play-sharp-fill

തൊടുപുഴയിൽ അച്ഛൻ ഓടിച്ച കാറിടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക തൊടുപുഴ: അച്ഛന്‍ ഓടിച്ച കാറിടിച്ച്‌ പത്ത് വയസുകാരൻ മരിച്ചു . ഉടുമ്ബന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റെജില്‍ ഹസീന ദമ്പതികളുടെ ഏക മകന്‍ കെ.ആര്‍.മുഹമ്മദ് സാജിദ് (10) മരണപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തിട്ട് റെജില്‍ കാര്‍ തിരിക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചത്. മുറ്റത്ത് സ്ഥല പരിമിതിയുള്ളതിനാല്‍ മകന്‍ കാറിന്റെ പിന്‍ ഭാഗത്ത് നിന്ന് സൈഡ് പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു. പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനും മുറ്റത്ത് തന്നെയുള്ള മരത്തിനും ഇടയില്‍പ്പെടുകയായിരുന്നു മുഹമ്മദ് സാജിദ്. ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കുട്ടിയെ […]

കെപിഎസി ലളിത – ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും വെള്ളിത്തിര കീഴടക്കിയ മികച്ച കോംബോ; ചില സിനിമകളില്‍ കെപിഎസി ലളിത തന്നെ വേണമെന്ന് നിര്‍മാതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ഇന്നസെന്റ്

സ്വന്തം ലേഖിക കൊച്ചി: അന്തരിച്ച കെപിഎസി ലളിതയും ഇന്നസെന്റും മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളാണ്. ഒരുമിച്ച്‌ അഭിനയിച്ചപ്പോഴെല്ലാം ഇരുവരുടെയും കെമിസ്ട്രി വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ തീര്‍ത്തു. ഇന്നസെന്റ്- കെപിഎസി ലളിത കൂട്ടുകെട്ടില്‍ പിറന്ന ഹാസ്യരംഗങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. മലയാളിയുടെ പ്രിയപ്പെട്ട താരജോഡിയായി മാറി ഈ കൂട്ടുകെട്ട്. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, ഗജകേസരിയോഗം, മക്കള്‍ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്‌നാം കോളനി, കനല്‍കാറ്റ്, മൈഡിയര്‍ മുത്തച്ഛന്‍, ഉത്സവമേളം, കള്ളനും പൊലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ […]

തലയ്ക്ക് മർദ്ദനമേറ്റ് ചികിത്സയിലായായിരുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി ; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍ പോയതായി പോലീസ്

സ്വന്തം ലേഖിക രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍ കൊച്ചി: രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ഡോക്‌ടർമാർ എന്നാൽ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാൾ ഒളിവില്‍.പോയതായി പോലീസ് കണ്ടെത്തി .ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുത്തങ്ങയിലാണ് ഏറ്റവുമൊടുവില്‍ ടവര്‍ ലൊക്കേഷന്‍ കണ്ടത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അതേസമയം കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഞായറാഴ്ച […]

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. മാനന്തവാടി കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സീസിന്റ ഭാര്യ ശുഭ ( 40 ) ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് എടുക്കുന്നതിനിടയില്‍ റോഡ് മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുകയായിരുന്ന ശുഭ ബസ്സിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു. ബസ്സിനോട് ചേര്‍ന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടക്കാനായി നിന്നത്. ഡ്രൈവറുടെ കാഴ്ച്ചയില്‍ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് […]

വൈകിട്ട് ആറ് കഴിഞ്ഞാല്‍ ബസ് സര്‍വ്വീസില്ല; വൈകുന്നേരം ആറ് മണിക്കുശേഷം അടിമാലിയുടെ സമീപമേഖലകളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളത് യാത്രക്കാരെ വലയ്ക്കുന്നു

സ്വന്തം ലേഖിക അടിമാലി: വൈകുന്നേരം ആറ് മണിക്കുശേഷം അടിമാലിയുടെ സമീപമേഖലകളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളത് യാത്രക്കാരെ വലയ്ക്കുന്നു.ബൈസണ്‍വാലിയും മാങ്കുളവുമടക്കമുള്ള മേഖലകളിലേക്ക് മുൻപ് ഏഴരവരെ ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. കോവിഡ് കാലത്തെ അടച്ചിടലിനെത്തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ഈ ബസ് സര്‍വ്വീസുകള്‍ നിലക്കുകയും ആറ് മണിക്ക് ശേഷമുള്ള യാത്ര സാദ്ധ്യമല്ലാതാവുകയും ചെയ്തു.അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന മറ്റ് ചിലയിടങ്ങളിലേക്കുമുള്ള ആളുകള്‍ സമാന രീതിയില്‍ യാത്രാക്ലേശം നേരിടുന്നുണ്ട്.നിലച്ച ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയോ യാത്രാ ക്ലേശം രൂക്ഷമായ ഇടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിക്കുകയോ വേണമെന്നാണ് ആവശ്യം. […]

ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാത ഇരട്ടിപ്പിക്കലും ,കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിര്‍മ്മാണവും ഉടൻ പൂർത്തിയാകുമെന്ന് തോമസ് ചാഴികാടൻ എം .പി

