play-sharp-fill

വിദേശത്തേക്ക് കടന്നെന്ന് സൂചന; നടൻ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. നടന്‍ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. തിരിച്ചുവരികയാണെങ്കില്‍ പിടികൂടുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കി. വിജയ് ബാബു ഗോവ വഴി വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ദുബായില്‍വച്ച്‌ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയതെന്നാണ് സൂചന. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം നടന്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ജാമ്യഹര്‍ജിയെ എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. സിനിമയില്‍ […]

ലൈംഗിക ആസ്വാദനത്തിന് നിരവധി സുന്ദരികളായ യുവതികളും ലഹരിയായി മദ്യവും മയക്കുമരുന്നും; യുവതികളെ വശത്താകുന്നത് മദ്യവും മയക്കുമരുന്നും നല്‍കി; പരാതിക്കാരിയായ നടിയുടെ വെളിപ്പെടുത്തലില്‍ പുറത്തു വരുന്നത് മലയാള സിനിമയിലെ വഴിവിട്ട ബന്ധങ്ങള്‍

സ്വന്തം ലേഖകൻ കൊച്ചി: നിരവധി പെണ്‍കുട്ടികളെ നടന്‍ വിജയ് ബാബു ലൈം​ഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരിയായ നടി വെളിപ്പെടുത്തുന്നത്. മദ്യവും മയക്കുമരുന്നും നല്‍കിയാണ് യുവതികളെ താരം വശത്താക്കുന്നതെന്നും യുവതി പറയുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്നും വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു എന്നും അവര്‍ പേടിച്ച്‌ പുറത്ത് വരുന്നില്ല എന്നുമാണ് നടി തന്റെ […]

മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കയ്യോടെ പിടികൂടി ‘ഡിറ്റക്ടീവ്’ ജസ്ന,തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തിയത്

സ്വന്തം ലേഖിക തൃശൂർ: മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി യുവതി. തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയത്. തൃശൂർ മാളയിലാണ് 23 കാരി ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഇതേസമയം തൊട്ടടുത്ത വീട്ടിലെയും മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഇതോടെ മേഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചു. അപ്പോഴാണ് മൊബൈൽ ഫോൺ നഷ്ടമായ സമയത്ത് ഈ പ്രദേശത്ത് ആയുർവ്വേദ ഉത്പന്നങ്ങളുമായി ഒരാൾ എത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് മാള പൊലീസ് സ്റ്റേഷനിലെത്തുകയും […]

നടി മൈഥിലി വിവാഹിതയായി, വരൻ സമ്പത്ത്

സ്വന്തം ലേഖിക കൊച്ചി :നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ റിസപ്ഷന്‍ നടത്തും. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് മൈഥിലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാടോടി മന്നന്‍, മായാമോഹിനി, ചട്ടമ്പിനാട്, കേരള കഫേ, ഈയടുത്ത കാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ലോഹം തുടങ്ങിയവയാണ് […]

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സിടി സ്കാന്‍ മെഷീന്‍ ഇതിനോടകം കേടായത് മൂന്ന് തവണ; മെഷീന്‍ ബോധപൂര്‍വം കേടാക്കുന്നതാണോ എന്ന് സംശയം; പിന്നില്‍ സ്വകാര്യ ലോബിയുടെ ഇടപെടലോ..? അന്വേഷണം തുടങ്ങി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ സിടി സ്കാന്‍ മെഷീന്‍ ബോധപൂര്‍വം കേടാക്കുന്നതാണോ എന്ന സംശയത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. മെഷീന്‍ മനഃപൂര്‍വം കേടാക്കുന്നതാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനോടകം 3 തവണ മെഷീന്‍ കേടായി. ഇതിനുപിന്നില്‍ സ്വകാര്യ ലോബിയുടെ ഇടപെടലുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് പുറത്തെ സ്വകാര്യ ലാബിലേക്കാണ് സിടി സ്കാനിങ് എഴുതി നല്‍കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അപകടം ഉണ്ടായപ്പോഴും […]

ഈടില്ലാതെ 1.5 ലക്ഷം രൂപവരെ വായ്പ; വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും കാനറ ബാങ്കും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ നൈപുണ്യപരിശീലന രംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചുവടുവെയ്പ്പിനാണ് തുടക്കമായിരിക്കുന്നതെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. കാനറ ബാങ്കിന്റെ നൈപുണ്യ വായ്പ പദ്ധതി വഴി കേരളത്തില്‍ നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്ബത്തിക പ്രയാസങ്ങള്‍ […]

