play-sharp-fill

ജില്ലാ ആശുപത്രിയിൽ എത്തിച്ച ബാബുവിന്റെ ആരോഗ്യനില തൃപ്തികരം: ഐസിയു അടക്കം സജ്ജമെന്ന് ഡോക്ടർമാർ

സ്വന്തം ലേഖിക പാലക്കാട് : വിദഗ്ധചികിത്സയ്ക്കായി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് എത്തിച്ചു. ആശുപത്രിയിലെത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ബാബുവിനെ മലയിടുക്കിൽ നിന്നും ഹെലികോപ്റ്ററിൽ കഞ്ചിക്കോട്‌എത്തിച്ചു . അവിടെ നിന്നും ആംബുലൻസിലാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യൻ സൈന്യം ബാബുവിനെ മലമുകളിലേക്ക് എത്തിക്കുന്നത് ഏകദേശം പത്ത് മണിയോടെയാണ്. തുടക്കത്തിൽ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്തിക്കാൻ രക്ഷാപ്രവർത്തകർ അഭ്യർത്ഥിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം […]

കേരളത്തിലെ പ്രളയകാലത്തിലൂടെ മലയാളികൾ എന്നും ഓർമ്മിക്കുന്ന പേരാണ് കേണൽ ഹേമന്ത് രാജ്; മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനിക സംഘത്തിന് നേതൃത്വം നൽകിയതും ഈ കോട്ടയം ഏറ്റുമാനൂർ സ്വദേശിതന്നെ; വീണ്ടും മലയാളിയുടെ രക്ഷകനായി മാറിയിരിക്കുകയാണ് ഏറ്റുമാനൂരിന്റ സ്വന്തം ഹേമന്ത്

സ്വന്തം ലേഖകൻ പാലക്കാട്: മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തി. അപൂർവങ്ങളിൽ അപൂർവമായ ഈ രക്ഷാദൗത്യത്തെ നയിക്കുന്നത് കേണൽ ഹേമന്ദ് രാജ് എന്ന മലയാളി സൈനികനാണ്. ആ പേര് നമ്മൾ മുൻപ് കേട്ടിട്ടുണ്ട്, 2018ൽ. കേരളത്തിലെ പ്രളയകാലത്തിലൂടെ മലയാളികൾ എന്നും ഓർമ്മിക്കുന്ന പേരാണ് കേണൽ ഹേമന്ദ് രാജ്. ഓണാവധി ആഘോഷിക്കാനായി നാട്ടിലേക്ക് വിമാനം കയറാൻ ഡൽഹിയിലെത്തിയപ്പോളാണ് , നാട്ടിൽ വെള്ളപ്പൊക്കമാണ്. വെറും വെള്ളപ്പൊക്കമല്ല, വമ്പൻ പ്രളയം. ആളുകൾ ഒഴുകിപ്പോകുന്നു. വീടുകൾ തകരുന്നു. മാനുഷർ ഒറ്റക്കെട്ടായി പരസ്പര സഹായത്തിനിറങ്ങുന്നു. തൻ്റെ കുടുംബം മുഴുവൻ […]

സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍; ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായി നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്. ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ […]

ഹെലികോപ്റ്റർ എത്തി… ബാബുവിനെ എയർലിഫ്റ്റ് ചെയ്തു; ഉടൻ തന്നെ കഞ്ചിക്കോട് എത്തിക്കും; അടിയന്തര വൈദ്യ സഹായം നൽകും

സ്വന്തം ലേഖിക പാലക്കാട്: ഹെലികോപ്റ്റർ എത്തി ബാബുവിനെ എയർ ലിഫ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകം തന്നെ ബാബുവിനെ കഞ്ചിക്കോടെത്തിച്ചു. അടിയന്തര വൈദ്യ സഹായമെത്തിക്കാനുള്ള നീക്കത്തിലാണ്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബാബുവിൻ്റെ ആരോഗ്യനില തൃപ്തകരമല്ലാത്തതിനാൽ ആംബുലൻസിൽ വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കുടുംബത്തെ കഞ്ചിക്കോട് ഹെലിപ്പാഡിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാധിച്ചില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. ബാബുവുമായി ബാബുവിന് വെള്ളവും ഭക്ഷണവും നൽകിയ ശേഷമാണ് സൈന്യം മലമുകളിൽ […]

