play-sharp-fill

കോട്ടയം തിരുവാതുക്കലില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; കുമാരനല്ലൂര്‍ സ്വദേശിയായ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

സ്വന്തം ലേഖിക കോട്ടയം: തിരുവാതുക്കലില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കുമാരനല്ലൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയെ സിസിടിവി ക്യാമറയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുമാരനല്ലൂര്‍ മള്ളൂശേറി പാറയ്ക്കല്‍ വീട്ടില്‍ പി.എ സലിമി(41)നെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവാതുക്കലിലെ കെട്ടിട നിര്‍മ്മാണ സൈറ്റില്‍ എത്തിയ പ്രതി, ഇവിടെ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ […]

സൈബർ ക്രൈമുകൾ തടയാനും പ്രതിരോധിക്കാനും കേന്ദ്രത്തിന്റെ പുതിയ ഹെൽപ്പ് ലൈൻ നമ്പർ

സ്വന്തം ലേഖകൻ കോട്ടയം: വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി , കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 ആരംഭിച്ചു. ഇത് നേരത്തെ അനുവദിച്ച 155260 എന്ന നമ്പറിന് പകരം ഘട്ടം ഘട്ടമായി മാറുന്നതാണ് . പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.

ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടി തുടരുന്നു; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി പുറത്താക്കി

സ്വന്തം ലേഖകൻ കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ ആർപ്പൂക്കര വില്ലേജ് ആർപ്പൂക്കര ലക്ഷംവീട് കോളനി പിഷാരത്ത് വീട്ടിൽ തുളസീധരൻ മകൻ വിഷ്ണുദത്തി (22] നെയാണ് കാപ്പ ചുമത്തി പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് വിഷ്ണുദത്തിനെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന […]

കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന വാർത്ത കെട്ടുകഥ; ഡയറക്ടർ ബോർഡ് അംഗങ്ങൾക്കടക്കം ലോൺ കുടിശ്ശികയുണ്ടെന്നും, ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്നും ബാങ്ക് പ്രസിഡൻറ്

സ്വന്തം ലേഖകൻ കോട്ടയം: കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പെന്ന വാർത്ത കെട്ടുകഥയെന്ന് ബാങ്ക് പ്രസിഡൻറ് എം. എൻ. മുരളിധരൻ തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി . 73 കോടി രൂപയുടെ നീക്കിയിരിപ്പ് ബാങ്കിന് ഉണ്ടെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചിലർക്ക് ലോൺ കു‌ടിശികയുണ്ടെന്നും ഇതാണ് ബാങ്ക് പ്രതിസന്ധിയിലാണെന്ന വാർത്തയ്ക്ക് പിന്നിലെ കഥയെന്നും പ്രസിഡൻ്റ് പറഞ്ഞു. കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ന​ഗരത്തിൽ അറിയപ്പെടുന്ന ഒരു സ്ഥാനപമെന്ന നിലയിൽ നിലകൊള്ളുന്നതാണ്. തിരുനക്കര പടിഞ്ഞാറെഭാ​ഗത്ത് സാധാരണക്കാരായ ജനങ്ങൾക്ക് വീട് വെയ്ക്കാനും , വിവാഹ ആവശ്യങ്ങൾക്കും […]

സംസ്ഥാനത്ത് വീണ്ടും ബാലവിവാഹത്തിന് ശ്രമം; അധികൃതര്‍ എത്തിയിട്ടും തീരുമാനം മാറ്റാതെ വീട്ടുകാര്‍; പിന്നെ സംഭവിച്ചത്…

സ്വന്തം ലേഖിക പൊന്നാനി: മലപ്പുറത്ത് വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതര്‍ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു. പ്രായപൂര്‍ത്തിയാകാ ത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അധികൃതര്‍ രക്ഷിതാക്കളുമായി സംസാരിച്ച്‌ വിവാഹ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചു നിന്നു. തുടര്‍ന്ന് ശൈശവ വിവാഹ നിരോധന ഓഫീസര്‍ പൊന്നാനി മുന്‍സിഫ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പോലീസ് എത്തി വിവാഹം […]

ദിലീപിന്റെ അഭിഭാഷകന്റെ മൊഴി എടുക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച് ;കള്ളക്കേസിൽ മൊഴി നൽകില്ലെന്ന് അഭിഭാഷകൻ

