play-sharp-fill

എളവൂരില്‍ സര്‍വേക്കല്ലുകള്‍ വീണ്ടും സ്ഥാപിച്ചത് പൊലീസ് സംരക്ഷണയില്‍; കെ-റെയില്‍ പദ്ധതിക്കായി പാറക്കടവ് പഞ്ചായത്തിലെ എളവൂരില്‍ സര്‍വേക്കല്ലുകള്‍ വീണ്ടും സ്ഥാപിച്ചത് വന്‍ പൊലീസ് സംരക്ഷണയില്‍

സ്വന്തം ലേഖിക അങ്കമാലി: കെ-റെയില്‍ പദ്ധതിക്കായി പാറക്കടവ് പഞ്ചായത്തിലെ എളവൂരില്‍ വന്‍ പൊലീസ് സംരക്ഷണയില്‍ സ്വകാര്യപറമ്ബില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു. സംഭവസ്ഥലത്ത് പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നെങ്കിലും അനിഷ്ഠസംഭവങ്ങളുണ്ടായില്ല. ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷല്‍ ബ്രാഞ്ച് പൊലീസിന്‍റെയും മറ്റും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ആലുവ ഡിവൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വനിത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പൊലീസുകാര്‍ സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്നു. സര്‍വേക്കല്ലുകളും കുഴിമാന്തി ഉപകരണങ്ങളും മറ്റുമായി കെ- റെയില്‍ പദ്ധതി തൊഴിലാളികളും ഉദ്യോഗസ്ഥരും പൊലീസ് വലയത്തിലാണ് സ്ഥലത്തെത്തിയത്. പാറക്കടവ് പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ എളവൂര്‍ സെന്‍റ് മേരീസ് താഴെ പള്ളി […]

യാത്ര ചെയ്യാൻ 85 ലക്ഷം രൂപയുടെ ബെൻസ് വേണമെന്ന് ആവിശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്തുനൽകി ; ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് കത്തുനൽകി. രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്തുനൽകിയത്. ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ല. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ […]

സിപിഎം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നിലെ രാഷ്ട്രീയം ഉറപ്പിക്കാന്‍ പൊലീസ്; അടുക്കളഭാഗത്ത് ഭാര്യയുടെ കൈയില്‍ മീന്‍സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോൾ അക്രമികൾ ചാടി വീണു; പിന്നെ ക്രൂര കൊലപാതകം;ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ അംഗവുമായ കെ.ലിജേഷിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

സ്വന്തം ലേഖിക കോടിയേരി: സിപിഎം.പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നിലെ രാഷ്ട്രീയം ഉറപ്പിക്കാന്‍ പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ബിജെപി നേതാവിന്റെ പ്രസംഗം വിവാദമായിരുന്നു. ഈ പ്രസംഗത്തിന്റെ പേരിലാണു ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ അംഗവുമായ കെ.ലിജേഷിനെ കസ്റ്റഡിയില്‍ എടുത്തിരുകുന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ലിജേഷില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. പത്തോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ഇവരേയും ചോദ്യം ചെയ്യുകയാണ്. അന്വേഷണം അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്. വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പൊലീസ് ജാഗ്രത കാട്ടുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ […]

രണ്ടര വയസുകാരിയുടെ പരിക്ക് ; കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരം, ശിശുക്ഷേമ സമിതി ആശുപത്രിയിലെത്തും, കുഞ്ഞിന്റെ അമ്മക്കെതിരെയും കേസ്

സ്വന്തം ലേഖിക കൊച്ചി: തൃക്കാക്കര തെങ്ങോടിൽ പരിക്കുകളോടെ ആശുപത്രിയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എറണാകുളം ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റ് ഇന്ന് ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ ആരോഗ്യനില ചോദിച്ചറിയും. കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതിൽ അമ്മയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സ൦രക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്. കുട്ടി സ്വയം ഏൽപിച്ച പരിക്കെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള മൊഴി അമ്മ ആവർത്തിക്കുകയാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭർത്താവും സംഭവമുണ്ടായ ശേഷം വീട് വിട്ട സാഹചര്യത്തിൽ […]

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണ വില വീണ്ടും കൂടി ; ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 37000 രൂപയിലെത്തി

സ്വന്തം ലേഖിക തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി ഇന്ന് പവന് 280 രൂപ കൂടി 37000 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 4625 രൂപയുമായി കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ് ഗ്രാമിന് :4625 പവന് : 37000

വയനാട്ടില്‍ അന്ധവിശ്വാസം മുറുകുന്നു; വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ദൈവം കയറിയെന്ന് മന്ത്രവാദി; അന്ധവിശ്വാസത്തെത്തുടര്‍ന്ന് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തില്‍ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും

