play-sharp-fill

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി; സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം പ്രതിയായ എച്ച് ആർ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. എയ‍ർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ […]

മുണ്ടക്കയത്ത് മുപ്പത്തിരണ്ട്കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി; ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപെടുത്തി; സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് യുവതിയേയും രക്ഷപെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: മുണ്ടക്കയം വേങ്ങക്കുന്നിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മുപ്പത്തിരണ്ട്കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി ചാടി. ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പാഞ്ഞെത്തിയ മുണ്ടക്കയം പൊലീസ് യുവതിയേയും രക്ഷപെടുത്തി. യുവതിക്ക് പ്രസവത്തോടനുബന്ധിച്ച് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇരുവരേയും മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് .ഐ. റ്റി ഡി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയെ രക്ഷപെടുത്തിയത്.

കളമശ്ശേരിയിലെ തീപിടുത്തം; കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍

സ്വന്തം ലേഖിക എറണാകുളം: കളമശ്ശേരിയിലുണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. തീപിടുത്തമുണ്ടാകാന്‍ ഇടയായ സാഹചര്യം അറിയിക്കാന്‍ കിന്‍ഫ്രയ്ക്ക് കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചോയെന്നും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെയാണ് കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയില്‍ രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. തീപിടുത്തം ഉണ്ടാവുമ്പോള്‍ സ്ഥലത്ത് ജോലിക്കാരുണ്ടായിരുന്നെങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റുകയായിരുന്നു. കിന്‍ഫ്രയിലെ കമ്പനി ആയതിനാല്‍ അടുത്ത് തന്നെ […]

നിലയ്ക്കൽ അന്നദാന അഴിമതിയില്‍ തിരുവിതാംകൂർ ദേവസ്വം ബോ‍ർഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി

സ്വന്തം ലേഖിക ശബരിമല: അന്നദാന അഴിമതിയില്‍ തിരുവിതാംകൂർ ദേവസ്വം ബോ‍ർഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി. ശബരിമലയിലെ രണ്ട് മുൻ എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെയും ഒരു ജൂനിയർ സൂപ്രണ്ടിനുമെതിരെ നടപടി സ്വീകരിക്കാനാണ് ബോർഡ് യോഗം തീരുമാനിച്ചത്. നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശിനെ നേരത്തെ സസ്പെൻറ് ചെയ്തിരുന്നു. നിലയ്ക്കലിൽ അന്നദാന കരാറിൽ കോടികളുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്നത് 30 ലക്ഷം രൂപയായിരുന്നു. എന്നാൽ കരാറുകാരനെ സ്വാധീനിച്ച് ഒന്നര കോടി എഴുതി എടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. കരാറുകാരൻ വഴങ്ങാതെ വന്നതോടെ മറ്റ് ചില […]

വൈദ്യുതി കുടിശികയടച്ചില്ല ; കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥനെ നേരെ സിഐടിയു നേതാവിന്റെ കയ്യാങ്കളി

സ്വന്തം ലേഖിക ആലപ്പുഴ: വൈദ്യുതി കുടിശ്ശിക മുടങ്ങിയതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ലൈൻമാന് നേരെ സി ഐ ടി യു നേതാവിന്റെ കയ്യാങ്കളി. കേസിൽ സിഐടിയു മാന്നാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ജി.മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത് എന്നിവർ മനോജിന്റെ വീട്ടിൽ എത്തിയത്. വൈദ്യുതി വിച്ഛേദിക്കാൻ ആയി മീറ്ററിന് അടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ ലൈൻമാൻ ആയ […]

കോടതി കയറി ലോകായുക്ത ഓർഡിനൻസ്; അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിലെ ആവശ്യം. എന്നാൽ ലോകായുക്ത ഓർഡിനൻസിന് അടിയന്തര സ്റ്റേ ഹൈക്കോടതി അനുവദിച്ചില്ല. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന ആരോപണമാണ് അംഗീകരിക്കാഞ്ഞത്. പൊതു പ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഹർജി നൽകിയത്. കേസിൽ വിശദമായ വാദം മാർച്ച് ഏഴിന് കോടതി കേൾക്കും. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ. നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദ​ഗതി ചെയ്യുന്നതിനുള്ള […]

