play-sharp-fill

കെ.എസ്.ഇ.ബി ഭൂമിയിൽ അനധികൃത നിർമ്മാണം; കോടതി വിധി ലംഘിച്ച് നിർമാണം നടത്തിയതിന് പുതിയ തെളിവുകൾ

സ്വന്തം ലേഖിക മൂന്നാർ: ഹൈക്കോടതി ഉത്തരവ് മറികടന്നാണ് മുന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സി പി ഐ എം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്. ഇവിടെ കളക്ടറുടെ എൻ ഒ സി വാങ്ങാതെ നിർമാണം നടത്തി. എൻ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് പരാതികൾ ഉയർന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടയുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടന്നത് അതീവ സുരക്ഷ മേഖലയിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എൻ ഒ സിക്ക് അപേക്ഷ […]

മുക്കുപണ്ടം പണയം വെച്ച്‌ ഒ​ന്നേകാ​ല്‍ ല​ക്ഷം രൂ​പ തട്ടി; യുവതി അറസ്റ്റില്‍

സ്വന്തം ലേഖിക അ​ടൂ​ര്‍: കെ.​എ​സ്.​എ​ഫ്.​ഇ​യി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ഒ​ന്നേകാ​ല്‍ ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. കൊ​ല്ലം കി​ട​ങ്ങ​യം വ​ട​ക്ക്, ശൂ​ര​നാ​ട് തെ​ക്ക് പെ​രി​ങ്ങാ​ടി തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല ( അ​ശ്വ​തി -33)യെ​യാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കെ.​എ​സ്.​എ​ഫ്.​ഇ ക​ടമ്പനാ​ട് ബ്രാ​ഞ്ചി​ല്‍ 34.8 ഗ്രാം ​തൂ​ക്ക​മു​ള്ള നാ​ല് വ​ള പ​ണ​യം​ വെ​ച്ചാ​ണ് 1,25,000 രൂ​പ വാ​ങ്ങി​യ​ത്. പ​ണ​യം വെ​ച്ചി​ട്ട് ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പു​തു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ്വ​ര്‍​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ര്‍​ന്ന് കെ.​എ​സ്.​എ​ഫ്.​ഇ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് […]

യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച്‌ ആറ് കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസ്; കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജ് അറസ്റ്റിൽ

സ്വന്തം ലേഖിക കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച്‌ ആറ് കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. കള്ളക്കടത്തിന് കൂട്ടുനിന്നതിനും അഴിമതിക്കും കുറ്റം ചുമത്തപ്പെട്ട ലൂക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2019ല്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ തട്ടിപ്പിലെ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തിരുന്നു. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക്. […]

ഏറ്റുമാനൂർ പ​​ട്ടി​​ത്താ​​ന​​ത്ത് അ​​പ​​ക​​ടം തു​​ട​​ര്‍​​ക്ക​​ഥ​​യാ​​കു​​ന്നു; വൈ​​ക്കം റോ​​ഡി​​ല്‍ ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് ച​​ങ്ങ​​നാ​​ശ്ശേരി സ്വദേശിക്ക് പരിക്ക്

സ്വന്തം ലേഖിക ഏ​​റ്റു​​മാ​​നൂ​​ര്‍: പ​​ട്ടി​​ത്താ​​ന​​ത്ത് അ​​പ​​ക​​ടം തു​​ട​​ര്‍​​ക്ക​​ഥ​​യാ​​കു​​ന്നു. നാ​​ഷ​​ണ​​ല്‍ പെ​​ര്‍​​മി​​റ്റ് ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച്‌ ഓ​​ട്ടോ ഡ്രൈ​​വ​​ര്‍ മ​​രി​​ച്ച ഇ​​ന്ന​​ലെ ത​​ന്നെ വൈ​​കു​​ന്നേ​​രം മ​​റ്റൊ​​രു അ​​പ​​ക​​ടം കൂ​​ടി. പ​​ട്ടി​​ത്താ​​നം ജം​​ഗ്ഷ​​ന് തൊ​​ട്ട​​ടു​​ത്ത് വൈ​​ക്കം റോ​​ഡി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ യു​​വാ​​വി​​ന് പ​​രി​​ക്കേ​​റ്റു. ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശ്ശേരി സ്വ​​ദേ​​ശി ടി​​ഫി (36)​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. സ്വി​​ഗ്ഗി​​യു​​ടെ ഡെ​​ലി​​വ​​റി ബോ​​യി​​യാ​​ണ്. ഇ​​ദ്ദേ​​ഹ​​ത്തെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു .

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ആംബുലന്‍സിന് 12 ലക്ഷം രൂപ അനുവദിച്ചു; വാങ്ങുന്നത് ഏഴുപേരെ ഉള്‍ക്കൊള്ളുന്ന ട്രാക്‌സ് ആംബുലൻസെന്ന് തോമസ് ചാഴികാടന്‍ എംപി

സ്വന്തം ലേഖകൻ കോട്ടയം: എംപി മാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ട്രാക്‌സ് ആംബുലന്‍സ് വാങ്ങാന്‍ 12 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടന്‍ എം പി അറിയിച്ചു. നാഷണല്‍ ആംബുലന്‍സ് കോഡ് പാലിച്ചുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ട്രാക്‌സ് ആംബുലന്‍സില്‍ രോഗിയും ഡ്രൈവറും ഉള്‍പ്പെടെ 7 പേര്‍ക്ക് യാത്ര ചെയ്യാം. ഇടുങ്ങിയ തിരക്കേറിയ പാതകളിലും ഗ്രാമപ്രദേശങ്ങളിലെ പരുക്കന്‍ റോഡുകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമാണിത്. ആംബുലന്‍സ് അനുവദിക്കുന്നതിനുവേണ്ടി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി. കെ ജയകുമാര്‍ എംപിക്ക് നിവേദനം നല്‍കിയിരുന്നു.

