പ്രതീക്ഷയുടെ പാലമായി മോദി; തോളിലേറി രാജ്യത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍; കേന്ദ്രമന്ത്രി പങ്കുവച്ച ചിത്രം വൈറലാകുന്നു
സ്വന്തം ലേഖിക ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധമുഖത്തു നിന്നും ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ മോദിയെ പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. മോദിയെ പാലമായി ചിത്രീകരിച്ചിട്ടുള്ള ഗ്രാഫിക്സും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ഇത് ഇപ്പോള്‍ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി യുക്രെെനില്‍ നിന്ന് രക്ഷപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രമാണ് ഗ്രാഫിക്സിലുള്ളത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ രക്ഷിക്കാനായി അപേക്ഷിക്കുന്നതും ചിത്രത്തില്‍ കാണാം. നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം യുക്രെെനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് 19 […]