play-sharp-fill

ഇടമലയാര്‍ ആനക്കൊമ്പ് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

സ്വന്തം ലേഖകൻ കൊച്ചി: ഇടമലയാര്‍ ആനക്കൊമ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്‍റേതാണ് നടപടി. 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അജി ബ്രൈറ്റ്, ഉമേഷ് അഗര്‍വാള്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. തമിഴനാട് ഉദുമല്‍പ്പേട്ട റെയ്ഞ്ച്, അണ്ണാമലൈ ടൈഗര്‍ റിസര്‍വ്വ് എന്നിവടങ്ങളില്‍ നിന്നും 2014 ലാണ് ആനകളെ വേട്ടയാടി കൊമ്പ് കടത്തിയത്. ആനകൊമ്പുകള്‍ ശില്‍പ്പങ്ങളാക്കി വിദേശത്തേക്കും ഇന്ത്യയിലെ പല ഭാഗങ്ങളിലും കടത്തിയതിനാണ് അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തതത്. കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പേട്ടയിലെ വീട്ടില്‍ നിന്നാണ് സിബിഐ ചെന്നൈ യൂണിറ്റിലെ […]

കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് സമീപം നാടന്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവം: മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് സമീപം നാടന്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട മൂന്ന് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന്‍ കടവ് സ്വദേശികളായ സുല്‍ ഫി, സന്തോഷ്, ശാന്തിനഗര്‍ സ്വദേശി ഷാജഹാന്‍ തുടങ്ങിയവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവരില്‍ സായികുമാര്‍ എന്നൊരാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടത്തിയ പട്രോളിംഗിനിടെയാണ് റെയില്‍ പാളത്തിന് സമീപം നാടന്‍ ബോംബ് ശേഖരം കണ്ടെത്തിയത്.

ഉത്തര സൂചികയില്‍ അപാകത ആരോപിച്ച് പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം നടത്താതെ അധ്യാപകര്‍;പാലക്കാട്ടും കോഴിക്കോട്ടും അധ്യാപകരുടെ പ്രതിഷേധം

സ്വന്തം ലേഖിക പാലക്കാട് :ചെറുപ്പുളശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ അധ്യാപകരുടെ പ്രതിഷേധം. 14 ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ തയാറാക്കിയ നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. കോഴിക്കോട്ടും പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു. 14 ജില്ലകളില്‍ നിന്നുള്ള ഓരോ അധ്യാപകരെ കൊണ്ട് തയാറാക്കുന്ന ഉത്തര സൂചികയിലെ നിര്‍ദേശങ്ങളും ഉത്തരവും സംയോജിപ്പിച്ചാണ് സാധാരണ അന്തിമ ഉത്തര സൂചിക തയാറാക്കാറുള്ളത്. എന്നാല്‍ ഇത്തവണ തയാറാക്കിയ ഉത്തര സൂചികയില്‍ 14 ജില്ലകളില്‍ നിന്നുള്ള അധ്യാപകരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താതെ നേരിട്ട് മൂല്യനിര്‍ണയത്തിനായി നല്‍കുകയായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് […]

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു;ടൊയോട്ടാ മിറായ് വാഹനമാണ് രജിസ്റ്റർ ചെയ്തത്

സ്വന്തം ലേഖിക തിരുവനന്തപുരം : കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടാ മിറായ് വാഹനമാണ് രജിസ്റ്റർ ചെയ്തത് . ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്‌ട്രേഷന്‍. ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത യാതൊരു തരത്തിലും അന്തരീക്ഷ മലിനീകരണത്തിന് […]

തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യം; ഒടുവിൽ കുട്ടിശങ്കരനും യാത്രയായി

സ്വന്തം ലേഖകൻ തൃശൂര്‍: ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു. നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലായിരുന്നു. തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരന്‍. ഒന്നര വര്‍ഷം മുൻപാണ് ആന വനംവകുപ്പിന്റെ സംരക്ഷണയില്‍ എത്തിയത്. ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയെ മാറ്റിയിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ആനയെ മാറ്റാന്‍ കഴിയാത്തത് കൊണ്ട് വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ എത്തുകയായിരുന്നു. എന്നാല്‍ ആനയെ ഏറ്റെടുത്തിട്ടും ആനയുടെ ചിലവുകള്‍ വഹിക്കുന്നത് പഴയ ഉടമയായ ഡേവിസിന്റെ കുടുംബം തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ […]

മണിമലയില്‍ അജ്‌ഞാത ജീവി ആടുകളെ കടിച്ചുകൊന്നു; കര്‍ഷകര്‍ ഭീതിയിൽ, പ്രേദേശത്ത് തെരുവുനായ ശല്യവും കീരി, കുറുനരി മുതലായവയുടെ ശല്യവും രൂക്ഷം

സ്വന്തം ലേഖിക മണിമല:മണിമലയിൽ അജ്ഞാത ജീവി ആടുകളെ കടിച്ച് കൊന്നു . ഏറത്തുവടകര കരിപ്പാല്‍പടി കണിച്ചേരില്‍ ആന്റണിയുടെ കൂട്ടിലുണ്ടായിരുന്ന ആറ്‌ ആടുകളെയാണ് അഞ്‌ജാത ജീവി കടിച്ചു കൊന്നത് .ഇന്നലെ പുലർച്ചയോടെ ആടുകളെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. നാല്‌ വലിയ ആടുകളെയും രണ്ടു കുട്ടിയാടുകളേയുമാണ്‌ ചത്തനിലയില്‍ കണ്ടെത്തിയത്‌.ആടുകളുടെ കുടല്‍ വലിച്ചുകീറിയ നിലയിലാണ്‌. ഏത്‌ ജീവിയാണ്‌ ആടുകളെ കൊന്നതെന്ന്‌ കണ്ടെത്താനായിട്ടില്ല. മൃഗഡോക്‌ടര്‍ എത്തി പോസ്‌റ്റുമോര്‍ട്ടം നടത്തി .കൂട്ടത്തോടെയെത്തുന്ന തെരുവു നായ്‌ക്കളാകാം ആടുകളെ കടിച്ചുകൊന്നതെന്നാണ്‌ സംശയം. ഇതിനു സമീപത്തുള്ള വീട്ടിലെ പശുക്കിടാവിന്റെ വാലും കടിച്ചുമുറിച്ചു. സമീപത്തുള്ള വീട്ടിലെ സുനിൽ എന്നയാളിന്റെ […]

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള […]

ഇന്നത്തെ ( 28-04-2022 ) കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PL 679285 (NEYYATTINKARA) Agent Name: MADHUSOODHANAN NAIR Agency No. : T 3462 Consolation Prize Rs.8,000/- PA 679285 PB 679285 PC 679285 PD 679285 PE 679285 PF 679285 PG 679285 PH 679285 PJ 679285 PK 679285 PM 679285 2nd Prize Rs.10,00,000/- [10 Lakhs] PJ 137294 (NEYYATTINKARA) Agent Name: ANPARASI […]

ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: യാത്രക്കാരുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം; തല്‍ക്കാലം പുതിയ മോഡലുകള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രനിര്‍ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്നാണ് നിര്‍ദേശം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന്റേയും ഇന്ധനവില വര്‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ തയാറായിരുന്നത്. തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ അശ്രദ്ധ കാണിച്ചെന്ന് കണ്ടെത്തിയാല്‍ […]

സില്‍വര്‍ ലൈനിന് ബദല്‍ മാര്‍ഗ്ഗം ഉപദേശിച്ച് ആര്‍ വി ജി മേനോന്‍; കേരളത്തിൽ അടിയന്തരമായി വേണ്ടത് പാത ഇരട്ടിപ്പിക്കൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആർവിജി മേനോൻ. സർക്കാർ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിലായിരുന്നു ആർവിജി മേനോന്റെ പരാമർശം. റെയിൽ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആർവിജി മേനോൻ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന പാനലിലെ ഏക അംഗം എ നിലയിലായിരുന്നു ആര്‍വിജി മേനോന്‍ തന്റെ വാദങ്ങള്‍ നിരത്തിയത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചപോലും വൈകിപ്പോയ ഒന്നാണ്. എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ചര്‍ച്ച നടത്താം എന്ന് പറയുകയും ചെയ്യുന്നതില്‍ മര്യാദ കേടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി […]