play-sharp-fill

റോഡിലൂടെ നടന്നു പോകുമ്പോൾ ഹോട്ടലിന്റെ സീലിങ് അടർന്ന് തലയിൽ വീണു; ആറ് വയസുകാരന് പരിക്കേറ്റു

സ്വന്തം ലേഖകൻ കൊച്ചി: റോഡിലൂടെ നടന്നു പോകുമ്പോൾ ഹോട്ടലിന്റെ സീലിങ് അടർന്ന് തലയിൽ വീണ് ആറ് വയസുകാരന് പരിക്കേറ്റു. പീച്ചാനിക്കാട് പാലിക്കുടത്ത് ബേബിയുടെ മകൻ ബിനിൽ ഏലിയാസ് ബേബി (6) യുടെ തലയ്ക്കാണ് പരിക്കേറ്റത്. ഹിൽ സ്പാർക്ക് ബാർ ഹോട്ടലിന്റെ സീലിങാണ് അടർന്നു വീണത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം അമ്മയ്ക്കും സഹോ​​​ദരനുമൊപ്പം റോഡ് കുറുകെ കടക്കവെയാണ് അപകടം. കുട്ടിയെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീലിങ് അടർന്നു വീണ് നിൽജിയും ബിനിലും റോഡിൽ വീണു. തലപൊട്ടി രക്തം ഒഴുകിയ ബിനിലിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആശുപത്രിയിൽ […]

ശ്രീറാം വെങ്കിട്ടരാമനും രേണുരാജും ചോറ്റാനിക്കരയില്‍ വിവാഹിതരായി;ചോറ്റാനിക്കര കാറ്റാടി ഇവന്റ് സെന്ററിൽ ദ്രാവിഡാചാര പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം

സ്വന്തം ലേഖിക കൊച്ചി:ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം […]

ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരുമായി എത്തിയപ്പോഴേക്കും പെരുമ്പാമ്പിന്‍കുഞ്ഞിനെ അടിച്ചു കൊന്നു; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്; സിസിടിവി ദൃശ്യങ്ങള്‍ തെളിവാകും

സ്വന്തം ലേഖകൻ തൊടുപുഴ: വ്യാപാര സ്ഥാപനത്തില്‍ കയറിയ പെരുമ്പാമ്പിന്‍ കുഞ്ഞിനെ അടിച്ചു കൊന്നതിന് രണ്ടു പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ ഇടുക്കി റോഡിലെ മൊബൈല്‍ സര്‍വീസ് സെന്ററില്‍ പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയത്. ആളുകള്‍ കൂടിയതോടെ പാമ്പ് സ്ഥാപനത്തിനു മുകളിലായുള്ള ഷീറ്റിനു സൈഡിലൊളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്കൊപ്പം പാമ്പിനെ പിടികൂടാന്‍ ലൈസന്‍സുള്ളവര്‍ ഇല്ലായിരുന്നു. അതിനാല്‍ ലൈസന്‍സുള്ള പാമ്പ് പിടിത്തക്കാരെയുമായി എത്താമെന്നു പറഞ്ഞ് ഇവര്‍ മടങ്ങി. എന്നാല്‍ ഇതിനിടെ രണ്ടു പേര്‍ ചേര്‍ന്ന് സ്ഥാപനത്തിലുണ്ടായിരുന്ന കമ്പി […]

കെ റെയില്‍ സംവാദം വെറും പ്രചാരണവേല; വിദഗ്ധരെ സര്‍ക്കാര്‍ ക്ഷണിച്ച് ഗൗരവമുള്ള സംവാദം നടത്തണമായിരുന്നുവെന്ന് അലോക് വര്‍മ്മ

സ്വന്തം ലേഖിക കൊച്ചി :കെ റെയില്‍ സംവാദം വെറും പ്രചാരണവേല മാത്രമാണെന്ന ആരോപണവുമായി മുന്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മ. സംവാദം നടത്തേണ്ടിയിരുന്നത് സര്‍ക്കാര്‍ ആയിരുന്നെന്നും ചീഫ് സെക്രട്ടറിയുടെ പേരിലായിരുന്നു ക്ഷണമുണ്ടാകേണ്ടിയിരുന്നതെന്നും അലോക് വര്‍മ്മ കുറ്റപ്പെടുത്തി. ഈ സംവാദത്തില്‍ ഗൗരവകരമായ യാതൊരു വിഷയവും ചര്‍ച്ച ചെയ്യുമെന്ന് വിശ്വസിക്കാത്തതിനാലാണ് പിന്മാറിയത്. വിദഗ്ധരെ സര്‍ക്കാര്‍ ക്ഷണിച്ച് ഗൗരവകരമായി സംവാദം സംഘടിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അലോക് വര്‍മ്മ കുറ്റപ്പെടുത്തി താന്‍ തയാറാക്കിയ തയാറാക്കിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തത്വത്തിലുള്ള അംഗീകരാത്തിനായി ഡിപിആറിലേക്ക് ഉള്‍പ്പെടെ കടന്നതെന്ന് അലോക് വര്‍മ പറയുന്നു. […]

തിരുവല്ല നെടുമ്പ്രം ക്ഷേത്രത്തിൽ മോഷണം; ശ്രീകോവിൽ വെട്ടിപ്പൊളിച്ച് ആഭരണവും പണവും കവർന്നു; കാണിക്ക വഞ്ചികളിൽ നിന്നും നോട്ടുകൾ എടുത്ത ശേഷം നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിൽ

സ്വന്തം ലേഖകൻ തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം. നിരവധി താലികളും പണവും കവർന്നു. ഏണി ചാരി നാലമ്പലത്തിൽ കടന്നാണ് മോഷണം നടത്തിയത്. ശ്രീകോവിൽ വെട്ടിപ്പൊളിച്ച നിലയിലാണ്. കാണിക്ക വഞ്ചികളിൽ നിന്നും നോട്ടുകൾ എടുത്ത ശേഷം നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിലാണ്. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ കഴകക്കാരനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.

സംസ്ഥാനത്ത് ഇന്ന് ( 28/04/2022 ) സ്വർണവില കുറഞ്ഞു ,പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു . പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയിലെത്തി .ഗ്രാമിന് 45 രൂപ കുറഞ്ഞ് 4800 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് പവന് – 38,400 ഗ്രാമിന് -4800

വിദേശത്തേക്ക് കടന്നെന്ന് സൂചന; നടൻ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. നടന്‍ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. തിരിച്ചുവരികയാണെങ്കില്‍ പിടികൂടുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കി. വിജയ് ബാബു ഗോവ വഴി വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ദുബായില്‍വച്ച്‌ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയതെന്നാണ് സൂചന. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം നടന്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ജാമ്യഹര്‍ജിയെ എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. സിനിമയില്‍ […]

ലൈംഗിക ആസ്വാദനത്തിന് നിരവധി സുന്ദരികളായ യുവതികളും ലഹരിയായി മദ്യവും മയക്കുമരുന്നും; യുവതികളെ വശത്താകുന്നത് മദ്യവും മയക്കുമരുന്നും നല്‍കി; പരാതിക്കാരിയായ നടിയുടെ വെളിപ്പെടുത്തലില്‍ പുറത്തു വരുന്നത് മലയാള സിനിമയിലെ വഴിവിട്ട ബന്ധങ്ങള്‍

സ്വന്തം ലേഖകൻ കൊച്ചി: നിരവധി പെണ്‍കുട്ടികളെ നടന്‍ വിജയ് ബാബു ലൈം​ഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരിയായ നടി വെളിപ്പെടുത്തുന്നത്. മദ്യവും മയക്കുമരുന്നും നല്‍കിയാണ് യുവതികളെ താരം വശത്താക്കുന്നതെന്നും യുവതി പറയുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്നും വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു എന്നും അവര്‍ പേടിച്ച്‌ പുറത്ത് വരുന്നില്ല എന്നുമാണ് നടി തന്റെ […]

മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കയ്യോടെ പിടികൂടി ‘ഡിറ്റക്ടീവ്’ ജസ്ന,തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തിയത്

സ്വന്തം ലേഖിക തൃശൂർ: മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി യുവതി. തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയത്. തൃശൂർ മാളയിലാണ് 23 കാരി ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഇതേസമയം തൊട്ടടുത്ത വീട്ടിലെയും മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഇതോടെ മേഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചു. അപ്പോഴാണ് മൊബൈൽ ഫോൺ നഷ്ടമായ സമയത്ത് ഈ പ്രദേശത്ത് ആയുർവ്വേദ ഉത്പന്നങ്ങളുമായി ഒരാൾ എത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് മാള പൊലീസ് സ്റ്റേഷനിലെത്തുകയും […]

നടി മൈഥിലി വിവാഹിതയായി, വരൻ സമ്പത്ത്

സ്വന്തം ലേഖിക കൊച്ചി :നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ റിസപ്ഷന്‍ നടത്തും. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് മൈഥിലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാടോടി മന്നന്‍, മായാമോഹിനി, ചട്ടമ്പിനാട്, കേരള കഫേ, ഈയടുത്ത കാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ലോഹം തുടങ്ങിയവയാണ് […]