വിദ്വേഷ പ്രസംഗകേസ്: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാനായി മാറ്റി
സ്വന്തം ലേഖിക കൊച്ചി :വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാനായി ഈ മാസം 26ലേക്ക് മാറ്റി. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന വാദമാണ് സര്‍ക്കാര്‍ അഭിഭാഷകന് മുന്നോട്ടുവച്ചിരുന്നത്. മുസ്ലിം വിഭാഗത്തെ പി സി ജോര്‍ജ് അപകീര്‍ത്തിപ്പെടുത്തിയതായി സര്‍ക്കാര്‍ കോടതിക്കുമുന്നില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മതങ്ങളിലെ ദുരാചാരം ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് പി സി ജോര്‍ജിന്റെ വാദം.