play-sharp-fill

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം; ജാമ്യം ലഭിച്ചത് അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെ

സ്വന്തം ലേഖകൻ ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം.അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയർന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റർ ചെയ്തു. അനൂപുമായി […]

സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളലിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടൽ. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യുന മർദ്ദം അടുത്ത 48 […]

ഏഴോളം വനിതാ നേതാക്കളെയാണ് ജയിലിൽ അടച്ചിരിക്കുന്നത്; ഇതുവരെ ചാർജ് ഷീറ്റ് പോലും കോടതിയിൽ നൽകിയിട്ടില്ല; മുലയൂട്ടുന്ന അമ്മമാർ ജയിലിൽ കിടക്കുന്നു; ഇതാണ് സ്‌ത്രീകളോടുള്ള സർക്കാർ സമീപനം: കെ മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിയമസഭക്കുള്ളിൽ കടന്ന് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ നീതി നിഷേധം നേരിടുന്നതായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഴോളം വനിതാ നേതാക്കളെയാണ് ജയിലിൽ അടച്ചിരിക്കുന്നത്. ഇതുവരെ ചാർജ് ഷീറ്റ് പോലും കോടതിയിൽ നൽകിയിട്ടില്ല. ഇതിൽ രണ്ടുപേർ മുലയൂട്ടുന്ന അമ്മമാരാണ്. ആ അവകാശം പോലും അവർക്ക് നിഷേധിച്ചിരിക്കുക ആണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. എംഎൽഎ രമേശ് ചെന്നിത്തല കമ്മീഷണറെ വിളിച്ചപ്പോൾ അദ്ദേഹത്തിന് അറിയില്ല എന്ന് പറഞ്ഞു. ഇതാണ് സംസ്‌ഥാനത്തെ […]

കപ്പലണ്ടിക്ക് എരിവുകുറഞ്ഞു; കൊല്ലം ബീച്ചിൽ മൂന്ന് സ്ത്രീകളടക്കമുള്ള കുടുംബത്തെ കച്ചവടക്കാർ മർദ്ദിച്ചു

സ്വന്തം ലേഖകൻ കൊല്ലം : കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിൽ സംഘർഷം. ബീച്ച് സന്ദർശിക്കാനെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കിളിമാനൂരിൽ നിന്നെത്തിയ കുടുംബവും കച്ചവടക്കാരുമാണ് ബീച്ചിൽ ഏറ്റുമുട്ടിയത്. മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരും അടങ്ങിയ കുടുംബമാണ് ബുധനാഴ്ച വൈകീട്ട് ബീച്ചിലെത്തിയത്. ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ കപ്പലണ്ടി വാങ്ങി. കപ്പലണ്ടിക്ക് എരിവു കുറവാണെന്ന് പറഞ്ഞ് തിരികെ നൽകി. കോവിഡ് കാലമായതിനാൽ കപ്പലണ്ടി തിരികെ വാങ്ങാനാവില്ലെന്ന് കച്ചവടക്കാരൻ പറഞ്ഞു. ക്ഷുഭിതനായ യുവാവ് കച്ചവടക്കാരന്റെ മുഖത്തേക്ക് കപ്പലണ്ടി വലിച്ചെറിയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ അടുത്തുള്ള […]

സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടി; പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു

സ്വന്തം ലേഖകൻ പൊന്നാനി: ഫോൺ താഴെ വീണ് പൊട്ടിയതിന്റെ മനോവിഷമത്തിൽ പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്‍മഹത്യ ചെയ്‌തത്‌. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴേക്ക് വീണ് പൊട്ടുകയായിരുന്നു. മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ പിതാവ് ദേഷ്യപെടുമെന്ന് ഭയന്ന കുട്ടി ആത്‍മഹത്യ ചെയ്യുകയായിരുന്നു. പൊന്നാനി എംഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നിഷാം.

