play-sharp-fill

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7837

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

കോട്ടയം ജില്ലയില്‍ 313 പേര്‍ക്ക് കോവിഡ്; 820 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 820 പേര്‍ രോഗമുക്തരായി. 3065 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 126 പുരുഷന്‍മാരും 143 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442836 പേര്‍ കോവിഡ് ബാധിതരായി. 437827 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6399 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. […]

സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: തമ്പാനൂർ സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നെടുമങ്ങാട് കല്ലിയോട് സ്വദേശി ഹരീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് ഹരീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ […]

സുരക്ഷിതമായി ഇനി സ്‌കാനിംങ് നടത്താം; കോട്ടയം കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുന്നു; സ്‌കാനിംങ് മെഷീൻ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച ഹോമിയോ ആശുപത്രിയിൽ

സ്വന്തം ലേഖിക കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീൻ ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുറിച്ചി ഹോമിയോ ആശുപത്രി വളപ്പിൽ നടക്കുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻകൈ എടുത്താണ് പതിമൂന്നു ലക്ഷം രൂപ വിനിയോഗിച്ചു അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രണം സ്ഥാപിച്ചത്. ഗ്രാമീണ മേഖലയിൽ അൾട്രാ […]

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് ആറ് വർഷമായി അടഞ്ഞ് കിടക്കുന്നു; രണ്ട് വർഷം മുൻപ് 2.07 കോടി രൂപ മുടക്കി നവീകരിച്ച പാർക്ക് പരിപാലിക്കാൻ ജീവനക്കാരില്ലാത്തതിനാൽ നാശത്തിന്റെ വക്കിൽ; രണ്ട് കോടിക്ക് മുകളിൽ പട്ടി പെറ്റു കിടക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് നാശത്തിന്റെ വക്കിൽ. ആറ് വർഷമായി അടഞ്ഞ് കിടക്കുന്ന പാർക്ക് തുറന്ന് പ്രവർത്തിപ്പിക്കാൻ ന​ഗരസഭാ അധികൃതർ നടത്തിയ ശ്രമം പാഴായി. കോവിഡ് പ്രതിസന്ധി തിരിച്ചടിയായപ്പോൾ തുറന്ന പാർക്ക് വീണ്ടും അടച്ചിടേണ്ടി വന്നു. ഇതേ സമയം കോടിമതയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പാർക്ക് കൃത്യമായി തുറന്ന് പ്രവർത്തിക്കുകയും കോട്ടയംകാരെ കൊള്ളയടിക്കുകയുമാണ്. ന​ഗരസഭയുടെ അധീനതയിലുള്ള പാർക്ക് തുറന്ന് പ്രവർത്തിക്കാത്തതിന് പിന്നിൽ അധികൃതരും സ്വകാര്യ പാർക്കുകാരനുമായുള്ള ഒത്തുകളിയെന്ന് ആരോപണമുണ്ട്. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം […]

കൂട്ടിക്കലുകാര്‍ക്ക് വീണ്ടും വീടിന്റെ അടച്ചുറപ്പൊരുങ്ങുന്നു; സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്നത്‌ 25 വീടുകള്‍

സ്വന്തം ലേഖിക ഏന്തയാർ: കൂട്ടിക്കലുകാര്‍ക്ക് വീണ്ടും വീടിന്റെ അടച്ചുറപ്പൊരുങ്ങുന്നു. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മിക്കുന്ന വീടുകള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. ഏന്തയാറില്‍ ഇ എം എസ് നഗറില്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി വില കൊടുത്ത് വാങ്ങിയ രണ്ടേക്കര്‍ 10 സെന്റിലാണ് 25 വീടുകള്‍ നിര്‍മിക്കുന്നത്. ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍, വര്‍ഗബഹുജന സംഘടനകള്‍ എന്നിവരില്‍ നിന്ന് പണം സമാഹരിച്ചാണ് വീട് നിര്‍മാണം. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി കൂട്ടിക്കലും പരിസരത്തും 23 ജീവന്‍ പൊലിഞ്ഞു. എണ്ണമറ്റ വീടുകള്‍ […]

വയോമിത്രം മൊബൈല്‍ ക്ലിനിക്ക് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു; സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതി പ്രയോജനപ്പെടുത്തി കോര്‍പ്പറേഷനാണ് മൊബൈല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്

സ്വന്തം ലേഖിക കോഴിക്കോട്: കൊവിഡ് വ്യാപനം മൂലം രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തനം മുടങ്ങിയ വയോമിത്രം മൊബൈല്‍ ക്ലിനിക്ക് വീണ്ടും പ്രവര്‍ത്തിച്ച്‌ തുടങ്ങി ഭട്ട് റോഡ് ദോബി ഘാനയ്ക്ക് സമീപത്തെ ഹെല്‍ത്ത് സെന്ററിലാണ് പ്രവര്‍ത്തിക്കുക.രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമയം. സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതി പ്രയോജനപ്പെടുത്തി കോര്‍പ്പറേഷനാണ് മൊബൈല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 65ന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരം ക്യാമ്ബുകളില്‍ നിന്ന് സൗജന്യ വൈദ്യസഹായവും ഇന്‍സുലിന്‍ ഉള്‍പ്പെടെ മരുന്നും ലഭിക്കും. പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ […]

ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം

1st Prize – ₹70,00,000/- NX 727048 Consolation Prize – ₹8,000/- NN 727048 NO 727048 NP 727048 NR 727048 NS 727048 NT 727048 NU 727048 NV 727048 NW 727048 NY 727048 NZ 727048 2nd Prize – ₹10,00,000/- NW 916507 3rd Prize – ₹1,00,000/- NN 284519 NO 544959 NP 204572 NR 226491 NS 953857 NT 284747 NU 199011 NV 100183 NW 527586 […]

സ്കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം

സ്വന്തം ലേഖിക തൃശൂര്‍:സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ടു. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂര്‍ അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാ‍ര്‍ത്ഥികള്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്. അഞ്ച് അധ്യാപകരെയാണ് വിദ്യാ‍ര്‍ത്ഥികള്‍ പൂട്ടിയിട്ടത്. ഇതില്‍ ഒരു അധ്യാപികയും ഉള്‍പ്പെടും. മൂന്ന് മാസം മുമ്ബ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചത്. കോളേജിലെ വകുപ്പ് […]

പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറയുന്നത് പോക്‌സോ പ്രകാരമുള്ള കുറ്റമല്ല; പതിനേഴുകാരിയായ പെണ്‍കുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ഇരുപത്തിമൂന്നുകാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്

സ്വന്തം ലേഖിക ന്യൂഡല്‍ഹി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറയുന്നത് പോക്‌സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പോക്‌സോ സ്പെഷ്യല്‍ ജഡ്ജി കല്‍പന പാട്ടീലിന്റേതാണ് വിധി. പതിനേഴുകാരിയായ പെണ്‍കുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ഇരുപത്തിമൂന്നുകാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പെണ്‍കുട്ടി പോയപ്പോഴാണ് യുവാവ് തന്റെ പ്രണയം […]