play-sharp-fill

സഞ്ജിത് കൊലക്കേസ്; സി ബി ഐ അന്വേഷണമില്ല; ഹൈക്കോടതി ഹര്‍ജി തള്ളി

സ്വന്തം ലേഖകൻ പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയെ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഏതാനും പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കേസ് മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കരുതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌. നവംബര്‍ 15നാണ് […]

കോട്ടയം നാഗമ്പടത്ത് നീർകാക്കക്കുഞ്ഞുങ്ങളെ സാമൂഹിക വിരുദ്ധർ മരം കുലുക്കി താഴെയിട്ട് ഭക്ഷിക്കുന്നതായി ആരോപണം;രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ നാഗമ്പടത്ത് നടത്തിയ പരിശോധനയിലാണ് മരചില്ലകളിൽ കെട്ടിയ കയറുകളും കേബിളുകളും കണ്ടെത്തിയത്

സ്വന്തം ലേഖിക കോട്ടയം: നാഗമ്പടത്ത് നീർകാക്കക്കുഞ്ഞുങ്ങളെ സാമൂഹിക വിരുദ്ധർ മരം കുലുക്കി താഴെയിടുന്നതായി ആരോപണം. രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പ് നാഗമ്പടത്ത് നടത്തിയ പരിശോധനയിൽ മരങ്ങളുടെ ചില്ലകളിൽ കെട്ടിയ കയറുകളും കേബിളുകളും കണ്ടെത്തി. നാഗമ്പടം മേൽപാലത്തിനോടു ചേർന്നുള്ള സ്റ്റേഡിയത്തിനു സമീപമുള്ള മരങ്ങളിൽ കൂടുകൂട്ടിയിരിക്കുന്ന നീർകാക്കകളുടെ കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ പിടിക്കുന്നത്. ഇവയെ ഭക്ഷിക്കുന്നതായി ആരോപണമുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഉയരമുള്ള മരച്ചില്ലകളിൽ കൂടു കൂട്ടിയ പക്ഷികളെ പിടികൂടാനും കൂടു തകർത്തു പ്രദേശത്തു നിന്ന് ഒഴിവാക്കാനുമാണ് സാമൂഹിക വിരുദ്ധരുടെ ശ്രമം. ഇവരെ തെളിവുകളോടെ പിടികൂടാനാണു ശ്രമിക്കുന്നതെന്ന് അസിസ്റ്റന്റ് […]

​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ര്‍​ത്ത​ക​രും​ ​പൊ​ലീ​സും​ ​ത​മ്മി​ലു​ണ്ടാ​യ​ ​സം​ഘ​ര്‍​ഷ​ത്തി​ല്‍​ ​മൂ​ന്നു​പേ​ര്‍​ ​കൂ​ടി​ ​അ​റ​സ്റ്റി​ല്‍: ​ര​ണ്ട് ​വ​ര്‍​ഷ​ത്തോ​ള​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​യ​ ​യു​വ​തി​ക്കും​ ​യു​വാ​വി​നും​ ​ഒ​ന്നി​ച്ച്‌ ​ജീ​വി​ക്കാ​ന്‍​ ​സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടായിരുന്നു സഘർഷം

സ്വന്തം ലേഖകൻ തേ​ഞ്ഞി​പ്പ​ലം​:​ ​ര​ണ്ട് ​വ​ര്‍​ഷ​ത്തോ​ള​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​യ​ ​യു​വ​തി​ക്കും​ ​യു​വാ​വി​നും​ ​ഒ​ന്നി​ച്ച്‌ ​ജീ​വി​ക്കാ​ന്‍​ ​സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​യു​വാ​വി​ന്റെ​ ​കൂ​ട്ടു​കാ​രാ​യ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ര്‍​ത്ത​ക​രും​ ​പൊ​ലീ​സും​ ​ത​മ്മി​ലു​ണ്ടാ​യ​ ​സം​ഘ​ര്‍​ഷ​ത്തി​ല്‍​ ​മൂ​ന്നു​പേ​ര്‍​ ​കൂ​ടി​ ​അ​റ​സ്റ്റി​ല്‍.​ ​ തേ​ഞ്ഞി​പ്പ​ലം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന​ക​ത്ത് ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​ ​ഇ​ന്‍​സ്‌​പെ​ക്ട​റെ​ ​കൈ​യേ​റ്റം​ ​ചെ​യ്ത​തി​നാ​ണ് ​ഡി​വൈ.​എ​ഫ്‌.​ഐ​ ​പ്ര​വ​ര്‍​ത്ത​ക​രാ​യ​ ​പു​ളി​ക്ക​ല്‍​ ​ആ​ന്തി​യൂ​ര്‍​കു​ന്ന് ​സ്വ​ദേ​ശി​ക​ളാ​യ​ ​പ​റ​ക്കു​ന്ന​ത്ത് ​സ്വാ​ലി​ഹ് ​(32​)​​,​ ​എ​ട്ട​ര​ക്ക​ണ്ടി​ ​ജാ​ഫ​ര്‍​ ​(33​)​​,​ ​കാ​രാ​ട് ​സ്വ​ദേ​ശി​ ​എ​ള​വ​ത്ത് ​പു​റാ​യി​ ​വി​ഷ്ണു​ ​(27​)​​​ ​എ​ന്നി​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ 20​ഓ​ളം​ ​പേ​ര്‍​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ചെ​ട്ടി​യാ​ര്‍​മാ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വും​ ​തേ​ഞ്ഞി​പ്പ​ലം​ ​സ്വ​ദേ​ശി​നി​യാ​യ​ […]

മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്ന ജീവനക്കാര്‍ക്ക് 11.50 ലക്ഷം രൂപ : ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ അവധിയും പുരുഷ ജീവനക്കാര്‍ക്ക് ഒമ്ബത് മാസത്തെ അവധിയും: വ്യത്യസ്ത ഓഫറുമായി ചൈനീസ് കമ്പനി

സ്വന്തം ലേഖകൻ ബെയ്ജിംഗ്: ഒരു കുട്ടിയെന്ന നയം 2016ല്‍ ചൈന ഔദ്യോഗികമായി അവസാനിപ്പിച്ചതാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 1980-ലാണ് നയം ആരംഭിച്ചത്. അതിനിടെ 2021 മെയ് മാസത്തില്‍ മൂന്ന് കുട്ടികളെ അനുവദിക്കുന്ന നയവും ചൈന അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ തങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്ന ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യുകയാണ് ഒരു ചൈനീസ് കമ്ബനി. ബെയ്ജിംഗ് ഡാബെയ്നോംഗ് ടെക്നോളജി ഗ്രൂപ്പാണ് വ്യത്യസ്ത വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 90,000 യുവാന്‍ ക്യാഷ് ബോണസാണ് വാഗ്ദാനം. […]

‘സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസാണ്… പ്രത്യേകിച്ച് നടിമാർ; ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ അയാളെ തന്നെ വിവാഹം കഴിക്കണം”; നടി മൈഥിലിയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ നെഗറ്റീവ് കമന്റ് ഇട്ടവര്‍ക്ക് ചുട്ട മറുപടിയുമായി യുവാവിൻ്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. ആര്‍ക്കിടെക്ടായ സമ്പത്തിൻ്റെയും മൈഥിലിയുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ വിഡിയോകളും ചിത്രങ്ങളും വൈറലാവുകയും ചെയ്തു. എന്നാല്‍ മൈഥിലിയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ നെഗറ്റീവ് കമെന്റുകളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിക്കുന്ന രണ്ട് പേര്‍ക്കും ഇവരുടെ കുടുംബത്തിനുമൊന്നും ഇല്ലാത്ത ചില പ്രശ്നങ്ങളാണ് സോഷ്യല്‍ മീഡിയയിലെ കമൻ്റ് ബോക്സില്‍ എത്തുന്നവര്‍ക്ക് എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പലരുടെയും ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അവര്‍ക്ക് മറുപടിയായിഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. […]

ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു;പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്

സ്വന്തം ലേഖിക ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ രക്ഷപ്പെട്ടു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം കെ ഷമീം (35) എന്നിവരാണ് മരിച്ചത്. സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരിക്കുകളോടെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തിന്റെ ഒന്നര വയസ്സുള്ള കുഞ്ഞ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പെരുന്നാള്‍ അവധി ആഘോഷത്തിനായി […]

