ജനക്കൂട്ടം നിയന്ത്രണാതീതം; കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു; വിമാനത്താവളത്തിൻറെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കൻ സൈന്യം
സ്വന്തം ലേഖകൻ കാബൂൾ: കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച വിമാനത്താവളം ചൊവ്വാഴ്ച പുലർച്ചയോടയാണ് തുറന്നത്. വിമാനത്താവളത്തിൻറെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കൻ സൈനിക ജനറൽ ഹാങ്ക് ടെയ്ലർ അറിയിച്ചു. സൈനികരുമായി സി-17 വിമാനം കാബൂൾ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങി. സൈനികരുമായുള്ള രണ്ടാമത്തെ വിമാനം ഉടൻ തന്നെ ഇവിടേയ്ക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിൻറെ സുരക്ഷയ്ക്കായാണ് സൈന്യത്തെ എത്തിക്കുന്നത്. തിങ്കളാഴ്ച ജനങ്ങൾ തള്ളിക്കയറിയതോടെയാണ് വിമാനത്താവളം അമേരിക്ക അടച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻറെ നിയന്ത്രണത്തിലല്ലാത്ത ഏക പ്രദേശമാണ് കാബൂൾ വിമാനത്താവളം. അമേരിക്കൻ സൈന്യത്തിൻറെ […]