റിലയൻസ് ലൈഫ് സയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും

സ്വന്തം ലേഖകൻ മുംബൈ: കോവിഡ് വാക്‌സിൻ നിർമാണം റിലയൻസ് ലൈഫ് സയൻസ് ഉടൻ തന്നെ തുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതി തേടുക. അതേസമയം, കുട്ടികൾക്കുള്ള വാക്‌സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല. എങ്കിലും സ്‌കൂളുകൾ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് […]

കേരളത്തിൽ വ​രു​ന്ന മൂ​ന്ന് ദി​വ​സം എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴക്ക് സാധ്യത; വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ൻറെ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദ സാ​ധ്യ​ത​യു​ണ്ടാ​യതിനെ തുടർന്നാണ് മുന്നറിയിപ്പ്.​ ഇന്ന് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട്. ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട് മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലും ഇ​ടു​ക്കി​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് വ​രു​ന്ന മൂ​ന്ന് ദി​വ​സം എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.  

നൂലാമാലകൾ ഒന്നും ഇല്ല, കുറഞ്ഞ പലിശക്ക് ലോൺ, ഓൺലൈൻ ലോൺ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന സംഘം പിടിയിൽ; തട്ടിപ്പിന് പിന്നിൽ മലയാളികൾ

സ്വന്തം ലേഖകൻ തൃശൂർ: ഓൺലൈനിലൂടെ കുറഞ്ഞ പലിശയ്ക് ലോൺ സംഘടിപ്പിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നിൽ. ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘം പ്രവർത്തിച്ചിരുന്നത്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ഡോക്കുമെന്റേഷനോ, മറ്റ് നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശക്ക് ലോൺ സംഘടിപ്പിച്ചു നൽകാം എന്ന എസ്.എം.എസ് സന്ദേശം പൊതുജനങ്ങൾക്ക് അയക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. ആവശ്യക്കാർക്ക് ബന്ധപ്പെടുന്നതിനായി ഒരു ഫോൺ നമ്പറും നൽകും. പ്രസിദ്ധമായ ധനകാര്യ […]

‘കേരളത്തിലൊരാൾക്കും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, ഭരണസ്‌തംഭനം ഉണ്ടായിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല, കൊവിഡ് പ്രതിരോധ മാതൃത തെറ്റെന്ന് പറയുന്നവർ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് പറയണം’; കേരള മോഡലിനെ വിമർശിച്ചവർക്ക് കടുത്ത മറുപടിയുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള മോഡൽ കൊവിഡ് പ്രതിരോധത്തെ വിമർശിച്ചവ‌ർക്ക് നേരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ‌ർക്കാരിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്ന ബദൽ കാഴ്‌ചപ്പാടാണ് കേരളം മുന്നോട്ട് വച്ചെന്ന് ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി കാലത്ത് കേരളത്തിലൊരാൾക്കും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, സംസ്ഥാനത്തിന് ലഭിച്ചതിധികം വാക്‌സിൻ വിതരണം ചെയ്‌തു. ഒരാൾക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല, ഈ പ്രതിസന്ധി കാലത്തും ഭരണസ്‌തംഭനം ഉണ്ടായില്ല, മാത്രമല്ല വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. തീയണയാത്ത ചുടല പറമ്പുകളും ആയിരക്കണക്കിന് […]

പാറപൊട്ടിക്കൽ ദൂരപരിധി: ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനവാസമേഖലയിൽ നിന്ന് 200 മീറ്റർ അകലെ മാത്രം പാറമടകൾ അനുവദിക്കുന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ക്വാറി ഉടമകൾ നൽകിയ ഹർജി സെപ്റ്റംബർ ഒന്നിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നിലവിൽ പ്രവർത്തിക്കുന്ന ചില ക്വാറികളെയും ബാധിക്കും. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും […]

കോ​വി​ഡ് നി​യ​ന്ത്ര​ണം; യാ​ത്രാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ; രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ്, പിപിഇ കിറ്റ് നിർബന്ധമില്ല

