ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല; ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം; ഉച്ച ഭക്ഷണം സ്കൂളുകളിൽ നിന്ന് തന്നെ; സംസ്ഥാനത്തെ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ മാർഗരേഖ ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ മഹാമാരിയിലൽ അടഞ്ഞുക്കിടന്നിരുന്ന സ്ഥാപനങ്ങൾക്കും കച്ചവടശാലകൾക്കുമെല്ലാം ഇളവുകൾ കേരളസർക്കാർനൽകിയെങ്കിലും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.എന്നാൽ സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ മാർഗരേഖ ഇന്ന് പുറത്തിറിക്കും. ഇന്നലെ പുറത്തിറക്കാൻ ആലോചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അംഗീകാരം വൈകിയതാണ് ഇന്നത്തേക്ക് മാറ്റാൻ കാരണം. സ്‌കൂൾ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. ആദ്യം നൽകിയ നിർദേശം മാറ്റി ഉച്ച ഭക്ഷണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നാണ് നിലവിൽ പരിഗണിക്കുന്നത്. ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. ബാച്ച് […]

പരാതിക്കാരോട് മാന്യമല്ലത്ത പെരുമാറ്റം; തെന്മലയിൽ പരാതിക്കാരനെ മർദ്ദിച്ച കേസ്; സി ഐ ക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ തെന്മല: തെന്മലയിൽ പരാതിക്കാരനെ മർദ്ദിച്ച കേസിൽ സി ഐ ക്ക് സസ്പെൻഷൻ. കേസിൽ പരാതിയുടെ രസീത് ചേദിച്ച രാജീവനെ സിഐ വിശ്വംഭരൻ മുഖത്തടിക്കുകയായിരുന്നു. തുടർന്നാണ് അധികൃതർ സി.ഐ ക്ക് സസ്പെൻഷൻ നൽകിയത്. പരാതിക്കാരോട് മാന്യമല്ലത്ത പെരുമാറ്റം കണക്കിലെടുത്താണ് നടപടി. സിഐയ്ക്ക് എതിരായ ഡി വൈ എസ് പി റിപ്പോർട്ട് പുകഴ്ത്തിയത് വിവാ​ദമായിരന്നു. ഹൈക്കോടതി തെന്മല വിഷയത്തിൻ പോലീസിനെ വിമർശിച്ചു. ഫെബ്രുവരി മൂന്നിനാണ് പരാതി നൽകിയതിൻറെ രസീത് ചേദിച്ചതിന് തെൻമല സിഐ വിശ്വംഭരൻ രാജീവിൻറെ കരണത്തടിച്ചത്. ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്ന് മനസിലാക്കിയ […]

സ്ഥാനക്കയറ്റം നൽകാൻ വിസമ്മതിച്ചു; ബൈക്കിൽ പിന്തുടർന്നെത്തി വെടിയുതിർത്തു; എൻജിനീയറെ കൊല്ലാൻ 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി ജീവനക്കാർ

സ്വന്തം ലേഖകൻ മുംബൈ: സ്ഥാനക്കയറ്റം നൽകാൻ വിസമ്മതിച്ചതിൻ്റെ പേരിൽ എൻജിനീയറെ കൊല്ലാനായി ജൂനിയർ എൻജിനീയർമാർ വാടകക്കൊലയാളിയ്ക്ക് പണം നൽകിയതായി കേസ്. മുംബൈയിലാണ് സംഭവം നടന്നത്. ഓഫീസിൽ സ്ഥാനക്കയറ്റം നൽകാൻ വിസമ്മതിച്ചതാണ് ഇതിനു കരാണമെന്നാണ് പോലീസ് പറയുന്നത്. ഇവർ നൽകിയ നിർദേശം അനുസരിച്ച് ബൈക്കിലെത്തിയ ഉത്തർ പ്രദേശ് സ്വദേശികളായ രണ്ടംഗ സംഘം എൻജിനീയറെ സെപ്റ്റംബർ 29ന് വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ കഷ്ടിച്ച് രക്ഷപെടുകയാിരുന്നു. മിറാ – ഭയന്തറിൽ നിന്ന് ബോറിവലിയിലെ വീട്ടിലേയ്ക്ക മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കേസിൽ വഴിത്തിരിവുണ്ടായതോടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. […]