സ്വന്തം ലേഖിക കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് രാമന്‍പിള്ളയുടെ മൊഴിയെടുക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണസംഘം രാമന്‍പിള്ളയ്ക്ക് കത്ത് നല്‍കി. എന്നാല്‍ കള്ളക്കേസില്‍ മൊഴി നല്‍കാനാകില്ലെന്ന് ബി.രാമന്‍പിള്ള ക്രൈം ബ്രാഞ്ചിന് രേഖാമൂലം മറുപടി നല്‍കി. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൃശൂരിലെ പീച്ചി പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് ഇപ്പോള്‍ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് സംഘമാണ്. ഈ സംഘമാണ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് […]

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഉത്തര്‍പ്രദേശിലെ നയം കേരളത്തില്‍ നടക്കില്ല; കൊലപാതകം കൊണ്ട് സി.പി.എമ്മിനെ തകര്‍ക്കാനാവില്ലെന്ന് കോടിയേരി

സ്വന്തം ലേഖിക പത്തനംതിട്ട: കൊലപാതകം കൊണ്ട് സി.പി.എമ്മിനെ തകര്‍ക്കാനാവില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സംസ്ഥാനത്ത് അക്രമ പരമ്പര നടപ്പിലാക്കുകയാണ് ആര്‍.എസ്.എസെന്നും കോടിയേരി കുറ്റപ്പെടുത്തി. പി.ബി. സന്ദീപ് കുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറല്‍ ചടങ്ങിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ആര്‍.എസ്.എസ് കൊലക്കത്തിയുടെ ഒടുവിലത്തെ ഇരയാണ് ഹരിദാസ്. സി.പി.എം അക്രമത്തിലോ കൊലപാതകത്തിലോ വിശ്വസിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. കൊലപാതകങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. അങ്ങനെ എങ്കില്‍ സി.പി.എം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. അക്രമം കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് കഴിയില്ല. […]

സ്കൂളുകൾ സാധാരണ നിലയിലേക്ക്; കോട്ടയം ജില്ലയിൽ ഇന്ന് സ്കൂളിലെത്തിയത് 1,21,627 വിദ്യാർത്ഥികൾ

സ്വന്തം ലേഖിക കോട്ടയം: കോവിഡ് വ്യാപനത്തിനുശേഷം സ്‌കൂളുകൾ ആദ്യമായി പൂർണനിലയിൽ പ്രവർത്തിച്ച തിങ്കളാഴ്ച ജില്ലയിലെ സ്‌കൂളുകളിൽ ഹാജരായത് 1,21,627 വിദ്യാർത്ഥികൾ. ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള കണക്കാണിത്. ജില്ലയിലെ 912 സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 85,823 വിദ്യാർത്ഥികൾ ഇന്നലെ സ്‌കൂളുകളിൽ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ പറഞ്ഞു. ഒന്നാംക്ലാസ്- 7902, രണ്ടാംക്ലാസ്-7494, മൂന്നാംക്ലാസ്-7948, നാലാംക്ലാസ്-8380, അഞ്ചാംക്ലാസ്-7862, ആറാം ക്ലാസ്-8170, ഏഴാംക്ലാസ്-8992, എട്ടാംക്ലാസ്-8039, ഒമ്പതാംക്ലാസ്-8460, പത്താംക്ലാസ്-12576 എന്നിങ്ങനെയാണ് ഹാജർ. കോവിഡ് ബാധിച്ച് […]

കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച്ച 58 കേന്ദ്രങ്ങളിൽ വാക്സിനേഷൻ

സ്വന്തം ലേഖിക കോട്ടയം: ഫെബ്രുവരി 22 ചൊവ്വാഴ്ച്ച ജില്ലയിൽ 58 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഒൻപതു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം. ഫെബ്രുവരി 22 ന് 15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ: 1. ചങ്ങനാശേരി ജനറൽ ആശുപത്രി 2. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ […]

അലമുറയിട്ട് കരഞ്ഞ് കുടുംബം; ഹരിദാസന്റെ വീട്ടില്‍ വൈകാരിക നിമിഷങ്ങള്‍; മുദ്രാവാക്യം വിളികളോടെ ഹരിദാസന് വിട നല്‍കി പാര്‍ട്ടി പ്രവര്‍ത്തകരും നാടും

സ്വന്തം ലേഖിക കണ്ണൂർ: വെട്ടേറ്റെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചിരുന്നു വീടും നാടും. മുദ്രാവാക്യം വിളികളോടെയാണ് ഹരിദാസന് പാര്‍ട്ടി പ്രവര്‍ത്തകരും നാടും വിട നല്‍കിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ ഇന്ന് പുലര്‍ച്ചെയാണ് വെട്ടേറ്റ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം […]