play-sharp-fill

എറണാകുളം കളമശേരിയിൽ വന്‍ തീപ്പിടിത്തം; കിൻഫ്രായ്ക്ക് സമീപമുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്;കിൻഫ്രായ്ക്ക് സമീപമുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം കളമശേരിയിൽ വന്‍ തീപ്പിടിത്തം. കിൻഫ്രായ്ക്ക് സമീപമുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് എന്ന കമ്പനിക്കാണ് തീ പിടിച്ചത് സുഗന്ധ വ്യഞ്ജനങ്ങളുടെ കമ്പനിയാണ് ഗ്രീൻ ലീഫ്. ആറു ഫയർഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പുലര്‍ച്ചെ 5.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുന്നത്. വന്‍ നാശനഷ്ടങ്ങളുണ്ടായതാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അണയ്ക്കാന്‍ ശ്രമിക്കുമ്പോഴും തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍; സൈന്യം ബാബുവിന്‍റെ അരികിലെത്തി; ബാബുവുമായി സംസാരിച്ചു; മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്

സ്വന്തം ലേഖകൻ പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങികിടക്കുന്ന ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുന്നു. സൈന്യം ബാബുവിന്‍റെ അരികിലെത്തി. ബാബുവുമായി സംസാരിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തിൽ എഴുന്നേറ്റ് നിന്ന് ഡ്രോൺ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറിൽ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നുണ്ട്. ബാബു ഉടൻ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിൻ്റെ ആരോഗ്യനില […]

ശ്വേതാമേനോന്‍ നായികയാകുന്ന മാതംഗിയിലെ ഗാനങ്ങളുടെ ഓഡിയോ പുറത്ത്

സ്വന്തം ലേഖകൻ ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ.എസ്.ചിത്ര, സുജാതമോഹൻ , രൂപേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദനവിഷയം. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ശ്വേതാമേനോൻ , വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല […]

പതിനൊന്നുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ നാല്പത്തിയാറുകാരനായ അജിക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് കാമുകിയായ സ്മിത; കാമുകൻ ബലാത്സംഗം ചെയ്യുമ്പോൾ കാവൽ നിന്നതും ഇവർ തന്നെ; സംഭവം ഇരയുടെ സഹോദരൻ കണ്ടതോടെയാണ് പുറംലോകം അറിഞ്ഞു; ഒടുവിൽ പോക്സോ കേസിൽ പ്രതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ 46കാരനായ അജിക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് കാമുകിയായ സ്മിത. കുട്ടിയെ എത്തിച്ചു നൽകിയതും 46 കാരനായ കാമുകൻ ബലാത്സംഗം ചെയ്യുമ്പോൾ കാവൽ നിന്നതും ഇവർ തന്നെ. 2017 ജൂൺ മാസത്തിൽ നടന്ന സംഭവം ഇരയുടെ സഹോദരൻ കണ്ടതോടെയാണ് പുറംലോകം അറിഞ്ഞത്. സംഭവത്തിൽ ഒന്നാം പ്രതിയായ പ്രമാടം ളാക്കൂർ മൂല പറമ്പിൽ കോളനിയിൽ അജി (46), കാമുകി പുതുപ്പറമ്പിൽ സ്മിത (33) എന്നിവരെ പ്രിൻസിപ്പൽ പോക്സോ കോടതി കുറ്റക്കാരാണെന്ന് കണ്ട് ഇന്ന് ശിക്ഷ വിധിച്ചു. സ്മിതയും […]

സ്ത്രീകളും പണവും വീക്ക്നെസ്സ്; മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത്; സെക്സിനായി തെരഞ്ഞെടുക്കുക സുന്ദരികളായ യുവതികളെ; വൻകിട ബാറുകളിൽ എക്സിക്യൂട്ടീവ് ലോഞ്ചിൽ ഇരുന്ന് മദ്യപാനത്തിൽ വരെ അന്തസ് കാത്തുസൂക്ഷിച്ച വ്യത്യസ്തനായ മോഷ്ടാവ് പെപ്പർ തങ്കച്ചൻ ചങ്ങനാശ്ശേരി പൊലീസിന്റെ പടിയിലായതിങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം. സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത്. സെക്സിനായി തെരഞ്ഞെടുക്കുക സുന്ദരികളായ യുവതികളെ. വൻകിട ബാറുകളിൽ എക്സിക്യൂട്ടീവ് ലോഞ്ചിൽ ഇരുന്ന് മദ്യപാനത്തിൽ വരെ അന്തസ് കാത്തുസൂക്ഷിച്ച വ്യത്യസ്തനായ മോഷ്ടാവ് പെപ്പർ തങ്കച്ചൻ പൊലീസ് പിടിയിലകപ്പെട്ടു. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനു കീഴിൽ നടന്ന രണ്ടു മോഷണക്കേസുകളിൽ ആണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ രണ്ട് വെള്ളി കടകൾ തുറന്ന് രണ്ട് കിലോ വെള്ളി മോഷ്ടിച്ച കേസിൽ പ്രതിയാണ് പെപ്പർ തങ്കച്ചൻ. സമാനമായ […]

പാലക്കാട് മലമ്പുഴയിൽ മല കയറുന്നതിനിടെ കാൽവഴുതി വീണ് യുവാവ് കുടുങ്ങിയിട്ട് രണ്ട് നാൾ; ഭക്ഷണവും വെള്ളവുമായി കരസേനാ സംഘം ബാബുവിനടുത്തേക്ക്; രക്ഷാപ്രവർത്തനം അതിരാവിലെ; രക്ഷാപ്രവർത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ പാലക്കാട് : മല കയറുന്നതിനിടെ കാൽ വഴുതി വീണ് പാറയിടുക്കിൽ പെട്ട യുവാവിനെ 35 മണിക്കൂർ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. തിങ്കളാഴ്‌ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയുടെ മകൻ ബാബു(23) ആണ് പകൽ രണ്ടോടെ അപകടത്തിൽപ്പെട്ടത്. ചെങ്കുത്തായ പാറയിടക്കിലേക്ക്‌ വഴുതിവീണ്‌ ഇടയിൽ കുടുങ്ങുകയായിരുന്നു. വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് കലക്ടർ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. പുലർച്ചയോടെ ബാബുവിനെ പുറത്തെത്തിക്കാനാണ് ശ്രമമെന്നും കലക്ടർ വ്യക്തമാക്കി. ആധുനിക ഉപകരണങ്ങളുമായി രണ്ടു സൈനിക സംഘങ്ങൾ ഇന്നലെ രാത്രി സ്ഥലത്തെത്തി. […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 9 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും വാകത്താനം സെക്ഷൻ പരിധിയിൽ ഇല്ലവക്കൊട്ടാൽ, ഞാലിയാകുഴി, തുഞ്ചതുപടി, എമറാൾഡ്, പന്ത്രണ്ടാംകുഴി, പരിപാലന, പാറവേലിൽ, തുരുത്തേൽ, ത്രിക്കോതമംഗലം, വടക്കേക്കര, കോച്ചാലുമൂട് തൃക്കോതമംഗലം എൽപി സ്കൂൾ, തൃക്കോതമംഗലം ടെംബിൾ, പുതുശ്ശേരിടവർ എന്നീ ഭാഗങ്ങളിൽ പകൽ രണ്ട്‌ മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന തൊണ്ണംകുഴി, വില്ലൂന്നി, തൊമ്മൻ കവല, പിണഞ്ചിറകുഴി, വെട്ടൂർ കവല ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട്‌ അഞ്ച്‌ […]

ഫോൾഡിങ്ങ് സ്‌ട്രെക്ച്ചറുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: അപകടങ്ങളിൽപെടുന്ന വരെ സഹായിക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതിയും കോട്ടയം മെഡിക്കൽ സിമുലേഷൻസും സംയുക്തമായി ഫോൾഡിങ്ങ് സ്‌ട്രെക്ച്ചറുകൾ വിതരണം ചെയ്തു. കൂടാതെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക്കുകൾ, സാനിറ്റൈസർകൾ എന്നിവ കോട്ടയം ജില്ല പോലീസ് മേധാവി ഡി ശില്പയും എഎസ് പി. എസ്‌ സുരേഷ് കുമാറും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സി ഐ. അനൂപ് കൃഷ്ണ ഏറ്റുവാങ്ങി. കോട്ടയം മെഡിക്കൽ സിമുലേഷൻസ് മാനേജിംഗ് ഡയറക്ടർ ശ്രീ സുരേഷ് കെ മേനോൻ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ ട്രഷറർ […]

വാവ സുരേഷിൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി.എൻ.വാസവൻ; വാവ സുരേഷിന് ഉടന്‍ വീടൊരുങ്ങും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ഇഷ്ടത്തിനൊത്ത വീട് നിര്‍മ്മിച്ച് നല്‍ക്കും; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അസൂയയെന്നും മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: വാവ സുരേഷിന് വീട് മന്ത്രി വി.എൻ വാസവൻ സന്ദർശിച്ചു. വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു. സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് നിര്‍മിച്ച് നല്‍കുന്നത്. വീട് ഒരുക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കും. അടുത്ത ദിവസം തന്നെ എഞ്ചിനീയര്‍ എത്തി വാവ സുരേഷിന്റെയും കുടുംബത്തിന്റെയും അഭിപ്രായം തിരക്കിയതിന് ശേഷം പ്ലാന്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. വളരെ ദയനീയമാണ് വാവ സുരേഷിന്റെ […]

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖിക വാകത്താനം സെക്ഷൻ പരിധിയിൽ ബുധനാഴ്‌ച (09/02/1012) ഇല്ലവക്കൊട്ടാൽ, ഞാലിയാകുഴി, തുഞ്ചതുപടി, എമറാൾഡ്, പന്ത്രണ്ടാംകുഴി, പരിപാലന, പാറവേലിൽ, തുരുത്തേൽ, ത്രിക്കോതമംഗലം, വടക്കേക്കര, കോച്ചാലുമൂട് തൃക്കോതമംഗലം എൽപി സ്കൂൾ, തൃക്കോതമംഗലം ടെംബിൾ, പുതുശ്ശേരിടവർ എന്നീ ഭാഗങ്ങളിൽ പകൽ രണ്ട്‌ മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന തൊണ്ണംകുഴി, വില്ലൂന്നി, തൊമ്മൻ കവല, പിണഞ്ചിറകുഴി, വെട്ടൂർ കവല ഭാഗങ്ങളിൽ ബുധനാഴ്‌ച ( 9/02/2022 ) രാവിലെ ഒൻപത് മണി മുതൽ വൈകിട്ട്‌ അഞ്ച്‌ വരെ വൈദ്യുതി മുടങ്ങും. നീണ്ടൂർ […]