തെരുവ് നായുടെ തലയില്‍ പ്ലാസ്റ്റിക് ടിന്ന് കുടുങ്ങി: രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ എടത്വാ: തെരുവ് നായുടെ തലയില്‍ പ്ലാസ്റ്റിക് ടിന്ന് കുടുങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിന് രണ്ട് ദിവസമായിട്ടും ഫലം കണ്ടില്ല. തലവടി ഭാഗത്ത് അലഞ്ഞു നടക്കുന്ന തെരുവ് നായയുടെ തലയിലാണ് പ്ലാസ്റ്റിക് ടിന്ന് കുടുങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ വന്നതോടെ തലവടി പ്രദേശത്തെ മൃഗ സ്നേഹികള്‍ ടിന്ന് ഊരി മാറ്റാന്‍ ശ്രമിച്ചെങ്കിലും നായ പിടിതരാതെ മാറിക്കൊണ്ടിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ തലവടി വെറ്റിനറി സര്‍ജ്ജന്‍ ഡോ. വിഷ്ണു വി. […]

സംസ്ഥാനത്ത് ഇന്ന് (5-05-2022) സ്വർണവിലയിൽ വർധന ;പവന് 320 രൂപ വർധിച്ച് 37,920 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന .പവന് 320 രൂപ വർധിച്ച് 37,920 രൂപയിലെത്തി .ഗ്രാമിന് 40 രൂപ വർധിച്ച് 4740 രൂപയിലെത്തി അരുൺസ് മരിയ ഗോൾഡ് പവന് -37,920 ഗ്രാമിന്-4740

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ നിന്ന് തേരട്ട: ഇതരസംസ്ഥാന തൊഴിലാളികള്‍ വീടുകളില്‍ ഉണ്ടാക്കുന്ന വടകളാണ് ലഘുഭക്ഷണ ശാലയില്‍ വില്‍ക്കുന്നത്

സ്വന്തം ലേഖകൻ കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ നിന്നാണ് തേരട്ടയെ കിട്ടിയത്. ആശുപത്രിയില്‍ രോഗിക്കൊപ്പമെത്തിയ കൂട്ടിരിപ്പുകാര്‍ക്കാണ് ഉഴുന്നു വടയില്‍ നിന്ന് ചത്ത തേരട്ടയെ കിട്ടിയത്. ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ലഘുഭക്ഷണ ശാല പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ വീടുകളില്‍ ഉണ്ടാക്കുന്ന വടകളാണ് ലഘുഭക്ഷണ ശാലയില്‍ വില്‍ക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ആശുപത്രി അധികൃതര്‍ സ്ഥാപനം പൂട്ടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവിടെ പരിശോധന നടത്തിയിട്ടുമുണ്ട്. ഉച്ചയൂണ് ഉള്‍പ്പെടെ ലഭിക്കുന്ന കാന്റീന്‍ ആശുപത്രിയിലില്ല. ഇതു കാരണമാണ് സ്റ്റാഫ് […]

‘ഖത്തറിന്‍റെ കരുതലില്‍ സുരക്ഷിതര്‍,നഴ്സുമാര്‍ക്കുമേല്‍ ആര്‍ക്കും കയറി മേയാമെന്നാണോ ധാരണ ; പ്രവാസി നഴ്‌സുമാരെ അധിക്ഷേപിച്ചു നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ മറുപടിയുമായി മലയാളി നഴ്സ്

സ്വന്തം ലേഖിക ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ പ്രവാസി നഴ്‌സുമാരെ അധിക്ഷേപിച്ചു നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഖത്തറില്‍ ജോലി ചെയ്യുന്ന സ്മിത ദീപു എന്ന നഴ്സ് രംഗത്ത്.നഴ്സുമാര്‍ക്കുമേല്‍ ആര്‍ക്കും കയറി മേയാമെന്നാണോ ധാരണയെന്ന് സ്മിത ചോദിക്കുന്നു. മതപരിവര്‍ത്തനത്തിനായും തീവ്രവാദികള്‍ക്ക് ലൈംഗിക സേവക്കായും നഴ്‌സുമാരെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന് ദുര്‍ഗാദാസ് എന്നയാള്‍ ഹിന്ദുമഹാ സമ്മേളനത്തില്‍ പറയുന്ന വീഡിയോ പങ്കുവെച്ചാണ് സ്മിതയുടെ പ്രതികരണം. 12 വര്‍ഷമായി താന്‍ ഖത്തറില്‍ നഴ്സായി ജോലി ചെയ്യുകയാണെന്നും ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണെന്നും സ്മിത ദീപു ഫേസ് ബുക്കില്‍ […]