play-sharp-fill

സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടി; പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു

സ്വന്തം ലേഖകൻ പൊന്നാനി: ഫോൺ താഴെ വീണ് പൊട്ടിയതിന്റെ മനോവിഷമത്തിൽ പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്‍മഹത്യ ചെയ്‌തത്‌. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴേക്ക് വീണ് പൊട്ടുകയായിരുന്നു. മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ പിതാവ് ദേഷ്യപെടുമെന്ന് ഭയന്ന കുട്ടി ആത്‍മഹത്യ ചെയ്യുകയായിരുന്നു. പൊന്നാനി എംഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നിഷാം.

പാഴ്‌സൽ എത്തിയിട്ടുണ്ട്; കലക്ടറേറ്റിന് പുറത്ത് കാത്തുനിൽക്കുകയാണെന്നും 600 രൂപ നൽകി പാഴ്‌സൽ ഏറ്റുവാങ്ങണമെന്നും പറഞ്ഞു; പാഴ്‌സൽ കൈപ്പറ്റി തുറന്നുനോക്കിയപ്പോൾ മുഷിഞ്ഞുപഴകിയ രണ്ട് ഷർട്ടുകൾ

സ്വന്തം ലേഖകൻ കൊച്ചി: മുഷിഞ്ഞു പഴകിയ ഷർട്ടുകൾ പാഴ്‌സലിൽ എത്തിച്ച് കലക്ടറേറ്റിലെ സാർജന്റ് ടിഎൻ രാമചന്ദ്രനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കലക്ടറേറ്റിന്റെ സുരക്ഷാ ചുമതലയുള്ള സാർജന്റിന് ഔദ്യോഗിക വിലാസത്തിലാണ് പാഴ്‌സലെത്തിയത്. ഫോണിൽ വിളിച്ച് പാഴ്‌സൽ എത്തിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. കലക്ടറേറ്റിന് പുറത്ത് കാത്തുനിൽക്കുകയാണെന്നും 600 രൂപ നൽകി പാഴ്‌സൽ ഏറ്റുവാങ്ങണമെന്നുമാണ് പറഞ്ഞത്. താൻ ഒന്നും ബുക്ക് ചെയ്തിരുന്നില്ലെന്നു സാർജന്റ് പറഞ്ഞെങ്കിലും പാഴ്‌സൽ കൊണ്ടുവന്നയാൾ വഴങ്ങിയില്ല. മക്കൾ ഷർട്ടുകൾ ആവശ്യപ്പെട്ടിരുന്നോ എന്നറിയാൻ വിളിച്ചെങ്കിലും അവരെ കിട്ടിയില്ല. ഇതേതുടർന്ന് സഹപ്രവർത്തകന്റെ കയ്യിൽ 600 രൂപ കൊടുത്തയച്ച് പാഴ്‌സൽ […]

എന്‍ഐഎയ്ക്ക് തിരിച്ചടി; പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി: അലൻ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എയുടെ ഹർജിയും കോടതി തള്ളി

സ്വന്തം ലേഖിക ന്യൂഡെൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീംകോടതി നിരസിച്ചു. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എന്‍.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചതും അലൻ്റെ ജാമ്യം നിലനിര്‍ത്തിയതും. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി […]

ലഹരിമരുന്ന് കേസുകളിൽ പ്രതികളാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഇവരിലേറെയും 25 വയസ്സുവരെയുള്ള പെൺകുട്ടികൾ

സ്വന്തം ലേഖിക കൊച്ചി: ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. 25 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഇവരിലേറെയെന്നും സർക്കാർ വ്യക്തമാക്കി. അടുത്തകാലത്തായാണ് ഈ പ്രവണത വർദ്ധിക്കുന്നത്. ലഹരിമരുന്ന് കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് എംഡിഎംഎ വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെൻട്രൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ ആക്ഷൻ […]

7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായില്ല; ഒടുവിൽ വാദം ഈ മാസം 7ന് പൂർത്തിയായപ്പോൾ ജ‍ഡ്ജി ബെഞ്ച് മാറിപ്പോയി; ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുമ്പോൾ വിധി പ്രഖ്യാപനം ദീപാവലിക്കു ശേഷം

സ്വന്തം ലേഖകൻ ബംഗളൂരു ∙ ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ […]

മകളുടെ വിവാഹാവശ്യത്തിനായി വായ്പയെടുത്ത കല്‍പണിക്കാരന് ജപ്തി നോട്ടീസ്; തിരിച്ചടക്കാൻ മാർഗമില്ലാതായതോടെ ജീവനൊടുക്കി; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് പ്രതിസന്ധിയിലായ രണ്ടാമത്തെ ആളാണ് ഇത്തരത്തില്‍ ജീവനൊടുക്കുന്നത്

സ്വന്തം ലേഖിക തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്തവരില്‍ ഒരാള്‍ കൂടി ജീവനൊടുക്കി. ആലപാടന്‍ ജോസ് (60) എന്നയാളാണ് ആത്മഹത്യ ചെയ്തത്. കല്‍പണിക്കാരനായിരുന്ന ജോസ് കരിവന്നൂര്‍ ബാങ്കില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിനാണ് പണം കടമെടുത്തത്. കൊറോണയും ലോക് ഡൗണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലര്‍ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് പ്രതിസന്ധിയിലായി രണ്ടാമത്തെ […]

ഹോം നേഴ്സിംഗിൻ്റെ മറവിൽ പെൺവാണിഭം; ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായ ആലീസ് തോമസിനെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചു; ആലീസിനേയും കൂട്ടാളി ഷാജിയേയും വിയ്യൂർ ജയിലിലടച്ചു

സ്വന്തം ലേഖകൻ തൃശൂര്‍ : ഹോം നേഴ്സിംഗിൻ്റെ മറവിൽ പെൺവാണിഭം നടത്തിവന്ന ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായിരുന്ന കുന്നംകുളം സ്വദേശിനി ആലീസ് തോമസിന് ആറ് വർഷം കഠിനതടവ്. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ആലീസ് തോമസ് വശീകരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറേ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ 2006ലും 2009 ലും ആലീസിൻ്റെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർക്ക് കാഴ്ചവെച്ചെന്നാണ് കേസ് ഓട്ടോ ഡ്രൈവറായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ചെറു പനക്കല്‍ വീട്ടില്‍ ഷാജി (47) ക്ക് രണ്ടു വകുപ്പുകളിലായി 20 വര്‍ഷം […]

കോളിം​ഗ് ബെല്ല് കേട്ട് വാതിൽ തുറന്ന പൊലീസുകാരന്റെ ഭാര്യയെ കയറി പിടിക്കാൻ ശ്രമിച്ച് എസ്‌ഐ; അതിക്രമം യുവതിയുടെ ഭർത്താവായ പൊലീസുകാരനെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് പറഞ്ഞയച്ച ശേഷം; ആലപ്പുഴയിലെ എസ്‌ഐ ഒളിവിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെ പരാതി. പൊലീസുകാരൻ വീട്ടിലില്ലാത്ത സമയത്ത് രാത്രി ക്വാട്ടേഴ്സിലെത്തി ഇദ്ദേഹത്തിന്റെ ഭാര്യയോട് എസ്‌ഐ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. ആലപ്പുഴ പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാ​ഗം എസ്‌ഐ സന്തോഷിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ഈ മാസം 18 നാണ് സംഭവം നടന്നത്. പൊലീസ് ആസ്ഥാനത്ത് നിന്നും വയർലെസ്സ് സെറ്റ് വാങ്ങാൻ തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയായിരുന്നു പരാതിക്കാരിയുടെ ഭർത്താവായ പൊലീസുകാരനെ. ഇക്കാര്യം അറിഞ്ഞിട്ടും എസ്‌ഐ സന്തോഷ് യുവതിയുള്ള ക്വാട്ടേഴ്സിലെത്തി. രാത്രി എട്ടരയോടെ കോളിം​ഗ് […]

മോന്‍സണിനെതിരെ വീണ്ടും പീഡന പരാതി; സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ പീഡനം; ക്രൈംബ്രാ‍ഞ്ചിന് മൊഴി നല്‍കി മുന്‍ ജീവനക്കാരി

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡനപരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. മോന്‍സണിൻ്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. മോന്‍സണിൻ്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മോന്‍സണ്‍ തന്നെ പീഡിപ്പിച്ചു എന്നതാണ് പരാതി. യുവതി ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും മോണ്‍സണ്‍ മാവുങ്കലിനെതിരെ നേരത്തെ കേസ് എടുത്തിട്ടുണ്ട്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍ണിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. കലൂരിലെ രണ്ട് വീട്ടില്‍ […]

തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്; യാത്രക്കാർ നോക്കി നിൽക്കേ രണ്ട് ബസുകളിലെ ജീവനക്കാർ തമ്മിലടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. രാവിലെ എട്ടരയോടെ സ്റ്റാൻഡിലെത്തിയ മില്ലേനിയം, ഹോളി ക്യൂൻ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സമയത്തേ ചൊല്ലി കയ്യാങ്കളി ഉണ്ടായത്. ബസിലെ യാത്രക്കാരും നാട്ടുകാരും വ്യാപാരികളും നോക്കി നിൽക്കേയാണ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്