മലബാര്‍ എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

സ്വന്തം ലേഖകൻ കൊല്ലം: മലബാര്‍ എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുമൂലം ട്രെയിന്‍ ഒന്നര മണിക്കൂറോളം കൊല്ലത്ത് പിടിച്ചിട്ടു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍, ടോയ്‌ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ് അൻപത് വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലുങ്കിയിലാണ് തൂങ്ങിയത്. ഇയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തനിക്കെതിരെ പീഡന പരാതി ഉയര്‍ത്തിയ ഇരയുടെ പേര് വിജയ് ബാബു ഫേസ്‌ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയതോടെ ഇരയായ നടിക്ക് നേരേ സൈബര്‍ ആക്രമണം; വര്‍ഷങ്ങള്‍ക്ക് മുമ്പ് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ നിന്നും വിജയ് ബാബു ഊരി പോന്നതും വീണ്ടും ചര്‍ച്ചയാകുന്നു; താരത്തിന്റെ സ്വാധീന ശക്തിയില്‍ പുതിയ കേസും അട്ടിമറിക്കപ്പെടുമോ ? ഈ വിഷയത്തിൽ സിന്‍സി അനിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: തനിക്കെതിരെ പീഡന പരാതി ഉയര്‍ത്തിയ ഇരയുടെ പേര് വിജയ് ബാബു ഫേസ്‌ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയതോടെ ഇരയായ നടിക്ക് നേരേ സൈബര്‍ ആക്രമണം. നടിയുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റുകളുമായി നിരവധി പേരാണ് ആക്രമണം അഴിച്ചു വിടുന്നത് . ഇതോടെ, നടി ഫേസ്‌ബുക്ക് അക്കൗണ്ട് തന്നെ നിര്‍ജീവമാക്കി. മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാള്‍ ആണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച സമയത്ത് […]

കൂരോപ്പടയിൽ നിന്നും കാണാതായ പെൺകുട്ടിയെ അടുത്ത വീട്ടിലെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

സ്വന്തം ലേഖകൻ കൂരോപ്പട: കൂരോപ്പടയിൽ നിന്നും കാണാതായ അതുല്യയെ അയൽവക്കത്തെ വീട്ടിൻ്റെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. അയൽവാസിയായ ഐരുമല സോമൻ്റെ വീട്ടിലെ കട്ടിലിൻ്റെഅടിയിൽ കിടക്കുകയായിരുന്നു അതുല്യ. ബുധനാഴ്ച വൈകിട്ട് 7നാണ് സോമൻ്റെ ഭാര്യ രാധ അടുത്ത മുറിയിലെ കട്ടിലിൻ്റെ അടിയിലിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കുമ്പോഴാണ് അതുല്യയെ കണ്ടെത്തിയത്. അതുല്യ ഒളിച്ചിരുന്ന മുറി സോമൻ്റെ മകളാണ് വീട്ടിൽ എത്തുമ്പോൾ ഉപയോഗിച്ചിരുന്നത്. സോമൻ്റെ മകൾ കറുകച്ചാലിൽ ഭർത്താവിൻ്റെ വീട്ടിലായിരുന്നു. ബുധനാഴ്ച രാവിലെ സോമനും ഭാര്യയും കോട്ടയം മെഡിക്കൽ കോളേജിൽ പോയി വൈകുന്നേരം 5.30നാണ് തിരിച്ചെത്തിയത്. ഇന്നലെ […]

പുലര്‍ച്ചെ പാര്‍ട്ടി ഓഫീസിലെത്തിയാല്‍ ഒന്നിച്ചുപോകാം എന്ന് യുവനേതാവ്; യുവതി എത്തിയപ്പോള്‍ സെല്‍ഫി എടുക്കാമെന്ന് പറഞ്ഞ് മോശമായി പെരുമാറി; മീഡിയ റൂമിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി; കണ്ണൂരില്‍ സി.പി.എം നേതാവിനെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പാര്‍ട്ടിതല അന്വേഷണമാരംഭിച്ചു

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നേതാവിനെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണമാരംഭിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവുമായ യുവനേതാവിനെതിരെയാണ് പീഡന പരാതിയുയര്‍ന്നത്. ഡി.വൈ. എഫ്. ഐ മുന്‍ ജില്ലാ നേതാവ് കൂടിയായിരുന്ന ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഏപ്രില്‍ 22നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കണ്ണൂരില്‍ നടന്ന ഡി.വൈ.എഫ്. ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. അതിരാവിലെ കണ്ണൂരിലേക്ക് വരുന്നതിനായി നേതാവ് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസിലേക്ക് ഇയാള്‍ യുവതിയോട് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടെ നിന്ന് […]