play-sharp-fill

തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതിന് മുമ്പ് പുറത്തേക്ക് തെറിച്ചുവീണ് യുവാവിന്റെ കൈകൾ അറ്റുപോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പേട്ടയിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതിന് മുമ്പ് തെറിച്ചുവീണുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ യാത്രക്കാരന്റെ രണ്ട് കൈകളും അറ്റുപോയി. ഉത്തർപ്രദേശ് കാൻപൂർ സ്വദേശി ദിനേശ്കുമാറിന്റെ (31) കൈകളാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി 10.30ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കേരള എക്‌സ്‌പ്രസ് പേട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്നു ദിനേശ് കുമാറും ഭാര്യ അഞ്ജുദേവിയും. ട്രെയിൻ നിറുത്തുന്നതിന് മുമ്പേ ഇദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറ‍ഞ്ഞു. ദിനേശും ഭാര്യയും കഴക്കൂട്ടത്തിന് സമീപം ചെടികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയതെന്നാണ് […]

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ ​പി​ടിച്ചു : തീ ​ക​ണ്ട് വ​ഴി യാ​ത്ര​ക്കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ കാ​ര്‍ നി​ര്‍​ത്തി ബോ​ണറ്റ് ഉയർത്തിയെങ്കിലും തീ ആളി കത്തി

സ്വന്തം ലേഖകൻ റാ​ന്നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ ​പി​ടി​ച്ചു. വ​ള്ളം​കു​ളം സ്വ​ദേ​ശി റോ​യി ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാണ് അപകടത്തില്‍പ്പെട്ടത്. അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ര്‍​ക്കും ത​ന്നെ പ​രി​ക്കേ​റ്റി​ട്ടില്ല. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെയാണ് സംഭവം. വ​യ​ല​ത്ത​ല പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. ബ​ന്ധു​ക്ക​ളെ മ​ര​ണ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം വ​ര്‍​ക്ക് ഷോ​പ്പി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം. തീ ​ക​ണ്ട് വ​ഴി യാ​ത്ര​ക്കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ കാ​ര്‍ നി​ര്‍​ത്തി ബോ​ണ​റ്റ് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ടു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ ബോ​ണ​റ്റ് ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. തുടര്‍ന്ന്, ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും […]

വൈദ്യുതിയുടെ ലഭ്യതക്കുറവ് ; സ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം നഗരമേഖലകളിലും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. ഇന്നലെയും സമാനരീതീയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ നിയന്ത്രണം കൂട്ടേണ്ടി വരുമെന്നും കെഎസ്ഇബി കൂട്ടിച്ചേര്‍ത്തു. […]

കാഞ്ഞിരപ്പള്ളിയിൽ ഭി​ക്ഷ തേ​ടി​യെ​ത്തി​യ ആ​ള്‍ നി​സ്ക​രി​ക്കാ​ന്‍ സ്ഥ​ലം ചോ​ദി​ച്ച്‌ വീ​ടി​നു​ള്ളി​ലേ​ക്കു ബ​ല​മാ​യി ക​യ​റാ​ന്‍ ശ്ര​മം

സ്വന്തം ലേഖകൻ കാ​ഞ്ഞി​ര​പ്പ​ള്ളി: ഭി​ക്ഷ തേ​ടി​യെ​ത്തി​യ ആ​ള്‍ നി​സ്ക​രി​ക്കാ​ന്‍ സ്ഥ​ലം ചോ​ദി​ച്ച്‌ വീ​ടി​നു​ള്ളി​ലേ​ക്കു ബ​ല​മാ​യി ക​യ​റാ​ന്‍ ശ്ര​മം. ഗൃ​ഹ​നാ​ഥ​യു​ടെ ചെ​റു​ത്തു​നി​ല്‍​പ്പി​നെത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഓ​ടി മ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ന്നാം മൈ​ല്‍ കൊ​ല്ലീ​കു​ളം കൊ​ച്ചു​റോ​ഡ് ലെ​യ്നി​ല്‍ പു​തു​പ്പ​റ​ന്പി​ല്‍ ജ​ലാ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ക​റു​ത്ത പ​ര്‍​ദ​യും മാ​സ്കും ധ​രി​ച്ച്‌ വീ​ടി​ന്‍റെ പി​ന്നി​ലൂ​ടെ എ​ത്തി​യ ഇ​യാ​ള്‍ നി​സ്ക​രി​ക്കു​വാ​ന്‍ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹ​ളം​കൂ​ട്ടി. വീ​ടി​ന്‍റെ പി​ന്നി​ലൂ​ടെ എ​ത്തി​യ​തി​നാ​ല്‍ സം​ശ​യം തോ​ന്നി​യ ഗൃ​ഹ​നാ​ഥ വീ​ടി​നു​ള്ളി​ല്‍ ക​യ​റി. ഡ​ല്‍​ഹി​യി​ല്‍ നേ​വി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ക​നെ വി​ളി​ച്ച്‌ കാ​ര്യം പ​റ​ഞ്ഞു. മ​ക​ന്‍ ഉ​ട​ന്‍ […]

