play-sharp-fill

കോട്ടയത്ത് ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി

സ്വന്തം ലേഖകൻ കോട്ടയം. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയായ വില്ലൂന്നി കോളനി ഭാഗത്ത് പിഷാരത്ത് വീട്ടില്‍ സൂര്യദത്തിനെ (22) കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഒരു വര്‍ഷക്കാലത്തേക്ക് ജില്ലയില്‍ നിന്നു നാടുകടത്തിയത്. ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ അതിക്രമിച്ചുകയറി ദേഹോപദ്രവമേല്‍പ്പിക്കുക, ആക്രമിച്ച്‌ ഗുരുതര പരിക്കേല്‍പ്പിക്കുക, വധശ്രമം നടത്തുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി. ഇയാളുടെ സഹോദരനും കൂട്ടാളിയുമായിരുന്ന വിഷ്ണുദത്തിനെ 2022 ഫെബ്രുവരി മുതല്‍ […]

ആലപ്പുഴ ആര്‍ത്തുങ്കലില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു; ഭര്‍തൃസഹോദരന്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതുകൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ ആര്‍ത്തുങ്കലില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഭര്‍തൃസഹോദരന്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതുകൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

തൊടുപുഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് അഞ്ചര വയസുകാരന് ദാരുണാന്ത്യം; കളിച്ചുകൊണ്ടിരിക്കെ മഴ പെയ്ത് കുതിർന്ന ഭിത്തി കുട്ടിയുടെ മേൽ വീഴുകയായിരുന്നു; നിലവില്‍ താമസിക്കുന്ന വീടിന്‌ സമീപമുണ്ടായിരുന്ന പഴയ വീട്ടിലാണ്‌ അപകടം

സ്വന്തം ലേഖകൻ തൊടുപുഴ: വീടിന്റെ ഭിത്തി തകര്‍ന്നുവീണ്‌ അഞ്ചര വയസുകാരന്‍ ദാരുണമായി മരിച്ചു. കരിമണ്ണൂര്‍ മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സന്റെ മകന്‍ റയാന്‍ ജോര്‍ജ്‌ ജെയ്‌സണ്‍ ആണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷം രണ്ടോടെയായിരുന്നു അപകടം.നിലവില്‍ താമസിക്കുന്ന വീടിന്‌ സമീപമുണ്ടായിരുന്ന പഴയ വീട്ടിലാണ്‌ അപകടം നടന്നത്‌. ഏതാനും നാള്‍ മുമ്പ്‌ ഇതിന്റെ മേല്‍ക്കൂര പൊളിച്ചു വിറ്റിരുന്നു. എന്നാല്‍ ഭിത്തി പൊളിച്ച്‌ നീക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴവെള്ളം വീണ്‌ ഭിത്തി കുതിര്‍ന്ന നിലയിലായിരുന്നു. പഴയ വീട്ടിലെത്തി കളിച്ചുകൊണ്ടിരുന്ന റയാന്റെ ദേഹത്തേക്ക്‌ അപ്രതീക്ഷിതമായി ഭിത്തി ഇടിഞ്ഞ്‌ […]

കോട്ടയം ജില്ലയിൽ ഇന്ന്( 27/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 27 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും . വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി ചാർജ് സ്വീകരിക്കുന്നതാണ്. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ക്രഷർ,തേവരുപാറ ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ, നിറപറ, മുളക്കാംതുരുത്തി No. 1, […]

വെള്ളം ആണെന്ന് കരുതി കീടനാശിനി കഴിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു; സംഭവം മുണ്ടക്കയത്ത്

സ്വന്തം ലേഖിക മുണ്ടക്കയം: കൂട്ടുകാരുമൊത്ത് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശിനി കഴിച്ച  മുണ്ടക്കയം പാലൂർക്കാവ് നടക്കൽ ബൈജു (50) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നുസംഭവം നടന്നത്. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിനു സമീപം വച്ച് ഭാഗത്ത് വാഹനത്തിൽ ഇരിക്കുന്നതിനിടയിൽ കാറിലുണ്ടായിരുന്ന കീടനാശിനി വെള്ളമാണന്നു കരുതി കുടിക്കുകയായിരുന്നു.  ഉടൻതന്നെ വാഹനത്തിനുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുണ്ടക്കയം സി.ഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരുന്നു. ഭാര്യ: റെയ്ച്ചിൽ, മക്കൾ: അലൻ, അലീന. സംസ്കാരം നാളെ  പാലൂർക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

