play-sharp-fill

കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂർ :കണ്ണൂർ തോട്ടടയിൽ ബോംബേറ്,ഒരാൾ കൊല്ലപ്പെട്ടു . ഏച്ചൂർ സ്വദേശി വിഷ്ണു(26) ആണ് മരിച്ചത് .കല്യാണ വീട്ടിൽ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന . വിവാഹ വീട്ടിലേക്ക് വരും വഴി ഒരു സംഘം ബോംബ് എറിയുകയായിരുന്നു . സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .കണ്ണൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു .

വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം;അൻമ്പതിനോട് അടുക്കുന്ന വേളയിൽ അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് താരം

സ്വന്തം ലേഖിക തിരുവനന്തപുരം :മലയാളികളുടെ മനസ്സിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുമ ജയറാം. 1988-ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ അഭിനയ രംഗത്തേക്ക് വരുന്നത്. 90-റുകളിൽ സുമ മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി മാറി. ഹിസ് ഹൈനെസ് അബ്ദുള്ള, ഏകലവ്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, ആര്യൻ, കുട്ടേട്ടൻ തുടങ്ങിയ സിനിമകളിലെ പ്രകടനം സുമയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു. ഇത് കൂടാതെ അടിക്കുറുപ്പ്, മാല യോഗം, എന്റെ സൂര്യപുത്രിക്ക്, കാബൂളിവാല, ക്രൈം ഫയൽ, മഴയെത്തും മുമ്പേ, ഇഷ്ടം, കസ്തൂരിമാൻ […]

നയപരമായ കാര്യങ്ങളിൽ ചെന്നിത്തല ഒറ്റയ്ക്ക് തീരുമാനമെടുത്താലോ ? ഞങ്ങൾ എന്താ നോക്കുകുത്തികളോ?ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയിൽ കടുത്ത അതൃപ്തി രേഖപെടുത്തി കെപിസിസി

സ്വന്തം ലേഖിക തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പ്രസ്താവനകൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം .ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. ചെന്നിത്തലയെ അതൃപ്തി നേരിട്ടറിയിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. അതേ സമയം മുതിർന്ന നിയമസഭാ അംഗമെന്ന നിലയിലാണ് ചെന്നിത്തല പ്രമേയത്തിനുള്ള നീക്കം തുടങ്ങിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീകരണം. നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറി ശമിച്ചെന്ന് കരുതിയാൽ തെറ്റി. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ […]

വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിൽ സൗജന്യമായി ഭക്ഷണം വിളമ്പി മലപ്പുറത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ; ചോറ്, സാമ്പാർ, മീൻകറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, പപ്പടം, അച്ചാർ, പായസം എന്നിവയാണ് വിളമ്പിയത്.പതിവുപോലെ ഭക്ഷണം കഴിച്ച് കൗണ്ടറില്‍ എത്തുമ്പോള്‍ കാഷ്യര്‍ പണം വാങ്ങിയില്ല. ഇന്നത്തെ ഊണിന് പണം വേണ്ട,വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിനാണ് ഇന്നത്തെ ഊണെന്ന് ഉപഭോക്താക്കളെ അറിയിച്ചു. അതോടെ കഴിച്ചവരും വിളമ്പിയവരും ഹാപ്പി

സ്വന്തം ലേഖിക മലപ്പുറം :വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തില്‍ സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടല്‍ മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയവര്‍ക്ക് സൗജന്യ ഊണ് വിളമ്പിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഭവ സമൃദ്ധമായിരുന്നു ഊണ് ചോറ്, സാമ്പാര്‍, മീന്‍കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, മസാലക്കറി, പപ്പടം, അച്ചാര്‍, പായസം എന്നിവയാണ് വിളമ്പിയത്. പതിവുപോലെ ഭക്ഷണം കഴിച്ച് കൗണ്ടറില്‍ എത്തുമ്പോള്‍ കാഷ്യര്‍ പണം വാങ്ങിയില്ല. ഇന്നത്തെ ഊണിന് പണം വേണ്ട. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് […]

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ്; കേസ് റദ്ദാക്കണെന്നാവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയിലേക്ക്

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് ‍ കെട്ടിച്ചമച്ചതെന്ന് നടൻ ദിലീപ് .കേസ് റദ്ദാക്കണെന്നാവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയിലേക്ക്. ക്രൈംബ്രാഞ്ച് സംഘം കെട്ടിചമച്ച കേസിൽ എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇവരുടെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. തങ്ങളുടെ പരാതി ശരിവയ്ക്കുന്നതാണ് കോടതിയുടെ ഈ കണ്ടെത്തലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമാണ് പ്രതികള്‍ കോടതിയെ അറിയിക്കുക. അതേസമയം പ്രതികളുടെ ഈ നീക്കത്തിനെതിരെ പരമാവധി […]

