play-sharp-fill

മീഡിയാവൺ ചാനലിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കെ.എൻ.ഇ.എഫ്. പ്രതിഷേധ ധർണ നടത്തി

സ്വന്തം ലേഖിക കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട മീഡിയാവൺ ചാനലിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്‌.) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ.എൻ.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. ദിനകരൻ ഉദ്ഘാടനം ചെയ്തു. മീഡിയവൺ കോ ഓർഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കർ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.ഇ.എഫ് സംസ്ഥാന ആക്ടിങ് ജനറൽ […]

കോവിഡ് ആനുകൂല്യത്തോടെ പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി കഞ്ചാവുമായി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക മാവേലിക്കര: പരോളില്‍ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. 2015 ലെ ഡെസ്റ്റമണ്‍ വധക്കേസില്‍, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരവെയാണ് ഇയാള്‍ കോവിഡ് ആനുകൂല്യത്തോടെ പരോളില്‍ ഇറങ്ങിയത്. വെട്ടിയാര്‍ കല്ലിമേല്‍ വരിക്കോലേത്ത് എബനേസര്‍ വീട്ടില്‍ റോബിന്‍ ഡേവിഡിനെയാണ് (30) സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലരക്ക് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപമുള്ള ഒളിത്താവളത്തില്‍ നിന്നും ഇയാളെ മാവേലിക്കര പൊലീസ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പരോളില്‍ കഴിഞ്ഞു വരവേ തന്നെ 2021 […]

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു

സ്വന്തം ലേഖിക കീവ്: യുക്രൈനില്‍ ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. അസുഖബാധിതനായി വിനിസിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്. വിനിസിയയിലെ നാഷണല്‍ പൈറോഗോവ് മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചന്ദന്റെ പിതാവ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ കര്‍ണാടക സ്വദേശി നവീന്‍ റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് യുക്രൈനിലെ ഹാര്‍കീവില്‍ വെച്ച്‌ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്; യുക്രൈൻ സമയം വൈകിട്ട് ആറിന് മുൻപ് ഖാർകീവ് വിടണം; ഖാര്‍ക്കീവില്‍ വൻ ആക്രണത്തിന് പദ്ധതിയിട്ട് റഷ്യന്‍ സേന

സ്വന്തം ലേഖിക കീവ്: എത്രയും പെട്ടെന്ന് ഖാര്‍ക്കീവ് വിടണമെന്ന് യുക്രെയിനിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഖാര്‍ക്കീവില്‍ റഷ്യന്‍ സേന വമ്പന്‍ ആക്രണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസി ഇക്കര്യം ട്വിറ്ററലൂടെ വ്യക്തമാക്കിയത്. പിയോഷിന്‍, ബബായേ,ബിസിലിദോവ്‌ക എന്നിവിടങ്ങളിലെവിടെയെങ്കിലും സുരക്ഷിതമായി മാറണമെന്നാണ് എംബസിയുടെ നിര്‍ദേശം. ഏകദേശം നാലായിരം ഇന്ത്യക്കാരാണ് ഹാര്‍കിവ്, സുമി നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഖാര്‍കീവില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ കൊല്ലപ്പെട്ടിരുന്നു. ബങ്കറില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ […]

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5525

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

പ്രണയം വീട്ടുകാർ എതിർത്തു; യുവതിയും യുവാവും സ്വകാര്യ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു

സ്വന്തം ലേഖിക കല്‍പ്പറ്റ: വയനാട് ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ റെസിഡന്‍സിയിലെ മുറിയിൽ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും റസിഡന്‍സിയില്‍ എത്തി റൂമെടുത്തത്. തുടര്‍ന്ന് ഇന്ന് റൂമിന് പുറത്തേക്ക് കാണാത്തതിനെയും വിളിച്ചിട്ട് വാതില്‍ […]

കോട്ടയം ജില്ലയില്‍ 248 പേര്‍ക്ക് കോവിഡ്; 766 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 248 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 766 പേര്‍ രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്‍മാരും 118 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2280 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444147 പേര്‍ കോവിഡ് ബാധിതരായി. 440616 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5842 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. […]

കളിക്കുന്നതിനിടെ കിണറ്റിൽ വീണ ഒന്നര വയസുകാരനെ പെൺകുട്ടി അതിസാഹസികമായി രക്ഷപ്പെടുത്തി

സ്വന്തം ലേഖിക പട്ടാമ്പി: നാഗലശ്ശേരി മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരനായ മകൻ മുഹമ്മദ് ഹിസാം തഹാൻ വീട്ടിലെ കിണറിന്റെ അരികിൽ നിന്ന് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറിലേക്ക് വീണത്. ഉടൻ തന്നെ ഐഷയുടെ സഹോദരി ഐഫ പിറകെ കിണറിലേക്ക് എടുത്തുചാടി. പതിനെട്ട് കോൽ ആഴമുള്ളതായിരുന്നു കിണർ. കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് വച്ച് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളായ അമിദും, അബ്‌റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ […]

“ഭാരത് മാതാ കീ ജയ്…”; പാകിസ്ഥാന്‍ മാത്രമല്ല കരുത്തരായ യൂറോപ്യന്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളും യുക്രെയിന്‍ വിട്ടത് ഇന്ത്യന്‍ പതാകയുടെ തണലില്‍; കൈയടി നേടി ഓപ്പറേഷന്‍ ഗംഗ

സ്വന്തം ലേഖിക കീവ്: യുക്രെെനിലെ യുദ്ധമുഖത്ത് നിന്നും അതിര്‍ത്തിയിലേക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പതാക സഞ്ചരിക്കുന്ന വാഹനങ്ങളില്‍ പതിക്കാനാണ് പൗരന്‍മാരോട് ഇന്ത്യ ആവശ്യപ്പെട്ടത്. റഷ്യയുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് കിട്ടിയ ഉറപ്പിന്റെ ബലത്തിലാണ് പതാക പതിച്ച്‌ സഞ്ചരിക്കാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. എന്തായാലും ഇന്ത്യന്‍ പതാകയുമായി സഞ്ചരിച്ച എല്ലാ വാഹനങ്ങളും സുരക്ഷിതമായിട്ടാണ് യുക്രെയിനിന്റെ അതിര്‍ത്തി കടന്നത്. ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ യുക്രെെനില്‍ ഇന്ത്യ നടപ്പിലാക്കിയ രക്ഷാപ്രവര്‍ത്തനത്തിനും കൈയടികള്‍ ഏറുകയാണ്. മറ്റു പല രാജ്യങ്ങളും ഇന്ത്യയുടെ […]

ലൈസന്‍സും വേണ്ട, രജിസ്ട്രേഷനും വേണ്ട; ഹീറോയുടെ പുതിയ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ അടുത്ത മാസം വിപണിയില്‍ എത്തുന്നു

സ്വന്തം ലേഖിക ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ ഇലക്‌ട്രിക്കിന്റെ പുതിയ സ്കൂട്ടറായ എഡ്ഡി പുറത്തിറങ്ങി. വരുന്ന മാസങ്ങളില്‍ രാജ്യത്തെ വിവിധ ഷോറൂമുകളിലൂടെ വാഹനം വിപണിയിലെത്തുമെന്ന് ഹീറോ ഇലക്‌ട്രിക്ക് അറിയിച്ചു. മഞ്ഞ, ഇളം നീല എന്നീ നിറങ്ങളിലെത്തുന്ന എഡ്ഡി, 72,000 രൂപ എക്സ് ഷോറൂം വില നല്‍കിയാല്‍ പുറത്തിറക്കാന്‍ സാധിക്കും. വാഹനത്തിന് ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ലെന്ന് ഹീറോ ഇലക്‌ട്രിക്ക് അറിയിച്ചു. രജിസ്ട്രേഷനും മറ്റ് കാര്യങ്ങളും ആവശ്യമില്ലാത്തതിനാല്‍ തന്നെ എക്സ് ഷോറൂം വിലയില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലാതെ വാഹനം നിരത്തിലിറക്കാന്‍ സാധിക്കും. […]