play-sharp-fill

സൂക്ഷിച്ചില്ലെങ്കിൽ അടുക്കള പൊട്ടിത്തെറിക്കും: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ജില്ലയിലും സമീപ ജില്ലയിലും ആവര്‍ത്തിക്കുന്നു : അശ്രദ്ധയും ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: കട്ടപ്പനയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചതിന് പിന്നാലെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ജില്ലയിലും സമീപ ജില്ലയിലും ആവര്‍ത്തിക്കുകയാണ്. തിരക്കുപിടിച്ച അടുക്കള ജോലികള്‍ക്കിടയില്‍ അല്‍പം അശ്രദ്ധ മതി അപകടമുണ്ടാകാന്‍. പലപ്പോഴും ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാണ്. പ്രഷര്‍കുക്കര്‍ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പാചകത്തിന് മുന്‍പേ പ്രഷര്‍ കുക്കര്‍ പരിശോധിക്കണം. കുക്കര്‍ അടയ്ക്കും മുന്‍പ് വെന്റ് ട്യൂബില്‍ തടസങ്ങള്‍ ഒന്നുമില്ല എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം. സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെന്ന് കണ്ടാല്‍ […]

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗം: രോഗം റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട്: അതീവ ജാഗ്രത

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഷിഗല്ല രോഗം വീണ്ടും കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തു. പുതിയാപ്പയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ രോഗവ്യാപനം ഇല്ലെന്ന് ആരോഗ്യവിദഗ്‌ദ്ധര്‍ അറിയിച്ചു. ഇന്നലെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. മലിനജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഇത്കൂടാതെ പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് വയറിളക്കമുണ്ടാകുമ്ബോള്‍ രക്തം പോകുന്നത്. പനി, രക്തം […]

വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് : പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമെന്ന് ഡബ്ല്യുസിസി

സ്വന്തം ലേഖകൻ കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസുമായി കോഴിക്കോട് സ്വദേശിനി. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍, പീഡനക്കേസില്‍ പരാതിക്കാരി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്, എറണാകുളം സൗത്ത് പോലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു, ഇതിന് പിന്നാലെ, യുവതി വീണ്ടും പരാതിയുമായി രംഗത്ത് വരികയായിരുന്നു. നേരത്തെ, തനിക്കെതിരായി ബലാത്സംഗക്കേസ് നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ രംഗത്തുവന്നിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു, യഥാര്‍ത്ഥ ഇര താനാണെന്നും അവകാശപ്പെട്ടു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മാനനഷ്ടക്കേസ് […]

ഇന്ന് രാവിലെ ഒൻപത് മുതൽ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഇന്ന് രാവിലെ ഒമ്ബത്‌ മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ചിങ്ങവനം ഭാഗത്തുനിന്ന്‌ എസി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവല ജങ്‌ഷനില്‍ നിന്ന്‌ ഇടതു തിരിഞ്ഞ് പാറോച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍—കുരിശുപള്ളി—അറുത്തൂട്ടി ജങ്‌ഷനില്‍ എത്തണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ അവിടെനിന്ന്‌ ഇടത്തേക്ക്‌ തിരിഞ്ഞു പോകണം. ടൗണിലേക്കും മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ വലത്തേക്ക്‌ തിരിഞ്ഞ് ചാലുകുന്ന് ജങ്‌ഷനിലെത്തി ഇടത്തേക്ക്‌ തിരിഞ്ഞ് പോകണം. ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് […]

ഇരിങ്ങാലക്കുടയില്‍ സ്‌കൂള്‍ വരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം:ഒരാള്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഈ മാസം 13ന് രാവിലെ സ്‌കൂള്‍ വരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് തെളിഞ്ഞു. കേസില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് ആലത്തൂര്‍ സ്വദേശി വള്ളിക്കാട് വീട്ടില്‍ അന്‍വര്‍ അലി(25) ആണ് അറസ്റ്റിലായത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി തീക്കോമറ്റം വീട്ടില്‍ അജയകുമാറാണ് (50) കൊല്ലപ്പെട്ടത്. അജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണു തിരിച്ചറിഞ്ഞത്. ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ വരാന്തയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചില കേസുകളില്‍ […]

ന​​വീ​​ക​​ര​​ണം പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച ലാ​​ല്‍ ബ​​ഹ​​ദൂ​​ര്‍ ശാ​​സ്ത്രി റോ​​ഡ് മ​​ന്ത്രി പി.​​എ.​​മുഹ​​മ്മ​​ദ് റി​​യാ​​സ് ഇ​​ന്ന് നാ​​ടി​​ന് സ​​മ​​ര്‍​​പ്പി​​ക്കും : 2.99 കോ​​ടി ചെ​​ല​​വി​​ല്‍ ന​​വീ​​ക​​രി​​ക്കു​​ന്ന മൂ​​ന്ന് റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​​മാ​​ണോ​​ദ്ഘാ​​ട​​ന​​വും ഇന്ന്

സ്വന്തം ലേഖകൻ കോ​​ട്ട​​യം: ന​​വീ​​ക​​ര​​ണം പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച ലാ​​ല്‍ ബ​​ഹ​​ദൂ​​ര്‍ ശാ​​സ്ത്രി റോ​​ഡ് മ​​ന്ത്രി പി.​​എ.​​മുഹ​​മ്മ​​ദ് റി​​യാ​​സ് ഇ​​ന്ന് നാ​​ടി​​ന് സ​​മ​​ര്‍​​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ശാ​​സ്ത്രി റോ​​ഡ് ബ​​സ്ബേ​യ്​​ക്കു സ​​മീ​​പം ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ 2.99 കോ​​ടി ചെ​​ല​​വി​​ല്‍ ന​​വീ​​ക​​രി​​ക്കു​​ന്ന മൂ​​ന്ന് റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​​മാ​​ണോ​​ദ്ഘാ​​ട​​ന​​വും അ​​ദ്ദേ​​ഹം നി​​ര്‍​​വ​​ഹി​​ക്കും. എം​​സി റോ​​ഡ്, എ​​ല്‍​​ബി​​എ​​സ് റോ​​ഡ് എ​​ന്നി​​വ​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന ലി​​ങ്ക് റോ​​ഡ്, മു​​ന്‍​​സി​​പ്പ​​ല്‍ ബ​​സ്‌​സ്റ്റാ​​ന്‍​ഡ് റോ​​ഡ്, മു​​ട്ട​​ന്പ​​ലം – നാ​​ഗ​​ന്പ​​ടം റോ​​ഡ് എ​​ന്നി​​വ​​യാ​​ണ് ന​​വീ​​ക​​രി​​ക്കു​​ന്ന​​ത്. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, പൊ​​തു​​മ​​രാ​​മ​​ത്ത് […]

കോട്ടയം കരികുളങ്ങരയിൽ ഓർമ്മശക്തിയില്ലാത്ത എൺപതിനാലുകാരനായ വൃദ്ധനെ വീട്ടിൽ കയറി വെട്ടിയ ഗുണ്ട വെസ്റ്റ് പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കുടമാളൂർ കരിയിലകുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓർമ്മശക്തിയില്ലാത്ത വയോധികനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമായ അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജെയിംസി(27)നെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെ പ്രദേശവാസിയായ ഗിരീഷും ലിയോയുടെ ഗുണ്ടാ സംഘാംഗങ്ങളായ സുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷവും സംഘർഷമുണ്ടായി. തുടർന്ന്, ഗിരീഷിനെ തപ്പിയിറങ്ങിയ ഗുണ്ടാ സംഘം ഇയാളുടെ […]

ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിരുന്നു; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ജിഷ്ണു വീണു കിടന്ന സ്ഥലം പരിശോധിക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: ചെറുവണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിരുന്നതായുള്ള നിര്‍ണായക സൂചനകള്‍ റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു വീണ് പരുക്കേറ്റതാകാമെന്ന സാധ്യത പരിശോധിക്കാനായി നാളെ പൊലീസ് സംഘം സ്ഥലം സന്ദര്‍ശിക്കാനിരിക്കുകയാണ്. പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരുക്കുകള്‍ വീഴ്ചയിലാണോ ഉണ്ടായതെന്ന് വിശദമായി പരിശോധിക്കും. എന്നാല്‍ ഈ സ്ഥലത്തുനിന്ന് ജിഷ്ണു വീണ് പരുക്ക് സംഭവിക്കാനോ ചാടാനോ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു മതിലിന് സമീപത്താണ് ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. അതിനിടെ സംഭവസ്ഥലത്തുവച്ച് ഒരാള്‍ […]

കാഞ്ഞിരപ്പള്ളിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു; കുരുക്ക് മുറുക്കി നടപ്പാത കൈയ്യേറിയുള്ള കച്ചവടവും; കണ്ണടച്ച് ഗ്രാമപഞ്ചായത്തും പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: മധ്യ തിരുവതാംകൂറിലെ പ്രധാന പട്ടണമായ കാഞ്ഞിരപ്പള്ളിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. ബൈപ്പാസ് എന്നത് കാഞ്ഞിരപ്പള്ളിക്കാർക്ക് സ്വപ്നമായി തുടരുകയാണ് ,കൊച്ചിയിൽ പോയാൽ കടൽ കാണാം ,ഇടുക്കിയിൽ പോയാൽ ആർച്ച് ഡാം കാണാം ,കാഞ്ഞിരപ്പള്ളിയിൽ പോയാൽ ഒരോ മണിക്കൂറിലും മെട്രോ സിറ്റിയായ കൊച്ചിയിയെ വെല്ലുന്ന ഗതാഗത കുരുക്ക് കാണാം എന്നാണ് ഇപ്പോൾ നാട്ടിൽ കേൾവി. അതൊടൊപ്പം പൊതുജനങ്ങൾക്ക് നടക്കാനുള്ള നടപ്പാത കൈയ്യേറിയുള്ള കച്ചവടവും തകൃതി, ടൗൺ മധ്യത്തിൽ പ്രവർത്തിക്കുന്ന യേശുദാസൻ നാടാർ ആൻഡ് സൺസ് എന്ന വ്യാപാര സ്ഥാപനമാണ് എല്ലാ നിയമങ്ങളെയും കാറ്റിൽ […]

മാസ്ക് ഇല്ലെങ്കിൽ വ്യാഴാഴ്ച മുതൽ പിടിവീഴും; പൊലീസ് പരിശോധന കർശനമാക്കും; പിഴ 500

സ്വന്തം ലേഖകൻ തിരുവനന്തപുരം; മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയർത്തുകയായിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി.