ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി
സ്വന്തം ലേഖകൻ വടകര: ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. വടകര ചെരണ്ടത്തൂരിൽ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ഇയാൾക്ക് ബോംബ് നിർമ്മാണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന സൂചന. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിൽ വലതു കൈ ചിതറിയിരുന്നു. ഇത് തൂന്നിച്ചേർക്കുക അസാധ്യമാണെന്ന് നിഗമനത്തിലെത്തിയതോടെയാണ് ഡോക്ടർമാർ മുറിച്ചുമാറ്റിയതെന്നാണ് വിവരം.ഇടതു കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇടതു കൈയുടെ മൂന്ന് വിരലുകൾ പൂർണമായും നഷ്ടമായി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ബോംബ് […]