സ്വന്തം ലേഖിക സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അന്ധവിശ്വാസത്തെത്തുടര്‍ന്ന് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തില്‍ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തി. കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കുമെന്നും തുടര്‍ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ എ.ഗീത പറഞ്ഞു. സംഭവത്തില്‍ വയനാട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കും. കുടുതല്‍ നടപടി റിപ്പോര്‍ട്ട് […]

മലപ്പുറം കുടുംബ കോടതി വരാന്തയില്‍ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും മര്‍ദനം; കൈകുഞ്ഞിന്റെ ഇടതു കണ്ണിനു താഴെ ചാവി കൊണ്ടുള്ള കുത്തേറ്റു;സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം കുടുംബ കോടതി വരാന്തയില്‍ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും ഉള്‍പ്പെടെ മര്‍ദനം. സംഭവത്തില്‍ നാലു പേരെ പൊലീസ് കേസ്സെടുത്തു. മഞ്ചേരി പത്തപ്പിരിയം നീരുല്‍പ്പന്‍ സിദ്‌റത്തുല്‍ മുന്‍തഹ (40)യുടെ പരാതിയിലാണ് കേസ്സെടുത്തത്. പരാതിക്കാരിയുടെ മുന്‍ഭര്‍ത്താവ് ആലുവ മാളികംപീടിക അറക്കല്‍ വീട്ടില്‍ താരീഖ് (53), സഹോദരങ്ങളായ നീരുല്‍പ്പന്‍ വലീദ് സമാന്‍, യുസ് രി എന്നിവരാണ് പ്രതികള്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവം. കുടുംബ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായതായിരുന്നു സിദ്‌റത്തുല്‍ മുന്‍തഹ. അമ്മാവന്‍ യൂസുഫലിയും മാതാവ് മൈമൂനയും […]

കായംകുളം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോർന്നുവെന്ന് എംഎൽഎ യു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ; പോസ്റ്റിനെ ചൊല്ലി പാർട്ടിക്ക് ഉള്ളിൽ അമർഷം പുകയുന്നു.

സ്വന്തം ലേഖിക ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോർന്നുവെന്ന് കായംകുളം എംഎൽഎ യു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാർട്ടിക്ക് ഉള്ളിൽ അമർഷം പുകയുന്നു. വിഷയത്തില്‍ യു പ്രതിഭയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. പ്രതിഭയ്ക്കെതിരെ കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ പരാതികൾ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയെന്നാണ് സൂചന. കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കണമെന്നാണ് പ്രതിഭയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ കായംകുളം ഏരിയ കമ്മിറ്റി […]

സൂര്യാഘാത മുന്‍കരുതല്‍; സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നതിനാൽ ജോലി സമയം പുനഃക്രമീകരിച്ചു; 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. ഇതുപ്രകാരം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 […]

മരണമണി മുഴങ്ങുന്ന സൈക്കിൾ യാത്ര ;സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സൈക്കിളപകടങ്ങളിൽ മരിച്ചത് 275 പേര്‍ ,ഏറ്റവും കൂടുതലാളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലയാണ് മരണനിരക്കില്‍ മുന്നില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ സൈക്കിള്‍ അപടകങ്ങളിൽ മരിച്ചത് 275 പേര്‍.3061 പേര്‍ അപകടത്തിനിരയായി. ഏറ്റവും കൂടുതലാളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലയാണ് മരണനിരക്കില്‍ മുന്നില്‍. 71 പേരാണ് ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ സൈക്കിള്‍ അപകടത്തില്‍ മരിച്ചത്. തൃശ്ശൂര്‍ (54), എറണാകുളം (44) ജില്ലകളാണ് അടുത്ത സ്ഥാനത്തുള്ളത്. ഏഴു അപകടം മാത്രമുണ്ടായ വയനാട്ടില്‍ ഒരാളാണ് മരിച്ചത്. റോഡ് സുരക്ഷാഅധികൃതരുടെ കണക്കാണിത്. മോട്ടോര്‍വാഹനങ്ങളും സൈക്കിള്‍യാത്രക്കാരുടെ അപകടത്തിനു കാരണമാകുന്നുണ്ട്. മോട്ടോര്‍വാഹനങ്ങളുടെ നിര്‍വചനത്തില്‍ വരാത്തതിനാല്‍ മോട്ടോര്‍ വാഹനച്ചട്ടങ്ങളും നിയമങ്ങളും സൈക്കിളുകളുടെ നിയന്ത്രണത്തിന് നിയമപരമായി ഉപയോഗിക്കാനാകില്ല. […]