കുരങ്ങുപനി; ഇന്ത്യയിലും ജാഗ്രത; മാര്‍ഗനിര്‍ദേശം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖിക ന്യൂഡൽഹി: ഗ‌ള്‍ഫില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയും ജാഗ്രതയിലേക്ക്. നിലവില്‍ രാജ്യത്ത് കേസുകള്‍ ഒന്നും ഇല്ലെങ്കിലും കുരങ്ങ് പനി അഥവാ മങ്കി പോക്സ് നേരിടാന്‍ ആരോഗ്യ മന്ത്രാലയം ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. 19 രാജ്യങ്ങളില്‍ ഇതിനോടകം കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ആകെ 131 പോസിറ്റീവ് കേസുകളാണുള്ളത്. 106 കേസുകളില്‍ സ്ഥിരീകരണം ആയിട്ടില്ല. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിക്ക് യുഎഇയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയും ജാഗ്രതാ നടപടികളിലേക്ക് കടക്കുന്നത്. യുഎഇയില്‍ പ്രവാസികള്‍ ഏറെയുള്ളത് കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ […]

ഇന്നലെവരെ കാക്കി യൂണിഫോമിൽ നാട്ടുകാരെ വിറപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടർ ഇനി തിരുവനന്തപുരം സെൻട്രൽ ജയിലിലെ സി 5018 നമ്പര്‍ തടവുകാരന്‍; ജോലി തയ്യൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിസ്മയ കേസില്‍ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ മൂന്നാം സെല്ലില്‍ സി 5018 നമ്പര്‍ തടവുകാരന്‍. അടുത്ത ദിവസങ്ങളില്‍ കിരണിന് ജയിലില്‍ ആശാരിപ്പണി, ടെയ്ലറിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയ ജോലികളില്‍ ഏതെങ്കിലും ജയിലിനുള്ളില്‍ ചെയ്യേണ്ടിവരും. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കിരണ്‍കുമാറിനെ വ്യാഴാഴ്ച പകല്‍ 11.15നാണ് പൊലീസ് സംഘം പൂജപ്പുര സെന്‍ട്രല്‍ […]

സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുകയും സാമ്പത്തിക സുരക്ഷിതത്വവുമുണ്ടാക്കാൻ റീച്ച് വേൾഡ് വൈഡ്; ഷീ ഓട്ടോ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ടയിൽ രണ്ട് പേർക്ക് ഓട്ടോറിക്ഷകൾ നൽകി

സ്വന്തം ലേഖകൻ കോട്ടയം: സ്ത്രീ ശക്തീകരണ പദ്ധതിയായ ഷീ ഓട്ടോ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ടയിൽ രണ്ട് പേർക്ക് ഓട്ടോറിക്ഷകൾ നൽകി. പദ്ധതിയിലൂടെ നൽകുന്ന അഞ്ചാമത്തെ ഓട്ടോറിക്ഷ തിരുവല്ലയിൽ എംഎൽഎ മാത്യു ടി തോമസ് സ്മിതമോൾക്ക് നൽകി. ഭർത്താവ് ഉപേക്ഷിച്ച സ്മിതമോൾ ബന്ധുക്കളോടൊപ്പം ആണ് താമസിക്കുന്നത്. പച്ചക്കറികൾ വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാന മാർഗം ആണ് സ്മിതമോൾക്കുള്ളത്. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ റീച്ച് വേൾഡ് വൈഡ് ഒരുക്കുന്ന പദ്ധതിയാണ് ഷി ഓട്ടോ പദ്ധതി. സ്ത്രീകൾക്ക് […]

ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി ;നാട് കടത്തിയത് സഹോദരനൊപ്പം നിരവധി ക്രിമിനൽക്കേസുകളിൽ പങ്കാളിയായ ആർപ്പൂക്കര സ്വദേശിയെ

സ്വന്തം ലേഖിക കോട്ടയം: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി . വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശിയെയാണ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയത് . ആർപ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (22) ആണ് കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം2007 (കാപ്പാ) പ്രകാരം നാടുകടത്തിയത്. ജില്ലയിലെ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക, അതിക്രമിച്ചു […]

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; പുതിയ കാറിനും ഇരുചക്രവാഹനത്തിനും ചെലവ് ഉയരും;ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖിക ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഇത് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും.ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍ ഇത് 2072 ആണ്. ആയിരം സിസിക്കും 1500നും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3221 ആയിരുന്നു. 1500 സിസിക്ക് മുകളിലാണെങ്കില്‍ നിരക്ക് വര്‍ധന താരതമ്യേനെ കുറവാണ്. 7897 ആയാണ് പ്രീമിയം നിരക്ക് […]