കടം വാങ്ങിയ പണം മടക്കി നൽകിയില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയ സംഭവം; മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടം വാങ്ങിയ പണം മടക്കി നൽകാത്തതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും, പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയെന്നും പരാതി. സംഭവത്തിൽ മൂന്ന് പേർ പോത്തൻകോട് പൊലീസിന്റെ കസ്റ്റഡിയിൽ. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടി ഓട്ടോയിലെത്തിയ നാലംഗ സംഘം നസീമിനെ കടയിൽ നിന്നും തട്ടിക്കൊണ്ട് പോയത്. ഓട്ടോയിലെത്തിയ സംഘം നസീമിനെ മർദ്ദിച്ച് ബലമായി ഓട്ടോയിൽ കയറ്റി വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്ടക്കിണറ്റിൽ നസീമിനെ തലകീഴായി […]

മലമുകളിലെത്തിയ ബാബു അവശനിലയിൽ; രക്തം ഛർദ്ദിക്കുന്നുവെന്നും , അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും സൈനികർ

സ്വന്തം ലേഖകൻ പാലക്കാട്; മലമുകളിലെത്തിയ ബാബു അവശനിലയിൽ. രക്തം ഛർദ്ദിക്കുന്നുവെന്നും , ഹെലികോപ്ടർ എത്തിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും ബാബുവിനൊപ്പമുള്ള സൈനികർ ആവശ്യപ്പെട്ടു. മണിക്കൂറുകളായി ഭക്ഷണം കഴിക്കാതെയിരുന്നതിനുശേഷം വെള്ളം കുടിച്ചതിനു പിന്നാലെയുണ്ടായ സ്വാഭാവിക അസ്വസ്ഥതയാകാം കാരണമെന്ന് വിദ​ഗ്ദർ പറയുന്നു. വേ​ഗം തന്നെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാനുള്ള നീക്കം തുടരുന്നു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി […]

മകനെ അവര്‍ രക്ഷിച്ചുകൊണ്ട് വരുമെന്ന ബാബുവിന്റെ അമ്മയുടെ വിശ്വാസം കാത്ത് സൈന്യം; രക്ഷപ്പെടുത്തിയത് അതിസാഹസികമായി; ദൗത്യത്തിനിടെ വന്യമൃഗങ്ങളും മുന്നിലെത്തി; ബാബുവിനോട് വീഡിയോ കോളിൽ സംസാരിച്ചശേഷം അമ്മ ബോധരഹിതയായി വീണു

സ്വന്തം ലേഖിക പാലക്കാട്: തിങ്കളാഴ്ച ഉച്ചയോടെയാണ് ചെറാട് സ്വദേശി റഷീദയുടെ മകന്‍ ബാബു മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ മുന്നൂറടിയോളം താഴ്ചയില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം മലയുടെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിറുത്താനോ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. ഇതോടെ യുവാവിനെ രക്ഷപ്പെടുത്താനാകുമോ എന്ന ഭീതി ഉയര്‍ന്നു. ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ ഒന്നര ദിവസമാണ് യുവാവ് കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി സുലൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള കരസേനാംഗങ്ങള്‍ എത്തിയതോടെ ബാബുവിന്റെ മാതാവ് നിറഞ്ഞ അത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു എന്റെ […]

ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നൽകും; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

സ്വന്തം ലേഖിക പാലക്കാട്: ചെറാട് മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്; ആശങ്കകള്‍ക്ക് വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ […]

വധഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകൾ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകൾ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സാമ്പിളുകൾ നല്‍കുക. കോടതി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് സാമ്പിളുകൾ പരിശോധനക്ക് അയക്കും. അതേസമയം, നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കും. പരിശോധനാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് അനുസരിച്ച്‌ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും സാധ്യതയുണ്ട്. കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം […]

മീഡിയ വൺ സംപ്രേഷണ വിലക്ക്; മാധ്യമം ബ്രോഡ്കാസറ്റ് ലിമിറ്റഡ് ഇന്ന് അപ്പീൽ നൽകും

സ്വന്തം ലേഖിക കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽനൽകും. പത്രവർത്തക യൂണിയൻ, ജീവനക്കാർ അടക്കമുള്ളവരും ഹർജി നൽകും. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാൻ ആണ് നീക്കം. കേന്ദ്ര സർക്കാർ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. സീൽഡ് കവറിൽ നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ ​ഗൗരവതരമാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നു വ്യക്തമാക്കി ആണ് സിംഗിൾ ബഞ്ച് […]