വിഗ്രഹത്തിന് അമ്പത് വർഷത്തെ പഴക്കം; പുരാവസ്തു എന്ന പേരിൽ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ? കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് വിഴിഞ്ഞം ഉച്ചക്കടയിൽ നിന്ന് വി​ഗ്രഹം പിടിച്ചത്. 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമിച്ച നടരാജ വിഗ്രഹമാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിർമിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നു ആറാലുംമൂട് സ്വദേശികളായ […]

കോട്ടയത്തെ മഹാമാന്ത്രികൻ അറസ്റ്റിൽ; പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് റിട്ട.ഹെഡ്മിസ്ട്രസിന്റെ നാലുപവൻ അടിച്ചു മാറ്റി; പൂജയ്ക്കിടെ അടച്ചുവെച്ച കുടത്തിലേക്ക് മാല ഊരിയിടാൻ ആവശ്യപ്പെട്ടു; പ്രേതബാധയെ ആവാഹിച്ച് മൂടിക്കെട്ടിയ കുടം 21 ദിവസം കഴിഞ്ഞേ തുറക്കാവൂ എന്ന് പറഞ്ഞ് മാന്ത്രികൻ മാലയുമായി പോയി; മഹാമാന്ത്രികൻ ഡേവിഡ് ജോണെന്ന ജോയ്സ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ മഹാമാന്ത്രികൻ അറസ്റ്റിലായതോടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് ഗാന്ധി നഗറിൽ താമസിക്കുന്ന റിട്ട.ഹെഡ്മിസ്ട്രസിന്റെ നാലുപവൻ അടിച്ചു മാറ്റുകയായിരുന്നു. പൂജയ്ക്കിടെ അടച്ചുവെച്ച കുടത്തിലേക്ക് മാല ഊരിയിടാൻ ഡേവിഡ് ജോൺ ആവശ്യപ്പെടുകയായിരുന്നു. കട്ടപ്പന സ്വദേശി ജോയ്സിനെയാണ് കോട്ടയം ഡിവൈഎസ്പിയും സംഘവും പൊക്കിയത്. ഡേവിഡ് ജോണെന്ന പേരിൽ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ ബാധയൊഴിപ്പിക്കലിന് ആൾക്കാരെ തിരഞ്ഞിരുന്നത്. നിരന്തരം പ്രേത സ്വപ്നങ്ങൾ പതിവായതോടെയാണ് റിട്ട: ഹെഡ് മിസ്ട്രസ്സ് പൂജനടത്താൻ തീരുമാനിച്ചത്.അതിന്റെ ഭാ​ഗമായി ഫെയ്സ്ബുക്കിൽ ഡേവിഡ് ജോൺ എന്ന കള്ളപ്പേരിൽ […]

ഇരുപത്തിയഞ്ചു വർഷം മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഇന്ന് പ്രാധാന്യം ഏറെ; നിർബന്ധപൂർവമുള്ള വാക്‌സിനേഷൻ നടത്താൻ ഭരണകൂടത്തിന് അധികാരമുണ്ട്

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിന് എതിരെ സാധ്യമായ വിധത്തിലെല്ലാം പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ലോകം. സാമൂഹ്യ അകലവും കൈകളുടെ ശുദ്ധിയുമെല്ലാം ഇതിൽ മുഖ്യമാണെങ്കിലും ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് എത്രയും വേഗം വാക്‌സിൻ എടുക്കുകയാണ്. സർക്കാരുകൾ പലവിധ പ്രചാരണങ്ങളിലൂടെ ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും വാക്‌സിൻ എടുക്കാൻ മടി കാണിക്കുന്നവർ ഏറെയാണ്. ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്, ഇരുപത്തിയഞ്ചു വർഷം മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ്. സമൂഹത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് നിർബന്ധപൂർവമുള്ള വാക്‌സിനേഷൻ നടത്താൻ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് വിധി വ്യക്തമാക്കുന്നു. പകർച്ച […]