‘എല്ലാ കാര്യത്തെയും വിമര്‍ശിച്ചേ അടങ്ങൂവെന്ന വാശിയുള്ളവരുണ്ട്; ബാബുവിന്റെ രക്ഷാദൗത്യം വൈകിയിട്ടില്ല’; മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: മലയ്ക്ക് മുകളില്‍ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രക്ഷാ ദൗത്യത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘എല്ലാ കാര്യത്തെയും വിമര്‍ശിച്ചേ അടങ്ങൂവെന്ന വാശിയുള്ളവരുണ്ട്. ഒരു ദുരന്തം വന്നാല്‍ അവിടെ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ക്ക് അനുസരിച്ച്‌ നീങ്ങിയിട്ടുണ്ട്. കൃത്യതയോടെയാണ് ഇടപെടലുകള്‍ നടന്നത്. ആദ്യം ശ്രമിച്ച ഏജന്‍സികള്‍ക്ക് കഴിയാതെ വന്നപ്പോഴാണ് കരസേനയുടെ ആവശ്യം വന്നത്. ആ നിമിഷം തന്നെ കരസേനയുടെ സഹായം തേടി. ഫലപ്രദമായി […]

മുണ്ടക്കയം ചെന്നാപ്പാറയിൽ പുലിയിറങ്ങിയതിന് പിന്നാലെ വണ്ടൻപതാൽ തേക്കിൻകൂപ്പിൽ കടുവ ഇറങ്ങിയതായി വ്യാജ പ്രചാരണം

സ്വന്തം ലേഖിക മുണ്ടക്കയം :പുലിയിറങ്ങിയ ഭീതി വിട്ടുമാറുന്നതിനു തൊട്ടു പിന്നാലെ കടുവ ഭീതിയിൽ ചെന്നാപ്പാറയിലെ പ്രേദേശ വാസികൾ . തേക്കിന്‍കൂപ്പിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് കടുവ ഇറങ്ങുന്ന തരത്തിലുള്ള വ്യാജ വിഡിയോ സമൂഹ മാധ്യങ്ങളിലൂടെ പ്രചരിച്ചതോടെ നാട് ആശങ്കയിലാണ് . എന്നാൽ പ്രചരിക്കുന്ന വിഡിയോ പഴയതയാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയില്‍ കടുവ ഇറങ്ങി എന്ന് രീതിയിൽ പ്രചരിക്കുന്ന വിഡിയോ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകുകയായിരുന്നു. പ്രദേശത്തെ വാട്സ്‌ആപ് ഗ്രൂപ്പുകളിലും മറ്റു സോഷ്യല്‍ മീഡിയകളിലുമാണ് വിഡിയോ പ്രചരിക്കുന്നത് എന്നാല്‍, ഈ വിഡിയോ വടക്കേ […]

ബാബുവിനെതിരെ കേസെടുക്കില്ല; നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. അനുവദിനീയമല്ലാത്ത പ്രദേശത്തേക്ക് കയറിയതിനാണ് വനം വകുപ്പ് കേസ് എടുക്കാൻ ഒരുങ്ങിയത്. കേസ് എടുക്കാനുള്ള നടപടികൾ നിർത്തിവെയ്ക്കാൻ മന്ത്രി വനം വകുപ്പിനെ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് […]

അമ്മയില്‍ നിന്ന് പത്ത് പൈസ മോഷ്ടിച്ചാല്‍ അവസ്ഥ ഇതാകുമെന്ന് ഞാന്‍ പറഞ്ഞു; താരസംഘടനയില്‍ നിന്നും കാവ്യ രാജി വയ്ക്കാനൊരുങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഇന്നസെന്റ്

സ്വന്തം ലേഖിക തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു ഇന്നസെന്റ്. താരസംഘടനയില്‍ നിന്നും നടി കാവ്യാമാധവന്‍ രാജിവച്ചു പോകാനൊരുങ്ങിയതിന്റെ പിന്നിലെ കഥ പറയുകയാണ് ഇന്നസെന്റ്.ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇന്നസെന്റ് രസകരമായ ഈ കഥ പങ്കുവെച്ചത്. ഒരിക്കല്‍ കാവ്യ എന്റെ അടുത്ത് വന്നിട്ട് കുറച്ച്‌ നേരം എന്നെ നോക്കി നിന്നു. എന്താ കാര്യമെന്ന് ഞാന്‍ ചോദിച്ചു. ഇന്നസെന്റ് അങ്കിളിന് അസുഖം വന്നിട്ട് മാറ്റമുണ്ടായോ ഇല്ലയോ എന്ന് ചോദിച്ചു. മുടിയൊക്കെ പോയെന്ന് ഞാന്‍ പറഞ്ഞു. ഇന്നസെന്റ് അങ്കിളിനെ പോലൊരാള്‍ക്ക് ഈ അസുഖം വരേണ്ടതുണ്ടോ എന്നായി അവള്‍. അമ്മയുടെ […]