play-sharp-fill

സ്വര്‍ണക്കടത്ത് കേസ്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയിൽ

സ്വന്തം ലേഖകൻ തൃക്കാക്കര: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി ഷാബിന്‍ പിടിയില്‍. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഷാബിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ ലാപ്ടോപ്പ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഷാബിന്‍ പാര്‍ട്‌ണറായ തൃക്കാക്കര തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസിന്റെ പേരില്‍ ദുബായില്‍ നിന്നു വന്ന കാര്‍ഗോയില്‍ നിന്ന് കഴിഞ്ഞ […]

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരന് ക്രൂരമര്‍ദനം

സ്വന്തം ലേഖകൻ കൊല്ലം: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. പിറവന്തൂര്‍ സ്വദേശി സാബുവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പാതിരിക്കല്‍ സ്വദേശി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

“മരണത്തിനു കാരണം വീടിനു അടുത്തുള്ള ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം, വകയില്‍ ചെറിയമ്മയായിരുന്നു അവര്‍.. “: കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഡോ അനുജ ജോസഫ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സമകാലിക വിഷയങ്ങളില്‍ പലപ്പോഴും നിലപാടുകള്‍ തുറന്നു പറയുന്ന ഡോ അനുജ ജോസഫ് കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചു പങ്കുവയ്ക്കുന്നു. ഇനിയെങ്കിലും മാതാപിതാക്കള്‍ ആണ്‍കുട്ടികളെ ശ്രദ്ധിക്കണമെന്നും കാലം ഒരുപാട് മാറിപ്പോയിയെന്നും കാമത്തിന് വേണ്ടി ബന്ധങ്ങളുടെ പവിത്രത പോലും നഷ്‌ടപ്പെടുത്താന്‍ ഇന്നാര്‍ക്കും മടിയില്ലെന്നും അനുജ പോസ്റ്റില്‍ പറയുന്നു. അതുകൊണ്ട് തന്നെ സ്നേഹബന്ധങ്ങളുടെ ചതിക്കുഴിയില്‍ തങ്ങളുടെ മക്കള്‍ വീഴാതെ നോക്കണമെന്നും അനുജ കുറിച്ചു. കുറിപ്പിൻ്റെ പൂര്‍ണ്ണ രൂപം.. ; ‘വകയില്‍ എന്റെ കുഞ്ഞിന് ചെറിയമ്മയായിരുന്നു അവള്, അവളുടെ ഭര്‍ത്താവ് ദൂര ജോലിയായൊണ്ട്, കുഞ്ഞുങ്ങളൊക്കെ […]

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ടീസര്‍ പുറത്ത്

സ്വന്തം ലേഖകൻ ദൃശ്യം 2′ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. സിനിമ ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തുക. ഇപ്പോളിതാ, ആകാംക്ഷയുണര്‍ത്തി ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. പൊതു ജീവിതം, സ്വകാര്യ ജീവിതം, രഹസ്യ ജീവിതം എന്നീ ഒരു വ്യക്തിയുടെ മൂന്ന് […]

പോലീസ് റെയ്ഡിനെത്തിയപ്പോള്‍ മുറിയിലുണ്ടായിരുന്നത് കാര്‍ത്തികയും ഏഴ് യുവാക്കളും; പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതികള്‍ കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല; അബദ്ധം പറ്റിയതെന്ന് പറഞ്ഞ് പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു; കോട്ടയം സ്വദേശിനിയായ കാര്‍ത്തിക വഴുതക്കാട് സ്വദേശി ശങ്കരനാരായണന്റെ കാമുകിയാണ്; ആഡംബര ജീവിതത്തിനായാണ് സംഘം ഇതില്‍ നിന്നും കിട്ടുന്ന പണം വിനിയോഗിച്ചിരുന്നത്; ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന പ്രധാന പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല; പിടിയിലായത് ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരായും ഗ്രാഫിക് ഡിസൈറായും ജോലി ചെയ്യാനെത്തിയവർ

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരത്തെ കെന്റ് മഹല്‍ ഫ്ലാറ്റിൽ നടന്ന റെയ്ഡിൽ ലഹരിമരുന്നുകളുമായി കഴിഞ്ഞ ദിവസം പിടിയിലായത് ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരായും ഗ്രാഫിക് ഡിസൈറായും ജോലി ചെയ്യാനെത്തിയ യുവതിയും യുവാക്കളും. കോട്ടയം സ്വദേശിനിയായ യുവതി ഉള്‍പ്പെടെ എട്ടുപേരാണ് പോലീസ് പരിശോധനയില്‍ കുടുങ്ങിയത്. കെന്റ് മഹല്‍ ഫ്ലാറ്റിലായിരുന്നു പിടിയിലായവരുടെ താമസം. ഇവര്‍ താമസിച്ചിരുന്ന പത്തൊന്‍പതാം നിലയിലെ ഫ്ലാറ്റില്‍ നിന്നും 82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സിറാജ്(21), തിരുവനന്തപുരം കല്ലമ്ബലം സ്വദേശി റിസ്വാന്‍(23), തിരുവനന്തപുരം വഴുതക്കാട് സ്വദേശി […]