പ്രിൻസിപ്പലിന്റെ മുറിയിൽ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരർ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി; രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു

സ്വന്തം ലേഖകൻ ശ്രീനഗർ : ജമ്മു കശ്മീരിൽ സ്‌കൂളിൽ അതിക്രമിച്ചു കയറിയ ഭീകരർ രണ്ട് അധ്യാപകരെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ സംഗാം സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സുഖ് വിന്ദർ കൗർ, ദീപക് ചാന്ദ് എന്നിവരാണ് കൊല്ലെപ്പെട്ടത്. അഞ്ചോളം അധ്യാപകർ പ്രിൻസിപ്പലിന്റെ മുറിയിൽ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരർ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെ മാറ്റിനിർത്തിയശേഷം, ഇരുവരേയും പുറത്തേക്ക് വലിച്ചിഴച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വെടിവെപ്പിന് പിന്നാലെ ഭീകരർ സ്‌കൂളിൽ നിന്നും സ്ഥലം വിട്ടു. അക്രമികൾക്ക് […]

ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങൾ കയറ്റുന്നു; യുവജനതാ ദളിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡ് അകത്ത് സ്വകാര്യവാഹനങ്ങൾ പ്രവേശിപ്പിക്കുകയും തലങ്ങും വിലങ്ങും ഓടിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് യുവജനതാ ദളിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു. യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ രാംദാസ് ഉദ്ഘാടനം ചെയ്ത പ്രക്ഷോഭത്തിൽ യുവജന ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് ജഗദീഷ്, യുവജനതാദൾ കോട്ടയം ജില്ലാ പ്രസിഡണ്ട് എബ്രഹാം ലൂക്കോസ് തയ്യിൽ, ജില്ലാ സെക്രട്ടറി അമൽ പി ബി, പാർട്ടി സംസ്ഥാന സമിതി അംഗങ്ങളായ ടോമി ജോസഫ് തുരുത്തു മാലിൽ,അനിൽകുമാർ […]

മരണ കാരണം കോവിഡെങ്കിൽ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം 50,000 രൂപ ധനസഹായം; ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് ചുവടെ…

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകാണമെന്ന് സുപ്രീം കോടതി ഉത്തരവ്. ധനസഹായം ലഭിക്കുന്നതിനായി https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റ് മുഖാന്തരം ഓൺലൈനായി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തിൽ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരം മരണ കാരണം കോവിഡ് എന്നു രേഖപെടുത്തിയവരുടെ കുടുംബാംഗങ്ങൾക്ക് അപേക്ഷ നൽകി 30 ദിവസത്തിനകം 50000 രൂപ നൽകും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി […]

പൊട്ടിയ നിലയിൽ ഒരു കുപ്പിയും കത്തിനശിച്ച ബാഗും മൊബൈൽഫോണും; ബാഗിൽ പകുതി കത്തിയ ലെറ്റർഹെഡ്; കളമശ്ശേരിയിൽ ശൗചാലയത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശിയുടെ മൃതദേഹം

സ്വന്തം ലേഖകൻ കൊച്ചി: കളമശ്ശേരിയിൽ ശൗചാലയത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോട്ടയം സ്വദേശിയുടെ എന്ന് വ്യക്തമായി. കോട്ടയം തെള്ളകം നടുത്തല വീട്ടിൽ മർക്കോസ് ജോർജിന്റെ മകൻ ജെറിൻ മാർക്‌സി(28)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആതമഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. കളമശേരിയിലെ സ്വകാര്യ ലാബ് ജീവനക്കാരനായ ജെറിൻ ചങ്ങമ്പുഴ പാർക്കിനു സമീപം ദേശീയപാതയോരത്തുള്ള പതിച്ചേരിൽ ബിൽഡിങ്ങിലെ രണ്ടാം നിലയുടെ മുകളിലുള്ള പൊതു ശുചിമുറിയിൽ കയറി തീ കൊളുത്തുകയായിരുന്നു. […]