play-sharp-fill

മുൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി; അഴിമതിക്കാരെ സംരക്ഷിക്കാന്‍ അഴിമതി വിരുദ്ധ ഏജന്‍സി തന്നെ കൂട്ടു നില്‍ക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : അഴിമതിക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തിരശീലയ്ക്ക് പിന്നിലുള്ള ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടറെ രക്ഷിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്റെ തുടര്‍ ചികിത്സയ്ക്കായി അമ്മയില്‍ നിന്നും പണം വാങ്ങുന്നതിനിടെ എല്ലു രോഗവിഭാഗത്തിലെ ഡോ.ജീവ് ജൂസ്റ്റസിനെ വിജിലന്‍സ് കൈയോടെ പിടികൂടിയിരുന്നു. ഡ്യൂട്ടി സമയത്ത് ആശുപത്രിയിലുണ്ടാകേണ്ട ഡോക്ടര്‍ […]

പൊലീസ് വളരെ മോശമായി പെരുമാറി ;സുഹൃത്തുക്കളുമായുള്ള ബന്ധം വരെ ചികഞ്ഞെന്ന് അർച്ചന കവി ; മോശമായി പെരുമാറിയിട്ടില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക കൊച്ചി :നടി അർച്ചന കവിയുടെ ആരോപണം നിഷേധിച്ചു പൊലീസുകാരൻ. അർച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പൊലീസുകാരൻ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നും ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി എസിപിക്കാണ് അന്വേഷണച്ചുമതല. പൊലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു. ഓട്ടോയിൽ സ്ത്രീകൾ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയിൽ പൊലീസിൽനിന്ന് ഉണ്ടായ ദുരനുഭവം കഴിഞ്ഞദിവസം അർച്ചന കവി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കി. […]

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; പിടിച്ചെടുത്തത് 67 ഗ്രാം എംഡിഎംഎ

സ്വന്തം ലേഖിക കായംകുളം: കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. വെളുപ്പിന് അഞ്ച് മണിയോടുകൂടിയാണ് ദമ്പതികൾ കായംകുളത്തെത്തിയത്. എസ് പിയുടെ സ്‌പെഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.

വെണ്ണല വിദ്വേഷ പ്രസംഗം; ഹാജരാകണമെന്നാവശ്യപ്പെട്ട് പി.സി ജോർജിന് പാലാരിവട്ടം പൊലീസിന്റെ നോട്ടീസ്

സ്വന്തം ലേഖിക കൊച്ചി :വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മുൻ എംഎൽഎ പി.സി ജോർജിന് പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകി. അദ്ദേഹം ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിൽ ഹാജരായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വിദ്വേഷ പ്രസം​ഗം നടത്തിയ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിസിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്. ജസ്റ്റിസ് ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് വെണ്ണലയിൽ നടത്തിയ പ്രസം​ഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓൺലൈൻ ചാനലിൽ വന്ന പ്രസം​ഗത്തിന്റെ പകർപ്പാണ് കോടതി വിശദമായി […]

മഞ്ഞില്‍മൂടി ഹൈറേഞ്ച്; കണ്ണിന് കുളിര്‍മയെങ്കിലും വാഹനയാത്ര ദുരിതം; ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു

സ്വന്തം ലേഖകൻ മുണ്ടക്കയം: സൂര്യന്‍ കാണാമറയത്തായതോടെ മലമുകളിലും ചെരുവുകളിലും ഒതുങ്ങി നിന്ന മൂടല്‍മഞ്ഞ് ഹൈറേഞ്ചിലെ ജനവാസ മേഖലകളെയും പാതകളെയും മൂടി. ശക്തമായി പെയ്യുന്ന മഴയ്ക്കുള്ള ഇടവേളയിലെത്തുന്ന മൂടല്‍മഞ്ഞ് ഡ്രൈവരുമാരുടെ കാഴ്ച മറയ്ക്കുന്ന അവസ്ഥയിലാണ്. ദേശീയ പാതയില്‍ ഹൈറേഞ്ച് പാതയുടെ തുടക്കമായ മരുതുംമൂട് മുതല്‍ കുട്ടിക്കാനം വരെ യാത്രയില്‍ മൂടല്‍ മഞ്ഞ് വാഹന യാത്രക്കാരെ ഏറെ അപകട ഭീഷണിലാക്കുന്നു. മഴയില്ലാത്ത സമയങ്ങളില്‍ സാധാരന പുലര്‍ച്ചെയാണ് കൂടുതലായി പാതയിലേയ്ക്ക് മഞ്ഞ് ഇറങ്ങുന്നത്. പുലര്‍ച്ചെ ഇറങ്ങുന്ന മഞ്ഞ് സൂര്യപ്രകാശം കണ്ട് തുടങ്ങുമ്പോള്‍ മാഞ്ഞുതുടങ്ങും. എന്നാല്‍ കുറെ ദിവസങ്ങളായി കടുത്ത […]

റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത: സംസ്ഥാനത്തിന്​ തെക്കുനിന്ന്​ വടക്കുവരെയുള്ള ഇരട്ടപ്പാത യാഥാര്‍ഥ്യമായി