ബലാത്സംഗ കേസ്; നടനും നിർമ്മാതാവുമായ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും

സ്വന്തം ലേഖകൻ കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതി വിദേശത്തായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് […]

പുതുപ്പള്ളി പെരുന്നാൾ ; ഇന്ന് കൊടിയേറും; കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്‌ച, വെച്ചൂട്ട്‌, പ്രദക്ഷിണം, കോഴിനേർച്ച തുടങ്ങിയ പരമ്പരാഗത ചടങ്ങുകളോടെയാണ്‌ ഇത്തവണത്തെ ആഘോഷം

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തെ പ്രഥമ ജോർജിയൻ തീർഥാടനകേന്ദ്രം പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ പള്ളി പെരുന്നാളിന് ഇന്നു കൊടിയേറും. കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്‌ച, വെച്ചൂട്ട്‌, പ്രദക്ഷിണം, കോഴിനേർച്ച തുടങ്ങിയ പരമ്പരാഗത ചടങ്ങുകളോടെയാണ്‌ ഇത്തവണത്തെ ആഘോഷം. ഉച്ചയ്ക്ക് 2നു കൊടിമര ഘോഷയാത്ര ആരംഭിക്കും . കൊടിയേറ്റ് വൈകിട്ട് 5നു വികാരി ഫാ എ വി വർഗീസ്‌ ആറ്റുപുറം നിർവഹിക്കും. മെയ്‌ ഒന്നിന്‌ വൈകിട്ട്‌ നാലിന്‌ സഭാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവായ്‌ക്ക്‌ സ്വീകരണംനൽകും. പൊതുസമ്മേളനത്തിൽ പ്രശസ്‌ത ഗായിക കെ […]

വിവാദങ്ങൾക്കൊടുവിൽ സിൽവർലൈൻ സംവാദം ഇന്ന്; പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന പാനലിൽ ഒരാളും; സംവാദത്തിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്ക് മാത്രമായിരിക്കും പ്രവേശനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദം ഇന്ന്. രാവിലെ 11ന് തിരുവനന്തപുരത്തുളള ഹോട്ടൽ താജ് വിവാന്തയിലാണ് സംവാദ പരിപാടി. പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന പാനലിൽ ഒരാളുമാണ് ഉള്ളത്. ഡോ ആർ വി ജി മേനോൻ ആണ് പദ്ധതിയെ എതിർക്കുന്ന പാനലിലുള്ളത്. അനുകൂലിക്കുന്ന പാനലിൽ റിട്ട റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ കുഞ്ചെറിയ പി ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് […]

വിജയ്ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌:’രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ രീതി’ : ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ചവിട്ടി: ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിര്‍ബന്ധിക്കുകയും ചെയ്തു

സ്വന്തം ലേഖകൻ ബലാത്സംഗക്കേസില്‍ നടന്‍ വിജയ്ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവില്‍ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവൃത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ച്‌ വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം […]

സൂക്ഷിച്ചില്ലെങ്കിൽ അടുക്കള പൊട്ടിത്തെറിക്കും: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ജില്ലയിലും സമീപ ജില്ലയിലും ആവര്‍ത്തിക്കുന്നു : അശ്രദ്ധയും ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: കട്ടപ്പനയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചതിന് പിന്നാലെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ജില്ലയിലും സമീപ ജില്ലയിലും ആവര്‍ത്തിക്കുകയാണ്. തിരക്കുപിടിച്ച അടുക്കള ജോലികള്‍ക്കിടയില്‍ അല്‍പം അശ്രദ്ധ മതി അപകടമുണ്ടാകാന്‍. പലപ്പോഴും ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാണ്. പ്രഷര്‍കുക്കര്‍ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പാചകത്തിന് മുന്‍പേ പ്രഷര്‍ കുക്കര്‍ പരിശോധിക്കണം. കുക്കര്‍ അടയ്ക്കും മുന്‍പ് വെന്റ് ട്യൂബില്‍ തടസങ്ങള്‍ ഒന്നുമില്ല എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം. സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെന്ന് കണ്ടാല്‍ […]