മുണ്ടക്കയം കോരൂത്തോട് റോഡ് നിർമ്മാണത്തിൽ വൻ അഴിമതി; കോടികൾ മുടക്കി പണിയുന്ന റോഡിൻ്റെ ടാർ ചെയ്ത ഭാഗം ഇളകി വരുന്നു; കോൺട്രാക്റ്റർക്കും പിഡബ്ല്യഡിക്കുമെതിരെ വിജിലൻസിന് പരാതി

സ്വന്തം ലേഖകൻ കോട്ടയം: ഒരു കിലോമീറ്ററിന് ഒരു കോടി രൂപ മുടക്കി പണിയുന്ന മുണ്ടക്കയം കോരൂത്തോട് റോഡ് നിർമ്മാണത്തിൽ വൻ അഴിമതി. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന് പൊതുപ്രവർത്തകനായ ഏ.കെ. ശ്രീകുമാർ പരാതി നല്കി. റോഡ് നിർമ്മാണം നടത്തുന്ന കാവുങ്കൽ കൺസ്ട്രക്ഷൻസ്, പിഡബ്ല്യഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കാഞ്ഞിരപ്പള്ളി, അസിസ്റ്റൻ്റ് എഞ്ചിനീയർ എരുമേലി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നല്കിയത്. ടാർ ചെയ്ത് ദിവസങ്ങൾ കഴിയുന്നതിന് മുൻപേ ടാറും മെറ്റലും റോഡിൽ നിന്ന് ഇളകി മാറുന്ന […]

പുലി ഭീതി വിട്ടുമാറാതെ മുണ്ടക്കയം നിവാസികൾ ;ചെന്നാപ്പാറയ്ക്ക് പിന്നാലെ കുപ്പക്കയത്തിന് സമീപവും പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി

സ്വന്തം ലേഖിക മുണ്ടക്കയം: ചെന്നാപാറയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന വാർത്ത പടരുന്നതിന് തൊട്ട് പിന്നാലെ നാടിനെ ആശങ്കയിലാഴ്ത്തി കുപ്പക്കയത്തിന് സമീപവും പുലിയെ കണ്ടതായി തൊഴിലാളി. കുപ്പക്കയത്തെ ജനവാസ മേഖലയിൽ നിന്നും ദൂരെയായാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതെന്ന് പറയപ്പെടുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചെന്നാപ്പാറയിൽ പുലിയുടെ ശല്യമുണ്ടായിരുന്നു. ഇവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന് മുന്നറിയിപ്പുമായി അമേരിക്ക;ഉക്രൈനെ റഷ്യ ആക്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് :ജോ ബൈഡന്‍

സ്വന്തം ലേഖിക വാഷിംഗ്ടണ്‍: ഉക്രൈനെ റഷ്യ ആക്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചക്കിടെയാണ് ജോ ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്. റഷ്യന്‍ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ ഉക്രെയ്നില്‍ കൂടുതല്‍ അധിനിവേശം നടത്തിയാല്‍, അമേരിക്കയും തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും പ്രതികരിക്കുമെന്നും റഷ്യയ്ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും ജോ ബൈഡന്‍ പുടിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു വടക്കന്‍ പസഫിക്കിലെ കുറില്‍ ദ്വീപുകള്‍ക്ക് സമീപം […]

ആലപ്പുഴ ദേശീയപാതയിൽ അപകടം; പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ വന്ന ലോറിയിടിച്ച് വാൻ ഡ്രൈവറും, സഹായിക്കാനെത്തിയ ആളും മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് സ്വദേശി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. വാനിന്റെ ടയര്‍ മാറ്റിയിടാനി സഹായിക്കാന്‍ എത്തിയ പ്രദേശവാസിയാണ് വാസുദേവന്‍. ലോറി ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. അമിതവേഗതയോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആണ് അപകടകാരണമെന്ന് പോലീസ്. എന്നാൽ വെളിച്ചക്കുറവു മൂലം റോഡ് ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് ലോറി ഡ്രൈവർ മൊഴിനൽകി. സൈക്കിളിൽ അമ്പലത്തിൽ പോയ ശേഷം മടങ്ങുമ്പോൾ […]