സ്വന്തം ലേഖിക കോട്ടയം: റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം 17കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. ഇതോടെ സംസ്ഥാനത്തിന് തെക്കുനിന്ന് വടക്കുവരെ ഇരട്ടപ്പാത യാഥാര്‍ഥ്യമായി. ഇനി ഏറ്റുമാനൂരിലും ചിങ്ങവനത്തും ട്രെയിന്‍ പിടിച്ചിടാതെ യാത്രചെയ്യാനാവും. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടംഘട്ടമായി നടന്ന പാതയിരട്ടിപ്പിക്കല്‍ ജോലികളാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയത്. നേട്ടങ്ങള്‍: സിംഗിള്‍ ലൈന്‍ ആയിരുന്നപ്പോള്‍ ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ ക്രോസിങ്ങിനുവേണ്ടി കാത്തുനില്‍ക്കേണ്ടിവന്ന അവസ്ഥക്ക് മാറ്റംവരും. • ടൈംടേബിളില്‍ ട്രാഫിക് അലവന്‍സ് കുറയും. ട്രെയിനുകള്‍ക്ക് സമയനിഷ്‌ഠ പാലിക്കാന്‍ കഴിയും. • ട്രെയിന്‍ വേഗത വര്‍ധിക്കും. • കോട്ടയത്തെ പ്ലാറ്റുഫോമുകള്‍ ഏഴെണ്ണം ആയി […]

അതിരാവിലെ എത്തി പാര്‍ക്കുകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചാല്‍ നേരം ഇരുട്ടുമ്പോള്‍ വന്ന് ദൃശ്യങ്ങള്‍ ശേഖരിക്കും; പ്രണയ സല്ലാപങ്ങള്‍ ആരും കണ്ടില്ലെന്ന വിശ്വാസത്തില്‍ വീട്ടിലെത്തുന്ന കമിതാക്കള്‍ക്ക് പണി പിന്നാലെ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നില്‍ വന്‍ റാക്കറ്റ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖിക കണ്ണുര്‍: പ്രണയിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ രഹസ്യക്യാമറയിലൂടെ ഒപ്പിയെടുത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് വന്‍ റാക്കറ്റെന്ന് പൊലിസ്. പ്രണയസല്ലാപങ്ങള്‍ക്കായി സ്വകാര്യയിടങ്ങള്‍ തേടുന്ന കമിതാക്കളാണ് ഇവര്‍ വിരിച്ച വലയില്‍ കുടുങ്ങുന്നത്. തലശേരി നഗരസഭയിലെ ഉദ്യാനങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന അഞ്ചുപേര്‍ പിടിയിലായതോടെയാണ് കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച രഹസ്യക്യാമറകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. തലശേരി ഓവര്‍ബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരാണ് അറസ്റ്റിലായത്. പാര്‍ക്കുകളിലെ തണല്‍മരങ്ങളുടെ പൊത്തുകള്‍, കോട്ടയിലെയും കടല്‍തീരങ്ങളിലെയും കല്‍ദ്വാരങ്ങള്‍ എന്നിവടങ്ങളിലാണ് രഹസ്യ ഒളിക്യാമറകളും മൊബൈല്‍ ക്യാമറകളും ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരം […]

സംസ്ഥാനത്ത് ഇന്നത്തെ (25-05-2022) സ്വർണവിലയിൽ വർധന ;പവന് 120 രൂപ കൂടി 38,320 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വർധന.പവന് 120 രൂപ കൂടി 38,320 രൂപയിലെത്തി .ഗ്രാമിന് 15 രൂപ കൂടി 4,790 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് പവന് -38,320 ഗ്രാമിന് -4,790

ടെക്സസ് സ്കൂളിൽ വെടിവയ്പ്പ്: 18 കുട്ടികൾ മരിച്ചു; അ‌ക്രമിയെ വെടിവച്ചുകൊന്നു

സ്വന്തം ലേഖിക അ‌മേരിക്ക: അമേരിക്കയിലെ ടെക്‌സസിൽ സ്‌കൂളിൽ വെടിവയ്പ്പ്. 18 കുട്ടികളാണ് ആക്രമണത്തിൽ മരിച്ചത്. ഒരു അധ്യാപികയും രണ്ട് സ്‌കൂൾ ജീവനക്കാരും അക്രമത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരുക്കുണ്ട്. 18 വയസുകാരനാണ് ആക്രമണത്തിന് പിന്നിൽ. ഇയാൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വെടിവയ്പ്പിന് പിന്നി​ലെ ഉദ്ദേശം എന്തായിരുന്നു എന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഉവാൾഡെയിലെ റോബ് എലമെന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്. 600ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവെയ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിവയ്പിൽ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് […]

നിങ്ങൾ സ്മാർട്ട്ഫോൺ അരികില്‍ വെച്ച്‌ ഉറങ്ങുന്നവരാണൊ?കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

സ്വന്തം ലേഖിക കൊച്ചി :സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോ​ഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയണം.കുട്ടികള്‍ ഉള്‍പ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോണ്‍ അരികില്‍ വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ വ്യക്തമാക്കുന്നത്. ഈ ശീലം ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫോണില്‍ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്. ചിലര്‍ ഉറങ്ങുന്നതിന് മുൻപ് പാട്ട് കേള്‍ക്കാനും വിഡിയോകള്‍ കാണാനും മൊബൈല്‍ ഫോണുകള്‍ ഉപയോ​ഗിക്കാറുണ്ട്. അത്തരക്കാര്‍ ഉപയോ​ഗശേഷം ഫോണ്‍ മാറ്റി വെയ്ച്ചിട്ട് ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നതാണ് ആരോ​ഗ്യ വി​ദ​ഗ്ധരുടെ ഉപദേശം […]