സ്വന്തം ലേഖിക കോട്ടയം: ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിര്‍മ്മാണവും മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കൊപ്പം കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ചേര്‍ന്ന അവലോക യോഗത്തില്‍ നിര്‍മ്മാണ ജോലികള്‍ വിലയിരുത്തിയ ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്. മുന്‍പ് റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണമെന്നു തീരുമാനിച്ചിരുന്നു. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മുട്ടമ്ബലം […]

യൂത്ത് കോൺഗ്രസിനെ നയിക്കാൻ നാല് വൈസ് പ്രസിഡൻ്റുമാരും 24 ജനറൽ സെക്രട്ടറിമാരും; അരുൺ മാർക്കോസും മനുകുമാറും അടക്കം 24 ജനറൽ സെക്രട്ടറിമാർ;

സ്വന്തം ലേഖിക കോട്ടയം: യൂത്ത് കോൺഗ്രസിനെ നയിക്കാൻ നാല് വൈസ് പ്രസിഡൻ്റുമാരും 24 ജനറൽ സെക്രട്ടറിമാരും. യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് അംഗീകാരമായി. അരുൺ മാർക്കോസും മനുകുമാറും അടക്കം 24 ജനറൽ സെക്രട്ടറിമാർ. ഒരു വനിത അടക്കം നാലു വൈസ് പ്രസിഡന്റുമാരെയും, മൂന്നു വനിതകൾ അടക്കം 24 ജില്ലാ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് കോട്ടയം ജില്ലയിലെ ഭാരവാഹികളുടെ പട്ടിക പുറത്തു വിട്ടത്. വൈസ് പ്രസിഡന്റുമാർ 1.മുഹമ്മദ് അമീൻ 2.കെ.പി സനോജ് പനയ്ക്കൽ 3.മാത്യു വി.ജോസ് 4.അനീഷ തങ്കപ്പൻ ജില്ലാ […]

ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു

സ്വന്തം ലേഖിക ബന്തടുക്ക:ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു. ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള കോട്ട പതിനാറാം നൂറ്റാണ്ടില്‍ ഇക്കേരി രാജവംശത്തിലെ ശിവപ്പ നായക്കാണ്‌ നിര്‍മിച്ചത്‌. മൈസൂര്‍ രാജ്യത്തിന് മറ്റുരാജ്യങ്ങളുമായി കച്ചവടം നടത്താനുള്ള ആവശ്യത്തിനാണ്‌ ബന്തടുക്കയില്‍ കോട്ട പണിതത്‌. ബന്തടുക്ക ടൗണ്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളിലായി നാലേക്കറോളം ഭൂമിയിലാണ് കോട്ട പ്രദേശമുള്ളത്‌. ആകെ 12 കോട്ട കൊത്തളങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം നശിച്ചു. നാലേക്കറോളം ഭൂമിയില്‍ നിര്‍മിച്ച കോട്ടയുടെ ഭൂരിഭാഗവും ഇപ്പോള്‍ […]

ജനപ്രിയതാരം കാര്‍ണിവല്ലില്‍ മുറി ബുക്ക് ചെയ്തത് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; പൊലീസിൻ്റെ ചോദ്യങ്ങളോട് ദിലീപ് പതറിയത് അറസ്റ്റിലേക്കെത്തിച്ചു; ഇപ്പോഴത്തെ കേസില്‍ കാര്‍ണിവല്‍ ഉടമയില്‍ നിന്ന് ക്രൈംബ്രാഞ്ച് ആഗ്രഹിക്കുന്നത് നടനെ കുടുക്കാനുള്ള മൊഴി; ദിലീപിനെ കുടുക്കാന്‍ ദേ പുട്ട് പാര്‍ട്ണറെ ചോദ്യം ചെയ്യുമ്പോള്‍

സ്വന്തം ലേഖിക കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാനായി ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ശ്രീകാന്ത് ഭാസിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ദേ പുട്ട് എന്ന സ്ഥാപനത്തില്‍ ദിലീപിന്റെ പാര്‍ട്ണറാണ് ശ്രീകാന്ത് ഭാസി. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് നേരത്തേയും കാര്‍ണിവല്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ എത്തിയിരുന്നു. ദീപിനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത് കാര്‍ണിവല്‍ ഗ്രൂപ്പിന്റെ […]

മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് വെറും രണ്ട് പേരെ…! അതില്‍ ഒരാള്‍ ആരാണെന്ന് അറിയുമോ?

സ്വന്തം ലേഖിക ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് മമ്മൂട്ടി. എന്നാല്‍, മമ്മൂട്ടി തിരിച്ച്‌ ഫോളോ ചെയ്യുന്നത് രണ്ട് പേരെ മാത്രമാണ്. അതിലൊരാള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്. മറ്റൊരാള്‍ നടനും റേഡിയോ ജോക്കിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിനു ബെന്‍ ആണ്. ഇന്‍സ്റ്റഗ്രാമില്‍ 4.4 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മോഹന്‍ലാല്‍ തിരിച്ച്‌ ഫോളോ ചെയ്യുന്നത് 23 പേരെയാണ്. അതില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടി കല്ല്യാണി പ്രിയദര്‍ശന്‍, എ.ആര്‍.റഹ്മാന്‍, പ്രണവ് മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, മായാ […]