play-sharp-fill

കോട്ടയം ജില്ലയിൽ കോവിഡ് രോഗികൾ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1749 പേർക്ക്; 3837 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 1749 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 3837 പേര്‍ രോഗമുക്തരായി. 7378 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 718 പുരുഷന്‍മാരും 842 സ്ത്രീകളും 189 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 331 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 26661 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 432022 പേര്‍ കോവിഡ് ബാധിതരായി. 405443 പേര്‍ രോഗമുക്തി […]

വാവാ സുരേഷിന് വീട് നിർമിക്കാനുള്ള ധാരണാപത്രമായി; കുടുംബത്തിന്‍റെ ഇഷ്ടാനുസരണം വീട് നിര്‍മിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: വാവാ സുരേഷിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍ വാസവന്‍, കടകംപള്ളി എംഎല്‍എ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങള്‍. കിട്ടിയ പുരസ്‌കാരങ്ങള്‍ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീട്ടിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും സ്ഥലം സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. […]

അട്ടപ്പാടി മധു കൊലക്കേസ് : ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം; കുറ്റപത്രത്തിന്റെ പകർപ്പും തെളിവുകളും പ്രതികൾക്ക് കൈമാറി; ഫെബ്രുവരി 26ന് കേസ് പരി​ഗണിക്കും

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. കേസ് ഈ മാസം 26 ന് മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതി പരിഗണിക്കും. 2018 ഫെബുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മര്‍ദനത്തെയും തുടർന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. […]

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജിയിൽ സാവകാശം തേടി കേന്ദ്രസ‍ർക്കാർ

സ്വന്തം ലേഖിക കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചു. മീഡിയാ വണ്ണിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയിൽ വാദിച്ചു. മീഡിയ വണിൻ്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ആവശ്യപ്പെട്ടു. വിലക്ക് ശരിവച്ച സിംഗിൾ […]

ബാബു കൂമ്പാച്ചി മല കയറിയത് ആരെയും വകവെയ്ക്കാതെ ;തിരികെ വിളിച്ചിട്ടും ഇറങ്ങിയില്ലെന്ന് ബാബുവിനൊപ്പം മലകയറിയ കുട്ടി

സ്വന്തം ലേഖിക പാലക്കാട് : വിളിച്ചിട്ടും തിരികെ വരാതെ ബാബു മലയുടെ മുകളിലേക്ക് കയറിപ്പോകുകയായിരുന്നുവെന്ന് ബാബുവിനൊപ്പം കൂമ്പാച്ചി മല കയറിയ കുട്ടി . ആദ്യമായാണ് മല കയറിയത്. രാവിലെ പത്ത് മണിയോടെ കയറിത്തുടങ്ങി.‌ പകുതിയോളം എത്തിയിരുന്നു,അതിനുശേഷം ‍ഞങ്ങൾ കയറിയില്ല. പക്ഷേ ബാബു മുകളിലേക്ക് പോയി. ബാബു നിർബന്ധിച്ച് ആണ് ഒപ്പം കൂട്ടിയതെന്നും കുട്ടി പ്രതികരിച്ചു. മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ഉമ്മയോട് പറഞ്ഞതനുസരിച്ച് മുകളിൽ കയറവേ കാല് കല്ലിൽ തട്ടിയാണ് താഴേക്ക് പതിച്ചത്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞിരുന്നു.മലയിടുക്കിൽപെട്ട […]

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം

സ്വന്തം ലേഖിക ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ ഈ മാസം 13- )ം തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകി വരുന്നു. എന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിക്കുന്നു. വിശദ വിവരങ്ങൾക്ക് :8289993692

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PO 681328 (ALAPPUZHA) Consolation Prize Rs.8,000/- PN 681328 PP 681328 PR 681328 PS 681328 PT 681328 PU 681328 PV 681328 PW 681328 PX 681328 PY 681328 PZ 681328 2nd Prize Rs.10,00,000/- [10 Lakhs] PX 118593 (VAIKKOM) Agent Name: P R SAJIMON Agency No. : K 3756 3rd Prize […]

വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ടുപേർ അറസ്റ്റിൽ; ഉഭയകക്ഷി സമ്മതപ്രകാരം വന്നതാണെന്ന് പിടിയിലായവർ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം. വാടകക്ക് വീടെടുത്ത് ‘ലൗ ഷോർ’ എന്ന പേരിലാണ് അനാശാസ്യം നടത്തിവരുന്നത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. വീട്ടുടമയിൽ നിന്നും നാട്ടുകാരിൽ നിന്നും നിരന്തരം പരാതി ലഭിച്ചതിനെ തുടർന്നാണ് ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടത്തിയത്. വീട് വാടകക്ക് എടുത്ത തോട്ടട സ്വദേശി പ്രശാന്ത് കുമാർ, സഹായി ബംഗാൾ കാട്ടുവ സ്വദേശി ദീപ് നാഥ്‌ ബോസ് എന്നിവരാണ് അറസ്‌റ്റിലായത്‌. റെയ്‌ഡ്‌ നടത്തിയ സമയത്ത് വീട്ടിലെ അഞ്ചോളം മുറികളിൽ സ്‌ത്രീകളും […]

ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി; ഹൃദയം കവർന്ന് നിർമ്മാതാക്കളുടെ പ്രതികരണം

സ്വന്തം ലേഖിക ഡൽഹി: രാജ്യത്തിന് മുഴുവൻ അഭിമാനകരമായി ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി. ഡൽഹി ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകരായ റിന്റു തോമസിന്റെയും സുഷ്മിത് ഘോഷിന്റെയും റൈറ്റിംഗ് വിത്ത് ഫയർ ഇപ്പോൾ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ ആദ്യ ഇന്ത്യൻ നോമിനിയാണ്. രാജ്യത്തിന് മുഴുവനും ഇത് ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ്. വളരെയധികം സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു ഇത് എന്ന് നിർമാതാക്കൾ പങ്കുവെച്ചു. റിന്റു തോമസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ, നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും സന്തോഷ പ്രകടനം കാണാം. ഡിസംബറിലാണ് റൈറ്റിംഗ് […]

യോഗിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; യു പി കേരളമായാല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഇടമാകുമെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് […]