play-sharp-fill

കോട്ടയം താഴത്തങ്ങാടി അറുപറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

സ്വന്തം ലേഖിക കോട്ടയം :താഴത്തങ്ങാടി അറുപറ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു .താഴത്തങ്ങാടി അറുപറയിൽ പ്രവർത്തിക്കുന്ന അൽഅമീൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കളിയിക്കാവിള സ്വദേശി അജി (34 )ആണ് മരിച്ചത് തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ താഴത്തങ്ങാടി അറുപറയിലായിരുന്നു സംഭവം. സ്ഥാപനത്തിലെ ജോലിയ്ക്കു ശേഷം കുളിക്കുന്നതിനായി ആറ്റിൽ ഇറങ്ങിയതായിരുന്നു അജി. ഈ സമയം കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അജി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ […]

കോഴിക്കോട് ബീച്ചിലെ അടപ്പിച്ച കടകൾ തുറക്കുന്നു; കർശന നിയന്ത്രണങ്ങളോടെ-കോഴിക്കോട് മേയർ

സ്വന്തം ലേഖിക കോഴിക്കോട്: ബീച്ചിലെ അടപ്പിച്ച പെട്ടിക്കടകൾ വീണ്ടും തുറക്കാൻ അനുമതി നൽകിയതായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കടകൾ അടപ്പിച്ചതിനെ തുടർന്ന് വ്യാപാരികളും, സിഐടിയു യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ കോർപറേഷൻ അനുമതി നൽകിയത്. കഴിഞ്ഞ 15ന് ബീച്ചിലെ പെട്ടിക്കടയിൽ നിന്ന് അബദ്ധത്തിൽ ആസിഡ് കുടിച്ചു കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് കോർപറേഷൻ പരിധിയിലെ 53 കടകളിലാണ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് 12 കടകൾ താൽക്കാലികമായി അടപ്പിക്കുകയും, 8 കടകൾക്ക് നോട്ടിസ് നൽകുകയും ചെയ്‌തു. 17 […]

ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദര്‍ശനം; കമ്പ്യൂട്ടര്‍ കേടായെന്ന് കള്ളം പറഞ്ഞ ജീവനക്കാരിക്കെതിരെ നടപടി

സ്വന്തം ലേഖിക തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടഞ്ഞുകിടക്കുന്ന സ്‌ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. സ്‌ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണം. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, കോവിഡ് വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ് എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി. ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ മന്ത്രി സന്ദര്‍ശിച്ചു. വിവിധ […]

മൂന്നാറിന്റെ തണുത്ത മണ്ണിൽ പൊന്നു വിളയിക്കാൻ സൂര്യകാന്തി

സ്വന്തം ലേഖിക മൂന്നാര്‍: ഉഷ്ണമേഖലകളില്‍ മാത്രം വിജയം കണ്ടു വന്നിരുന്ന സൂര്യകാന്തി ഇനി മൂന്നാറിന്റെ തണുത്ത മണ്ണിലും പൊന്നു വിളയിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നാറില്‍ ഹോര്‍ട്ടികോര്‍പ്പ് നടത്തിയ കൃഷിയാണ് വിജയത്തിലെത്തിയത്. സ്ട്രോബറി പാര്‍ക്കിന്റെ വിജയത്തിനു പിന്നാലെ പരീഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷിയും വിജയം കണ്ടെതോടെ ഈ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഹോര്‍ട്ടികോര്‍പ്പ് ഒരുങ്ങുകയാണ്. സൂര്യകാന്തി കൃഷിക്കുള്ള സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞ് കൃഷി നടപ്പിലാക്കുവാനാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ സ്ട്രോബറി പാര്‍ക്ക് സ്ഥാപിക്കുന്നതിലേക്കായി തൈകള്‍ നട്ടു തുടങ്ങിയപ്പോഴാണ് സൂര്യകാന്തി ചെടികളും പരീഷണാടിസ്ഥാനത്തില്‍ നട്ടത്. ആറു […]

ഇടുക്കി സ്വദേശിനിക്ക് കാനഡ സര്‍ക്കാരിന്റെ ആദരവ് ;വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കാനഡ ആല്‍ബര്‍ട്ട സ്റ്റേറ്റില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന 30 പേരെ തിരഞ്ഞെടുത്ത് പാരിതോഷികം നല്‍കി ആദരിക്കാറുണ്ട്

സ്വന്തം ലേഖിക ചെറുതോണി: ഇടുക്കി സ്വദേശിനി ഷാരോണിന് കാനഡ സര്‍ക്കാരിന്റെ ആദരവ്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കാനഡ ആല്‍ബര്‍ട്ട സ്റ്റേറ്റില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന 30 പേരെ തിരഞ്ഞെടുത്ത് പാരിതോഷികം നല്‍കി ആദരിക്കാറുണ്ട്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ഷാരോണ്‍ പനക്കല്‍. ചേലച്ചുവട് സ്വദേശികളായ റിട്ടയര്‍ അദ്ധ്യാപക ദമ്ബതികളായ പനക്കല്‍ സണ്ണിയുടെയും ലിസിയുടെയും മൂന്നു മക്കളില്‍ മൂത്ത മകളാണ് ഷാരോണ്‍. ചേലച്ചുവട്, ചുരുളി കുളമാവ് നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ഡിഗ്രിയും ഇംഗ്ലണ്ടില്‍ നിന്ന് പി.ജിയും നേടി. കഴിഞ്ഞ […]