പാഴ്‌സൽ എത്തിയിട്ടുണ്ട്; കലക്ടറേറ്റിന് പുറത്ത് കാത്തുനിൽക്കുകയാണെന്നും 600 രൂപ നൽകി പാഴ്‌സൽ ഏറ്റുവാങ്ങണമെന്നും പറഞ്ഞു; പാഴ്‌സൽ കൈപ്പറ്റി തുറന്നുനോക്കിയപ്പോൾ മുഷിഞ്ഞുപഴകിയ രണ്ട് ഷർട്ടുകൾ

സ്വന്തം ലേഖകൻ കൊച്ചി: മുഷിഞ്ഞു പഴകിയ ഷർട്ടുകൾ പാഴ്‌സലിൽ എത്തിച്ച് കലക്ടറേറ്റിലെ സാർജന്റ് ടിഎൻ രാമചന്ദ്രനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കലക്ടറേറ്റിന്റെ സുരക്ഷാ ചുമതലയുള്ള സാർജന്റിന് ഔദ്യോഗിക വിലാസത്തിലാണ് പാഴ്‌സലെത്തിയത്. ഫോണിൽ വിളിച്ച് പാഴ്‌സൽ എത്തിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. കലക്ടറേറ്റിന് പുറത്ത് കാത്തുനിൽക്കുകയാണെന്നും 600 രൂപ നൽകി പാഴ്‌സൽ ഏറ്റുവാങ്ങണമെന്നുമാണ് പറഞ്ഞത്. താൻ ഒന്നും ബുക്ക് ചെയ്തിരുന്നില്ലെന്നു സാർജന്റ് പറഞ്ഞെങ്കിലും പാഴ്‌സൽ കൊണ്ടുവന്നയാൾ വഴങ്ങിയില്ല. മക്കൾ ഷർട്ടുകൾ ആവശ്യപ്പെട്ടിരുന്നോ എന്നറിയാൻ വിളിച്ചെങ്കിലും അവരെ കിട്ടിയില്ല. ഇതേതുടർന്ന് സഹപ്രവർത്തകന്റെ കയ്യിൽ 600 രൂപ കൊടുത്തയച്ച് പാഴ്‌സൽ […]

എന്‍ഐഎയ്ക്ക് തിരിച്ചടി; പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി: അലൻ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എയുടെ ഹർജിയും കോടതി തള്ളി

സ്വന്തം ലേഖിക ന്യൂഡെൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീംകോടതി നിരസിച്ചു. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എന്‍.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചതും അലൻ്റെ ജാമ്യം നിലനിര്‍ത്തിയതും. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി […]

ലഹരിമരുന്ന് കേസുകളിൽ പ്രതികളാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഇവരിലേറെയും 25 വയസ്സുവരെയുള്ള പെൺകുട്ടികൾ

സ്വന്തം ലേഖിക കൊച്ചി: ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. 25 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഇവരിലേറെയെന്നും സർക്കാർ വ്യക്തമാക്കി. അടുത്തകാലത്തായാണ് ഈ പ്രവണത വർദ്ധിക്കുന്നത്. ലഹരിമരുന്ന് കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് എംഡിഎംഎ വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെൻട്രൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ ആക്ഷൻ […]

7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായില്ല; ഒടുവിൽ വാദം ഈ മാസം 7ന് പൂർത്തിയായപ്പോൾ ജ‍ഡ്ജി ബെഞ്ച് മാറിപ്പോയി; ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുമ്പോൾ വിധി പ്രഖ്യാപനം ദീപാവലിക്കു ശേഷം

സ്വന്തം ലേഖകൻ ബംഗളൂരു ∙ ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ […]

മകളുടെ വിവാഹാവശ്യത്തിനായി വായ്പയെടുത്ത കല്‍പണിക്കാരന് ജപ്തി നോട്ടീസ്; തിരിച്ചടക്കാൻ മാർഗമില്ലാതായതോടെ ജീവനൊടുക്കി; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് പ്രതിസന്ധിയിലായ രണ്ടാമത്തെ ആളാണ് ഇത്തരത്തില്‍ ജീവനൊടുക്കുന്നത്

സ്വന്തം ലേഖിക തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്തവരില്‍ ഒരാള്‍ കൂടി ജീവനൊടുക്കി. ആലപാടന്‍ ജോസ് (60) എന്നയാളാണ് ആത്മഹത്യ ചെയ്തത്. കല്‍പണിക്കാരനായിരുന്ന ജോസ് കരിവന്നൂര്‍ ബാങ്കില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിനാണ് പണം കടമെടുത്തത്. കൊറോണയും ലോക് ഡൗണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലര്‍ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് പ്രതിസന്ധിയിലായി രണ്ടാമത്തെ […]