്. ഗൂഢാലോചന കേസില്‍ ബാലചന്ദ്രകുമാറിനേയും പ്രതി ചേര്‍ക്കണം എന്ന് മഹേഷ് ആവശ്യപ്പെട്ടു. കൈരളി ന്യൂസിലെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയിലാണ് നടന്റെ പ്രതികരണം.മാനസികമായും ശാരീരികയും തളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ദിലീപിനെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്നത് കൊണ്ട് ദിലീപിന് ദുർവിധി വരണം എന്ന് താൻ കരുതുന്നില്ലെന്നും നടൻ പറഞ്ഞു. മഹേഷിന്റെ വാക്കുകൾ: ” ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. കേസ് […]

ഫേ​സ്ബുക്കിന്റെയും ഇ​ന്‍​സ്റ്റ​ഗ്രാമിന്റെയും പ്ര​വ​ര്‍​ത്ത​നം യൂറോപ്പില്‍ അ​വ​സാ​നി​പ്പി​ച്ചേ​ക്കും

സ്വന്തം ലേഖിക ബ്ര​സ​ല്‍​സ്‌ : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​രി​ധി​യി​ലെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന്‌ റിപ്പോർട്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ യുഎസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്‌ഫോംസ്. നേരത്തെ ഒഴിവാക്കിയ ഒരു സ്വകാര്യത ഉടമ്പടി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഭീഷണി രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഡാ​റ്റ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ്‌ ഇ​തി​നു പി​ന്നി​ല്‍. യൂ​റോ​പ്പി​ലെ പു​തി​യ ഡാ​റ്റാ സ്വ​കാ​ര്യ​താ നി​യ​ന്ത്ര​ണം കാ​ര​ണ​മാ​ണ്‌ തീ​രു​മാ​ന​മെന്നു […]

ബാബു തിരികെ ജീവിതത്തിലേക്ക്; രക്ഷാദൗത്യം വിജയത്തിലേക്ക്; ബാബുവിനെ സേനാ സുരക്ഷിതമായി മുകളിൽ എത്തിച്ചു; തുണയായത് ബാബുവിൻ്റെ മനോധൈര്യവും

സ്വന്തം ലേഖിക പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. കയർ ഉപയോഗിച്ച് സേന ബാബുവിനെ സുരക്ഷിതമായി മലയുടെ മുകളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടന്നത്. ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ചാണ് 400 മീറ്റര്‍ മുകളിലേക്ക് സൈനികൻ ബാല ഉയര്‍ത്തിയത്. ഇടയ്ക്ക് വെച്ച് മറ്റൊരു സൈനികനും കൂടെ ചേർന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് ബാബുവിനെ ദൗത്യസംഘം മുകളിലേക്ക് ഉയര്‍ത്തിയത്. യുവാവിന്റെ കാലില്‍ ചെറിയ പരിക്കുണ്ട്. സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ ഇന്നലെ രാത്രിതന്നെ […]

കുമരകത്തെ ജിജോയുടെ മരണം: മകനെ പൊലീസ് തല്ലിക്കൊന്ന് കനാലിൽ ഇട്ടതെന്ന് പിതാവ്; കേസ് ഐ.ജി അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക കൊച്ചി: കുടവച്ചൂര്‍ സ്വദേശി ജിജോ ആന്റണിയെ കുമരകത്തെ ഒരു ബാറിന് പിന്നിലെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജിജോയുടെ പിതാവ് ആന്റണി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ഹരിപാലാണ് വിധി പറഞ്ഞത്. 2021 നവംബര്‍ ഏഴിന് രാത്രി ഒൻപത് മണിയോടെയാണ് ജിജോയെ കുമരകം കവണാറ്റിന്‍കര ലക്ഷ്മി ബാര്‍ ഹോട്ടലിന് പിന്നിലെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നോവ കാര്‍ വാടകയ്ക്കെടുത്തതിന്റെ പണം നല്‍കാന്‍ ഒരു സുഹൃത്തിനൊപ്പമാണ് ജിജോ […]

ബാബുവിന് വെള്ളവും ഭക്ഷണവും നൽകി; സൈനികൻ ബാബുവിന് അടുത്ത്; രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക്

സ്വന്തം ലേഖിക പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും നൽകി. രക്ഷാദൗത്യത്തില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിര്‍ണായകം. ബാബു കുടുങ്ങിയിട്ട് 43 മണിക്കൂറുകള്‍ പിന്നിട്ട സാഹചര്യത്തില്‍ ബാബുവിന്റെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. ബാബുവിന്റെ ആരോഗ്യത്തിന് കാര്യമായ പ്രശ്‌നങ്ങളില്ലെങ്കില്‍ ബാബുവിനെ വൈകാതെ രക്ഷിക്കാനാകുമെന്നാണ് കരസേനയുടെ വിലയിരുത്തല്‍. കേരളത്തില്‍ ഒരാള്‍ക്കായി ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ബാബുവിനെ ഇന്ന് പകല്‍ തന്നെ രക്ഷിക്കുമെന്ന് കരസേന അറിയിച്ചു. രണ്ട് ദൗത്യസംഘങ്ങളാണ് ബാബുവിനടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്. താഴെ നിന്നും മുകളില്‍ നിന്നും രക്ഷാദൗത്യ സംഘങ്ങള്‍ എത്താന്‍ ശ്രമിക്കുന്നു. ആദ്യം […]