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാ​ത്രാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. റെ​യി​ൽ, വി​മാ​ന, ബ​സ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​മാ​ണ് പു​തു​ക്കി​യ​ത്. ആഭ്യന്തര യാത്രകൾക്ക് വിവിധ സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാർഗ നിർദേശങ്ങൾ ഏകീകരിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവർക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആർ.ടി.പി.സി.ആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നത്. കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കർണാടക, ഗോവ […]

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു; ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടും, ആകർഷകമായ തവണ വ്യവസ്ഥയും

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകൾ തുടരുന്നു.ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻറെ പ്രവർ ത്തനം. 10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നു എന്നതാണ് പ്രധാന ഓഫർ. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. […]

ഹരിപ്പാട് കോവിഡ് രണ്ടാം ഡോസ് വാക്സിൻ എടുത്ത് രണ്ടാം ദിനം യുവാവ് മരിച്ചു; മരണം വാക്സിൻ മൂലമുള്ള പാ​ർ​ശ്വ​ഫ​ല​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ

സ്വന്തം ലേഖകൻ ഹ​രി​പ്പാ​ട്: കോ​വി​ഡ് വാ​ക്സി​ൻറെ ര​ണ്ടാം ഡോ​സ് എ​ടു​ത്തു ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ യു​വാ​വ് മ​രി​ച്ചു. വാ​ക്സി​ൻ മൂ​ല​മു​ള്ള പാ​ർ​ശ്വ​ഫ​ല​മാ​ണോ​യെ​ന്നു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി ഒ​ന്നാം വാ​ർ​ഡ് ക​രി​മ്പി​ൻ വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ മ​ണി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ന്തു (20) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ​നി​ന്ന് അ​ന​ന്തു ര​ണ്ടാം ഡോ​സ് കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. വീ​ട്ടി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും തു​ട​ങ്ങി. ല​ക്ഷ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ വൈ​കു​ന്നേ​രം ആ​റോ​ടെ […]

ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു; പ്രഖ്യാപനം വെള്ളിയാഴ്ച തന്നെ ഉണ്ടാവുമെന്ന് സൂചന; ആറ് ജില്ലകളിലെ അധ്യക്ഷന്മാരുടെ പേരുകളിൽ അവസാന നിമിഷം മാറ്റം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ഹൈക്കമാൻഡിന് സമർപ്പിച്ചു. പ്രഖ്യാപനം വെള്ളിയാഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ വെള്ളിയാഴ്ച പട്ടികയുമായി പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കാണുമെന്ന് അറിയുന്നു. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വർക്കിങ് പ്രസിഡന്റുമാരും ചേർന്ന് നേരത്തേ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകൾ അവസാനഘട്ട ചർച്ചകളിൽ ഒഴിവാക്കപ്പെട്ടു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളിലാണ് അവസാന നിമിഷം മാറ്റങ്ങൾ വന്നത്. സാമുദായിക […]

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലികളുടെ ആക്രമണം; മോഡലിന്റെ തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്; പുള്ളിപ്പുലികളുടെ ആക്രമണത്തിൽ നിന്ന് മോഡൽ രക്ഷപെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ ബെർലിൻ: ഫോട്ടോഷൂട്ടിനിടെ മോഡലിന് പുള്ളിപ്പുലികളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ജസീക്ക ലെയ്‌ഡോൽഫ് എന്ന മോഡലാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. കിഴക്കൻ ജർമനിയിലാണ് സംഭവം. നെബ്രയിൽ പ്രായമേറിയ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു സംഭവം. ട്രോയ്, പാരിസ് എന്നീ പുലികളാണ് ജസീക്കയെ ആക്രമിച്ചത്. ജസീക്കയുടെ തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റു. പുലികൾ തന്റെ കഴുത്തിലും തലയിലും ചെവിയിലും കടിച്ചതായി ജസീക്ക ബിബിസിയോട് പ്രതികരിച്ചു. പുലികളെ സംരക്ഷിക്കുന്ന മേഖലയ്ക്ക് സമീപത്തേക്ക് മോഡലായ ജസീക്ക സ്വമേധയ ഇറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്. ആക്രമണ സ്ഥലത്ത് നിന്ന് ഹെലികോപ്ടറിലാണ് ജസീക്കയെ ആശുപത്രിയിലേക്ക് […]