പാലായിലെ കുപ്രസിദ്ധ ​ഗുണ്ട പാണ്ടി ജയൻ അറസ്റ്റിൽ; പ്രതിയുടെ സഹോദരിയുടെ ഭവനത്തിൽ കയറി അക്രമവും ഭീഷണിയും നടത്തുന്നതിനിടയിലാണ് പിടിയിലായത്

സ്വന്തം ലേഖകൻ പാലാ: പാലാ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, സ്ത്രീകളെ മാനഭംഗപ്പെടുത്തൽ, ഭവനഭേദനം, കൊലപാതകശ്രമം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതും ഒട്ടേറെ കേസുകൾ കോടതിയിൽ നിലനിൽക്കുന്നതുമായ കുപ്രസിദ്ധ ഗുണ്ട പുലിയന്നൂർ കൊഴുവനാൽ അറക്കൽ പാലം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാജൻ മകൻ പാണ്ടി ജയൻ എന്ന് വിളിക്കുന്ന ജയൻ (43) അറസ്റ്റിൽ. പ്രതിയുടെ സഹോദരിയുടെ ഭവനത്തിൽ കയറി സഹോദരിയേയും കുട്ടികളെയും മർദ്ദിക്കുകയും വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ മറ്റും അടിച്ചുതകർക്കുകയും അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് നാട്ടുകാർക്കും മറ്റും ഭീഷണി ഉയർത്തുകയും ചെയ്ത പ്രതിയെ […]

പാലായിൽ ബസ് സ്റ്റാന്‍ഡിലേക്ക് കയറിയ സ്വകാര്യ ബസിന്റെ മുന്‍ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു

സ്വന്തം ലേഖകൻ പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലേക്ക് കയറിയ സ്വകാര്യ ബസിന്റെ മുന്‍ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു. മുന്‍വശം കുത്തി നിന്ന ബസിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.10ഓടെയായിരുന്നു അപകടം. പാലായില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പ്രിയദര്‍ശനി ബസ്, പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് കൊട്ടാരമറ്റത്തെത്തി ബസ് ടെര്‍മിനലിലേക്ക് പ്രവേശിച്ചയുടന്‍ ആക്‌സില്‍ ഒടിയുകയും വലതുവശത്തെ മുന്‍ചക്രം ഊരിപ്പോകുകയുമായിരുന്നു. ഈ വശം കുത്തി ബസ് നിന്നു. ബസില്‍ നാല്പതോളം യാത്രാക്കാര്‍ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പാലാ ട്രാഫിക് പൊലീസും സ്ഥലത്തെത്തിയിരുന്നു.

സന്തോഷ് ട്രോഫി ആദ്യ സെമിയില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം ഫൈനലില്‍: ഏഴു ഗോളുകള്‍ക്കാണ് കേരളം കര്‍ണാടകയെ തകര്‍ത്ത് വിട്ടത്

സ്വന്തം ലേഖകൻ മഞ്ചേരി: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളത്തിന്റെ ഗോള്‍മഴ. സന്തോഷ് ട്രോഫി ആദ്യ സെമിയില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം ഫൈനലില്‍. ആകെ 10 ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് കേരളം കര്‍ണാടകയെ തകര്‍ത്തു വിട്ടത്. 25 ാം സെമിഫൈനലില്‍ കേരളത്തിന്റെ 15-ാമത് സന്തോഷ് ട്രോഫി ഫൈനല്‍ ആണിത്. 30-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്‍ അഞ്ചു ഗോളുകളുമായി കേരളത്തെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. ഷിഗില്‍, അര്‍ജുന്‍ ജയരാജ് എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. വെള്ളിയാഴ്ച നടക്കുന്ന […]

സ്വകാര്യ സ്‌ഥാപനത്തിലെ മാനേജരെ ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ : സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന പരാതിക്കാരനെ സ്‌ത്രീകളാണെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത് : പ്രതികളുടെ പേരില്‍ വിവിധ പോലീസ്‌ സ്റ്റേഷനുകളിൽ വഞ്ചനാകേസുകള്‍ നിലവിലുണ്ട്‌

