play-sharp-fill

കെ വി തോമസിനെ പുറത്താക്കാന്‍ പറഞ്ഞിട്ടില്ല; തീരുമാനം അച്ചടക്ക സമിതിയുടേത് ,ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാം; കെ സുധാകരന്‍

സ്വന്തം ലേഖിക കൊച്ചി :കെ വി തോമസിനെ പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ്. ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും കെ.വി തോമസിനെ നീക്കിയത്. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. അതേസമയം എഐസിസി അംഗത്വത്തില്‍ കെ വി തോമസിന് തുടരാനാകും. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ […]

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു; നടന്‍ രവീന്ദ്രൻ നടത്തുന്ന ഏകദിന സത്യാഗ്രഹം തുടങ്ങി;പ്രതിഷേധത്തിന് പിന്തുണയുമായി പി ടി തോമസിന്റെ ഭാര്യ ഉമയും വേദിയിൽ

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സത്യാഗ്രഹസമരം. നടൻ രവീന്ദ്രനാണ് സത്യാഗ്രഹസമരം നടത്തുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസും വേദിയിലുണ്ട്. ‘പി ടി തോമസ് ഉണ്ടായിരുന്നു എങ്കിൽ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മർദ്ദം നേരിട്ട് കണ്ടിട്ടുണ്ട്’. കേസിൽ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു. എറണാകുളം ഗാന്ധി സ്‌ക്വയറിൽ ഫ്രണ്ട്‌സ് ഓഫ് പിടി ആൻഡ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രൻ […]

കൊല്ലം ചവറയിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മറിഞ്ഞ് അപകടം; യുവതി മരിച്ചു

സ്വന്തം ലേഖകൻ ചവറ: ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കോയിവിള പുത്തന്‍സങ്കേതം ചുന്തിനേഴത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ ഭാര്യ ശരണ്യ (22) ആണ് മരിച്ചത്. ചവറ ശങ്കരമംഗലം കാമന്‍കുളങ്ങര ഗവ.എല്‍.പി.എസിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ച 1.15 നായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍നിന്ന് ചവറയിലേക്ക് വരും വഴിയാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് വന്ന നായയെ ഇടിച്ച്‌ സ്കൂട്ടര്‍ മറിയുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് ശരണ്യ തെറിച്ചുവീഴുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റു. ഇയാളെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ വ്യാഴാഴ്ച വൈകീട്ട് […]

എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു;പല്ലംത്തുരുത്തിൽ വെൽഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്

സ്വന്തം ലേഖിക എറണാകുളം: വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. പന്ത്രണ്ടാം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയിൽ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തിൽ വെൽഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്. ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് തുറസായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാൻ കാരണം.എന്നാൽ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]

പത്തനംതിട്ട നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു;ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്, വൈറസ് രോഗബാധ മൂലമുള്ള ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക പത്തനംതിട്ട : നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്. വൈറസ് രോഗബാധ മൂലമുള്ള ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക നിഗമനം. നിരണം വട്ടടി മേഖലയിലാണ് വൈറസ് രോഗബാധ മൂലം താറാവുകൾ കൂട്ടത്തോടെ മരിച്ചത്. നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചെന്റെയും താറാവുകൾ ആണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവിൽ 4000 താറാവും, തങ്കച്ചന്റെ 7000 താറാവിൽ 3000 വും കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ചത്തൊടുങ്ങി. തങ്കച്ചന്റെ ബാക്കി വന്ന 4000 ഓളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത […]

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട്; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാ​ഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, ജില്ലകളില്‍ ഒറ്റപ്പെട്ട മഴയാണ് പ്രവചിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച എറണാകുളം, മലപ്പുറം ജില്ലകളിലും ഞായറാഴ്ച […]

ഉത്തര സൂചികയിലെ പിഴവ് ;ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം രണ്ടാം ദിവസവും ബഹിഷ്‌കരിച്ച് അധ്യാപകർ

സ്വന്തം ലേഖിക തിരുവനന്തപുരം :ഉത്തര സൂചികയിലെ പിഴവ് ആരോപിച്ച് ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം രണ്ടാം ദിവസവും ബഹിഷ്‌കരിച്ച് അധ്യാപകർ. ഒൻപത് ജില്ലകളിലാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചത്. ചോദ്യം തയ്യാറാക്കിയ അധ്യാപകൻ നൽകുന്ന ഉത്തര സൂചിക പരിശോധിച്ച് 12 അധ്യാപകർ ചേർന്നാണ് മൂല്യനിർണ്ണയത്തിനുള്ള അന്തിമ ഉത്തരസൂചിക തയ്യാറാക്കുക. എന്നാൽ ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചികയാണ് മൂല്യ നിർണയത്തിനായി സർക്കാർ നൽകിയത്. ഇതിലെ പിഴവുകൾ ശ്രദ്ധയിൽ പെടുത്തിയെങ്കിലും മൂല്യ നിർണയം തുടരാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തെറ്റിദ്ധാരണ കൊണ്ടാണ് അധ്യാപകർ ബഹിഷ്‌കരണം നടത്തുന്നതെന്നും, മൂല്യനിർണയത്തിൽ പങ്കെടുത്തില്ലെങ്കിൽ സർക്കാർ […]

സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം; തീ കൊളുത്തും മുൻപ് പൊലീസെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം. തീ കൊളുത്തും മുൻപ് പൊലീസെത്തി വെള്ളമൊഴിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മൂന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ റോഡില്‍ വാഹന തിരക്കുള്ള സമയത്തായിരുന്നു സംഭവം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി സലിം അടക്കം മൂന്ന് പേരാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി ഉയര്‍ത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യുവാക്കളെ പൊലീസെത്തി അനുനയിപ്പിച്ച് […]

കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം;മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് കല്ലിടലിനിടെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്

സ്വന്തം ലേഖിക കണ്ണൂർ :കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടുന്നത്. ഫൗണ്ടേഷൻ പ്രവർത്തികൾ പൂർത്തിയാക്കി നിർമാണം നടക്കുന്ന വീട്ടിലും സിൽവർലൈൻ സർവേ കല്ല് സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമാണ് മുഴുപ്പിലങ്ങാട് ഉൾപ്പെടുന്ന പ്രദേശം. 20 കിമി ഓളം സർവേ കൂടി കഴിഞ്ഞാൽ കണ്ണൂരിലെ സർവേ പൂർത്തിയാവും.

നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നിർമ്മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ഹർജിയിൽ വിജയ് ബാബു പറയുന്നു. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ […]