ഹാർപ്പിക് ഒഴിച്ച് വൃദ്ധയെ അന്ധയാക്കിയ ശേഷം പണവും സ്വർണ്ണവും കവർന്ന വീട്ടുജോലിക്കാരി പിടിയിൽ
സ്വന്തം ലേഖിക ഹൈദരാബാദ്: ഹാർപ്പിക് ഒഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാർപ്പികും സന്ദു ബാമും ചേർത്താണ് സ്ത്രീ വൃദ്ധയുടെ കണ്ണിലൊഴിച്ച് ഇവരെ അന്ധയാക്കിയത്. വേലക്കാരിയായ 32കാരി ഭാർഗവി പൊലീസ് ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിൽ ഒറ്റക്കാണ് 73കാരിയായ ഹേമാവതി താമസിച്ചിരുന്നത്. മകൻ സചീന്ദർ ലണ്ടനിലാണ് താമസം. ഇയാളാണ് 2021 ഓഗസ്റ്റിൽ ഭാർഗവിയെ വീട്ടുജോലിക്കും അമ്മയെ നോക്കുന്നതിനുമായി നിയമിച്ചത്. ഏഴ് വയസ്സുള്ള മകൾക്കൊപ്പം കഴിയുന്ന ഭാർഗവി, ഇതോടെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. ഹേമാവതിയുടെ […]