സ്വന്തം ലേഖകൻ മരട്‌: സ്വകാര്യ സ്‌ഥാപനത്തിലെ മാനേജരെ ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസി കൊട്ടാരക്കര ഗോകുലം വീട്ടില്‍ സഹോദരങ്ങളായ ഹരികൃഷ്‌ണന്‍ (28), ഗിരികൃഷ്‌ണന്‍ (25) എന്നിവരെ മരട്‌ പോലീസ്‌ കൊട്ടാരക്കരയില്‍നിന്നു പിടികൂടി. സ്വകാര്യ സ്‌ഥാപനത്തിലെ മാനേജരായ 48 വയസുകാരനുമായി ഫെയ്‌സ്‌ബുക്കിലൂടെയും വാട്ട്‌സ്‌ആപ്പിലൂടെയും ചാറ്റ്‌ ചെയ്‌ത്‌ നഗ്‌നചിത്രങ്ങളും വീഡിയോയും കൈക്കലാക്കുകയും അത്‌ ബന്ധുക്കള്‍ക്ക്‌ അയച്ചുകൊടുക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി പല ബാങ്ക്‌ അക്കൗണ്ടുകളിലേക്കായി 46,48,806 രൂപ കൈക്കലാക്കിയുമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന പരാതിക്കാരനെ സ്‌ത്രീകളാണെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ചാണു കെണിയിലാക്കിയത്‌. ശബ്‌ദം സ്‌ത്രീകളുടേതെന്നു […]

തെ​​രു​​വു​​നാ​​യ്ക്ക​​ളെ ക​​ണ്ട് ഭ​​യ​​ന്നോ​​ടി​​യ ആ​​റു വ​​യ​​സുക്കാരൻ കിണറ്റിൽ വീണു : പിന്നാ​​ലെ ചാ​​ടി​​യ യു​​വാ​​വ് കു​​ട്ടി​​യെ ര​​ക്ഷി​​ച്ചു

സ്വന്തം ലേഖകൻ ക​​ടു​​ത്തു​​രു​​ത്തി: രാ​​വി​​ലെ ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ കു​​ട്ടി​​ക​​ള്‍​​ക്കു നേ​​രേ തെ​​രു​​വ് നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണം. തെ​​രു​​വു​​നാ​​യ്ക്ക​​ളെ ക​​ണ്ട് ഭ​​യ​​ന്നോ​​ടി​​യ ആ​​റു വ​​യ​​സു​​കാ​​ര​​ന്‍ അ​​യ​​ല്‍​​വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ല്‍ വീ​​ണു. പി​​ന്നാ​​ലെ ചാ​​ടി​​യ യു​​വാ​​വ് കു​​ട്ടി​​യെ ര​​ക്ഷി​​ച്ചു. കു​​ട്ടി​​യു​​മാ​​യി യു​​വാ​​വ് ക​​യ​​റി​​ല്‍ തൂ​​ങ്ങി​​ക്കി​​ട​​ന്നാ​​ണ് ര​​ക്ഷ​​ക​​നാ​​യ​​ത്. ഫ​​യ​​ര്‍​​ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് ഇ​​രു​​വ​​രെ​​യും ക​​ര​​യ്ക്കു ക​​യ​​റ്റി ര​​ക്ഷി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​​ടെ പെ​​രു​​വ കു​​ന്ന​​പ്പി​​ള്ളി വേ​​ലി​​യാ​​ങ്ക​​ര​​യി​​ലാ​​ണ് സം​​ഭ​​വം. കു​​ന്ന​​പ്പി​​ള്ളി കോ​​യി​​ക്ക​​ല്‍ ഗി​​രീ​​ഷ്-​​സു​​ജ ദ​​ന്പ​​തി​​ക​​ളു​​ടെ ഇ​​ള​​യ മ​​ക​​ന്‍ ദേ​​വാ​​ന​​ന്ദ് (ന​​ന്ദു-​​ആ​​റു​​വ​​യ​​സ് ) ആ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​​പെ​​ട്ട​​ത്. ന​​ന്ദു​​വും അ​​യ​​ല്‍​​വാ​​സി ശ്രീ​​ഹ​​രി​​യും രാ​​വി​​ലെ ന​​ട​​ക്കാ​​ന്‍ പോ​​യ​​പ്പോ​​ഴാ​​ണ് തെ​​രു​​വ് നാ​​യ​​യു​​ടെ […]

കു​ടി​പ്പ​ക​യെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോ​യ​ന്പ​ത്തൂ​ര്‍ : കു​ടി​പ്പ​ക​യെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു. ​ഉക്ക​ടം സ​തീ​ഷ് (29), സു​ഭാ​ഷ് (23), ഭാ​സ്ക​ര​ന്‍ (23) എ​ന്നി​വ​രാ​ണ് കെ​ന്പ​ട്ടി കോ​ള​നി സ​ന്തോ​ഷി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ച്ച്‌ ഹോ​ട്ട​ലി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന സ​ന്തോ​ഷ്, സു​രേ​ഷ്, വ​സ​ന്ത്, പ്ര​കാ​ശ് എ​ന്നി​വ​രെ എ​തി​രാ​ളി​ക​ളാ​യ മു​ത്തു പാ​ണ്ഡി, സൂ​ര്യ, സു​രേ​ഷ്, സു​ഭാ​ഷ്, ഭാ​സ്ക​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ സ​ന്തോ​ഷ് മ​രി​ക്കു​ക​യും,സു​രേ​ഷി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ക്ക​ടം […]