പ​ത്ര​വ​ണ്ടി റൂ​ട്ട് മാ​റ്റി: വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ഗ​മ​ണ്‍-​പു​ള്ളി​ക്കാ​നം റോ​ഡി​ല്‍ പ​ത്ര​ക്കെ​ട്ടു​ക​ളു​മാ​യി മ​ല​നി​ര​ക​ള്‍ ക​യ​റി എ​ത്തി​യി​രു​ന്ന കെഎസ്ആർടിസി ബ​സാ​ണ് കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ഷ​ന്‍ കു​റ​ഞ്ഞ​തോ​ടെ അൻപത് വ​ര്‍​ഷ​ത്തെ പെ​ര്‍​മി​റ്റ് മാ​റ്റി​യ​ത്

സ്വന്തം ലേഖിക പീ​രു​മേ​ട്: പ​ത്ര​വ​ണ്ടി​യെ​ന്ന ഖ്യാ​തി​യു​ള്ള കെഎസ്ആർടിസി ബ​സ് റൂ​ട്ടും ഡി​പ്പോ​യും മാ​റി​യ​പ്പോ​ള്‍ അൻപത് വ​ര്‍​ഷ​ത്തെ ച​രി​ത്രം വ​ഴി മാ​റി. വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ഗ​മ​ണ്‍-​പു​ള്ളി​ക്കാ​നം റോ​ഡി​ല്‍ പ​ത്ര​ക്കെ​ട്ടു​ക​ളു​മാ​യി മ​ല​നി​ര​ക​ള്‍ ക​യ​റി എ​ത്തി​യി​രു​ന്ന കെഎസ്ആർടിസി ബ​സാ​ണ് കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ഷ​ന്‍ കു​റ​ഞ്ഞ​തോ​ടെ അ​ന്പ​ത് വ​ര്‍​ഷ​ത്തെ പെ​ര്‍​മി​റ്റ് മാ​റ്റി​യ​ത്. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യു​ടെ കീ​ഴി​ലാ​യി​രു​ന്ന വാ​ഹ​നം ഇ​പ്പോ​ള്‍ കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി. പു​ള്ളി​ക്കാ​ന​ത്തു​ള്ള ഡി​സി കോ​ളേ​ജി​ല്‍​നി​ന്നും തു​ട​ങ്ങി വാ​ഗ​മ​ണ്‍, പാ​ല, കൂ​ത്താ​ട്ടു​കു​ളം വ​ഴി കൊ​ച്ചി​യി​ലേ​ക്കാ​ണ് ബ​സി​ന്‍റെ പു​തി​യ പെ​ര്‍​മി​റ്റ്. പ​ത്ര​വ​ണ്ടി​യോ​ട് പ്ര​ദേ​ശ വാ​സി​ക​ള്‍​ക്ക് ഒ​രു പ്ര​ത്യേ​ക ആ​ത്മ ബ​ന്ധ​മാ​യി​രു​ന്നു. പ​ത്ത് […]

പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ;കാഞ്ഞിരപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ ലക്ഷങ്ങളുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: ആഡംബര കാറിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. 6480 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. ഇതിന് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി കിഴക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ആഷിഖി (28) നെ പൊലീസ് സംഘം പിടികൂടി. […]

തൃക്കാക്കര തെങ്ങോട് രണ്ടു വയസുകാരിക്ക് രണ്ടാനച്ഛൻറെ ക്രൂരമർദ്ദനം; മർദ്ദനത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിൽ

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര തെങ്ങോട് രണ്ടു വയസുകാരിക്ക് രണ്ടാനച്ഛൻറെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി കോലഞ്ചേരി ആശുപത്രി വെൻറിലേറ്ററിൽ.

മലയോര മേഖലയിൽ പുലി ഭീതി രൂക്ഷം ; എരുമേലി അറയാഞ്ഞിലിമണ്ണിലും ഭീതി വിതച്ച് ഒരാഴ്ചയായി പുലിയുടെ വിളയാട്ടം; സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് വനം വകുപ്പ്, മനുഷ്യനെ പുലി പിടിച്ച് വലിയ വാർത്തയായാലെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകൂവെന്നും നാട്ടുകാർ പരാതിപ്പെടുന്നു

സ്വന്തം ലേഖിക പത്തനംതിട്ട :മുണ്ടക്കയത്തിന് പിന്നാലെ എരുമേലി അറയാഞ്ഞിലി മണ്ണിലും നാട്ടിലിറങ്ങിപുലിയുടെ ഭീകര വിളയാട്ടം. പകൽ പോലും പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മുതിർന്നവർക്ക് ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. കഴിഞ്ഞ ദിവസം ടാപിംഗിന് റബ്ബർ തോട്ടത്തിലിറങ്ങിയ സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ അനിൽകുമാർ മ്ലാവിനെ ഓടിച്ച് വരുന്ന പുലിയെ കണ്ട് മരത്തിൽ കയറി രക്ഷപെടുകയായിരുന്നു. ഒരു മണിക്കൂറോളം മരത്തിന് മുകളിലിരുന്ന അനിൽകുമാർ പുലി പോയെന്ന് ഉറപ്പ് വരുത്തിയാണ് താഴെ ഇറങ്ങി ടാപിംഗ് നടത്താതെ തിരികെ വീട്ടിലേക്ക് പോയത്.പത്തനംതിട്ട ജില്ലയിൽ ശബരിമല […]

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ക്ക് അവസരം ; സീനിയോറിറ്റി നഷ്ടമാകാതെ രജിസ്‌ട്രേഷന്‍ പുതുക്കാം

സ്വന്തം ലേഖിക തിരുവനന്തപുരം: 2000 ജനുവരി ഒന്നു മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടമാകാതെ രജിസ്‌ട്രേഷന്‍ പുതുക്കാം. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം മുന്‍കാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 30 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക. ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം പുതുക്കല്‍ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കല്‍ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദായ കാലയളവിലെ […]