സ്വപ്ന സാക്ഷാത്കാരത്തിൽ മന്ത്രി വി എൻ വാസവൻ; കരൾമാറ്റ ശസ്ത്രക്രിയ വി‍ജയം;നേട്ടമായത് മന്ത്രി വാസവന്റെ അധ്വാനത്തിന്റെ ഫലം

സ്വന്തം ലേഖകൻ കോട്ടയം; കരൾമാറ്റ ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളേജിന്‌ ഒരു പുതിയ പൊൻതൂവൽ; കൂടി ലഭിക്കുമ്പോള്‍ സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്റെ നിറവിലാണ്‌ മന്ത്രി വി എന്‍ വാസവന്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയയുടെ വിജയത്തില്‍ ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം സഹകരണ മന്ത്രി വി.എന്‍.വാസവനും അഭിമാനിക്കാം. മൂന്നു വര്‍ഷം മുമ്പ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗമായ ലാലിച്ചന്‍ ജോര്‍ജിന്റെ കരള്‍ ചികിത്സ ചെന്നൈയില്‍ നടത്തിയതിന്റെ അനുഭവമാണ്‌ നമ്മുടെ നാട്ടിലും ഇതിനുള്ള സൗകര്യം വേണമെന്ന ചിന്തയിലേക്ക്‌ വി എന്‍ വാസവനെ എത്തിച്ചത്‌. സാധാരണക്കാര്‍ക്ക്‌ ഇവിടെ കരള്‍ചികിത്സാ […]

കോട്ടയം പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി:കോട്ടയം – പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്

സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ കോട്ടയം പാത്താമൂട്ടത്ത് നിന്നും കാണാതായ പാത്താമുട്ടം രാമനിലയത്തിൽ കാർത്തികേയ ആർ.നാഥിനെ(18)യാണ് ചൊവ്വാഴ്ച കോട്ടയം – പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നും കണ്ടെത്തിയത്. ശോഭാ ബസ് ജീവനക്കാർ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, കുട്ടി പോയ വഴിയും കാര്യങ്ങളും അടക്കം ചിങ്ങവനം പൊലീസ് ചോദിച്ചറിഞ്ഞു. കോട്ടയത്തു നിന്നും നേരെ ആലുവയിലേയ്ക്കാണ് താൻ പോയതെന്നു കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആലുവയിൽ എത്തിയപ്പോൾ […]

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

സ്വന്തം ലേഖിക തിരുവനന്തപുരം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി ഈ ​മാ​സം 17 നാ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. രാ​വി​ലെ 10.50 ന് ​പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​രും. പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ല. ഉ​ച്ച​ക്ക് 1.20 ന് ​പൊ​ങ്കാ​ല നി​വേ​ദി​ക്കും.

കട്ടപ്പുറത്തായ കെഎസ്‌ആര്‍ടിസി ബസുക​ളെ എ.സി സ്ലീപ്പറുകളാക്കുന്നു; 16 പേര്‍ക്ക് ഒരു ബസില്‍ കിടന്നുറങ്ങാം

സ്വന്തം ലേഖിക കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി. ആവിക്ഷ്‌കരിച്ച ‘ ബജറ്റ് ടൂറിസം സെല്ലി ‘ ന്റെ നേതൃത്വത്തില്‍, കട്ടപ്പുറത്തായ ബസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കിടന്നുറങ്ങാനുളള എ.സി സ്ലീപ്പറുകളായി മാറ്റുന്നു. ഒരു ബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാനുളള സൗകര്യമാണുണ്ടാക്കുക. ഇത്തരത്തില്‍ 116 പേര്‍ക്ക് താമസിക്കുന്നതിനുളള സൗകര്യം മൂന്നാറില്‍ ഒരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനോടനുബന്ധിച്ച്‌ 50 പേര്‍ക്കുളള സൗകര്യം ഒരുക്കുന്നുണ്ട്. ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ്. ടോയ്‌ലറ്റ്-ബാത്ത്‌റൂം സൗകര്യം സ്റ്റേഷനില്‍ത്തന്നെ ഉണ്ടാകും. ഇതിനുപുറമെ, വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി , ചുരുങ്ങിയ […]

പിഎസ്‌സി റാങ്ക് പട്ടിക നീട്ടൽ: ഹെെക്കോടതിക്കും ട്രിബ്യൂണലിനും ഇടപെടാമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചന അധികാരമാണെന്നും അതിൽ കോടതിക്കും ട്രിബ്യൂണലിനും ഇടപെടാൻ കഴിയില്ലെന്നുമുള്ള പിഎസ്‌സിയുടെ വാദം സുപ്രീം കോടതി തള്ളി. വിവിധ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ 2017-ലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. റാങ്ക് പട്ടിക നീട്ടുന്നതിൽ ചട്ടലംഘനം ഉണ്ടെങ്കിൽ മാത്രമേ കോടതികൾക്കും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനും ഇടപെടാൻ കഴിയുകയുള്ളു എന്ന പിഎസ്‌സിയുടെ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, കൃഷ്‌ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. […]