play-sharp-fill

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ല തമിഴ്‌നാടിന് വിട്ടു കൊടുക്കുക; ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാം പണിയും’; മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിൽ പരിഹാരം നിർദ്ദേശിച്ച് സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖിക ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും, തമിഴ്നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നം പരിഹാരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കണമെന്നും, അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി […]

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ആക്കണമെന്ന നിലപാടില്‍ ഉറച്ച്‌ തമിഴ്‌നാട്; 137 അടിയാക്കണം എന്നും പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം എന്നും കേരളം; 2018 ലെ പ്രളയകാലത്തേക്കാള്‍ മോശം അവസ്ഥ; ഉന്നതതല യോഗത്തില്‍ ശക്തമായി വാദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച്‌ ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ […]

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ മുരളീധരൻ കുടുങ്ങിയേക്കും; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; മേയറുടെ പരാതിയിൽ നിയമോപദേശം തേടി പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന്‍ എംപിക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെ. മുരളീധരനെതിരെ മേയര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്. മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവും […]

സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കോവിഡ്; 90 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 614; രോഗമുക്തി നേടിയവര്‍ 6960

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി 24 മണിക്കൂറിനകം ന്യൂനമർദമായി മാറും; സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര […]

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ബന്ധുവിനെ കൊണ്ട് അമിതവിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിപ്പിച്ച് ഡോക്ടർ കമ്മീഷടിച്ചസംഭവം: പണം തിരികെ നൽകി തടിയൂരാൻ അധികൃതർ

സ്വന്തം ലേഖകൻ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: ശ​​​​സ്ത്ര​​​​ക്രി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​യ വി​​​​ല​​​​യ്ക്കു രോ​​​​ഗി​​​​ക്ക് ന​​​​ൽ​​​​കാ​​​​ൻ ക​​​​മ്പ​​​​നി ഏ​​​​ജ​​​​ൻറി​​​​നു വേ​​​​ണ്ടി ഇ​​​​ട​​​​നി​​​​ല​​​​നി​​​​ന്ന മൂ​​​​ന്ന് ജൂ​​​​നിയ​​​​ർ ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ കു​​​​റ്റം സമ്മതിച്ചെ​​​​ന്നു സൂ​​​​ച​​​​ന.കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​​സ്ഥി​​​​രോ​​​​ഗ വി​​​​ഭാ​​​​ഗം മൂ​​​​ന്നാം യൂ​​​​ണി​​​​റ്റി​​​​ലെ മൂ​​​​ന്നു ജൂ​​​​​നി​​​യ​​​​ർ ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ആ​​​​ർ​​​​എം​​​​ഒ ഡോ. ​​​​ആ​​​​ർ.​​​​പി. ര​​​​ഞ്ചി​​​​ൻ, ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ര​​​​തീ​​​​ഷ് കു​​​​മാ​​​​ർ, ഫോ​​​​റ​​​​ൻ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​ടി. ദീ​​​​പു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ സ​​​​മി​​​​തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​​സ്ഥി​​​​രോ​​​​ഗ​​​​ വിഭാ​ഗത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. കു​​​​മ​​​​ര​​​​കം സ്വ​​​​ദേ​​​​ശി ബാ​​​​ബു​​​​വി(54)ൻറെ ഭാ​​​​ര്യ ആ​​​​ശ​​​​യാ​​​​ണ് […]

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ സര്‍വീസ് നിര്‍ത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കി. കോവിഡ് , ഇന്ധനവില വര്‍ധന എന്നിവ കാരണം സര്‍വീസ് തുടരാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് ബസുടമകള്‍ പറയുന്നു. 2018ലാണ് ഇതിന് മുന്‍പ് ബസ് ചാര്‍ജ് പരിഷ്‌കരിച്ചത്. അന്ന് ഡീസലിന് ലിറ്ററിന് 60ന് മുകളിലായിരുന്നു വില. ഇപ്പോള്‍ ഇത് നൂറ് […]

ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഹെൽമെറ്റും ബെൽറ്റും നിർബന്ധം; വേഗം 40 കിലോമീറ്ററിൽ കൂടരുത്; കരട് വിജ്ഞാപനം പുറത്തിറക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇരുചക്രവാഹനയാത്രയ്ക്ക് കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇതിനായി ഗതാഗതനിയമങ്ങളിൽ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ കുട്ടികൾ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെൽമറ്റ് ധരിക്കണണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് നിശ്ചിത മാനദണ്ഡത്തിലുള്ള ബെൽറ്റ് ഉപയോഗിക്കണമെന്നും കരടിൽ നിർദേശമുണ്ട്. കുട്ടികളുമായുള്ള യാത്ര നാൽപ്പത് കിലോമീറ്റർ വേഗതയിൽ കൂടരുതെന്നും നിർദേശത്തിൽ പറയുന്നു. 2016ലെ സുരക്ഷ മാർഗനിർദേശം അനുസരിച്ചുള്ള ബിഐഎസ് ഹെൽമെറ്റ് ആയിരിക്കണം കുട്ടികൾ ധരിക്കേണ്ടത്. ബൈക്ക് യാത്രയ്ക്കുള്ള ഹെൽമെറ്റ് ഇല്ലെങ്കിൽ സൈക്കിൾ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇതേ […]

മുല്ലപ്പരിയാർ ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരും; ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്നും ജില്ലാ കലക്ടർ തമിഴ്‌നാട് സർക്കാരിനോട്; 2018ലെ സാഹചര്യമില്ലെന്ന് കലക്ടർ

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പരിയാർ ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കലക്ടർ ഷീബാ ജോർജ്. ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്നും ജില്ലാ കലക്ടർ തമിഴ്‌നാട് സർക്കാരിനോട് അഭ്യർഥിച്ചു. വണ്ടിപ്പെരിയാറിൽ നടന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോൾ അത്തരമൊരു അവസ്ഥ നിലവിലല്ലെന്നും. മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തതായും കലക്ടർ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ 137.6 അടി വെള്ളമാണ് ഉള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോൾ മഴയുടെ ലഭ്യതയിൽ കുറവുണ്ടായതായും […]

കൊണ്ടോട്ടി പീഡനശ്രമത്തിൽ പ്രായപൂർത്തിയാകാത്ത യുവാവിനെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത യുവാവിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് നാടിനെ നടുക്കി കൊണ്ടോട്ടിയിൽ ഇരുപത്തിരണ്ടുകാരിയയെ അജ്ഞാതൻ അതിക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പഠിക്കാനായി പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് പെൺകുട്ടി അക്രമിക്കപ്പെടുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മലപ്പുറം കൊണ്ടോട്ടി കോട്ടുകരയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ പിന്തുടർന്ന് വന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്നുപിടിക്കുകയായിരുന്നു. വായപൊത്തിപ്പിടിച്ച് […]