ഐസിസ് ബന്ധം: കണ്ണൂരിൽ നിന്ന് അറസ്റ്റിലായ യുവതികൾക്കെതിരെ ശക്തമായ തെളിവെന്ന് എൻ.ഐ.എ; യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ ഐസിസ് ആശയം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസമാണ് കസ്റ്റ‍‍ഡി കാലാവധി. ഇരുവരെയും ഇന്നലെ ഡൽഹിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം എൻ.ഐ.എ പിടികൂടിയത്. ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ട് എന്നുമാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാർച്ച് 15ന് കണ്ണൂർ, ബംഗളൂരു, […]

‘ന​ല്ല നി​ല​യി​ൽ തീ​ർ​ക്ക​ണം’; എ.കെ ശശീന്ദ്രന്റെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്ന് നിയമോപദേശം; പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കേസിൽ മന്ത്രിക്ക് ക്ലീൻ ചിറ്റ്; സംഭവത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുണ്ടറ പീഡന കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്. സംഭവത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല രീതിയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ശ​ബ്ദ​താ​രാ​വ​ലി ഉ​ദ്ധ​രി​ച്ചാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​ല്ല നി​ല​യി​ൽ തീ​ർ​ക്ക​ണം എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. നി​വൃ​ത്തി വ​രു​ത്തു​ക, കു​റ​വു തീ​ർ​ക്കു​ക എ​ന്നാ​ണ് അ​ർ​ഥം. ഇ​ര​യു​ടെ പേ​രോ പ​രാ​മ​ർ​ശ​മോ മ​ന്ത്രി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കേസ് പിൻവലിക്കണമെന്നോ ഭീഷണി സ്വരമോ ഫോൺ സംഭാഷണത്തിൽ […]

കുടുംബവഴക്ക്; വർക്കലയിൽ അമ്പത്തെട്ടുകാരിയായ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കുത്തേറ്റത് വയറ്റിലും കഴുത്തിലും; ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം വഴക്കായിരുന്നു എന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വർക്കല ഇടവ ശ്രീയേറ്റിൽ ലെബ്ബാ തെക്കതിൽ ( സുചി ഗാർഡൻ) ഷാഹിദ എന്ന അമ്പത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് കുത്തുകളേറ്റത്. വിവരമറിഞ്ഞെത്തിയ ഇവട പൊലീസ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹിദയും സിദ്ദിഖും തമ്മിൽ സ്ഥിരം വഴക്കായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.

സംസ്ഥാനത്ത് വാക്സിനേഷൻ 2.5 കോടി കഴിഞ്ഞു; 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും, 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയിലധികം പേർക്ക് (2,55,20,478 ഡോസ്) വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെയാണിത്. അതിൽ 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേർക്ക് ഒന്നാം ഡോസും 19.31 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേർക്ക് ഒന്നാം ഡോസും 23.82 […]

‘നിമിഷ തെറ്റുകാരിയാണ്. അവളെ ശിക്ഷിക്കണം. ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ; കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ല; ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുത്’; നിമിഷയുടെ അമ്മ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐസിസിൽ ചേർന്ന മകൾ നിമിഷയുടെ കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കരുതെന്ന് അമ്മ ബിന്ദു. താലിബാന്റെ ഭരണത്തിൽ പെൺകുട്ടികൾ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ എന്നും അവർ ചോദിച്ചു. നിമിഷ തെറ്റുകാരിയാണെന്നും, ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും, ഇന്ന് അവൾക്ക് അഞ്ച് വയസാകുമെന്നും ബിന്ദു പറയുന്നു. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ”നിമിഷ തെറ്റുകാരിയാണ്. ഐഎസിൽ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് […]

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ജോ​ലി​ക്കെ​ത്തി​യ വീട്ടമ്മയെ പീ​ഡി​പ്പി​ച്ചു; പീഡന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ വീട്ടമ്മ, നൽകിയ പണവും സ്വർണവും തിരികെ ചോദിച്ചു; ഇതോടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപിപിക്കുമെന്ന് ഭീഷണി; കൊച്ചിയിൽ വസ്ത്ര വ്യാപാര സ്ഥാപന ഉടമ പിടിയിൽ

സ്വന്തം ലേഖകൻ കൊ​ച്ചി: തുണിക്കടയിൽ ജോ​ലി​ക്കെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അ​വ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഉ​ട​മ അ​റ​സ്റ്റി​ൽ. വൈ​റ്റി​ല​യി​ൽ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന തൊ​ടു​പു​ഴ കാ​രി​ക്കോ​ട് മു​ത​ലക്കോടം വി​സ്മ​യ വീ​ട്ടി​ൽ സ​നീ​ഷി​നെ (45) യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഹോ​ട്ട​ലി​ൽ കൊ​ണ്ടു​പോ​യി പ്ര​തി ബ​ല​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. 50,000 രൂ​പ​യും മോ​തി​ര​വും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്കു മ​റ്റു പ​ല പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി. […]

കളി കാര്യമായി; ചു​വ​ന്ന മു​ണ്ടു വീ​ശി കാണിച്ചു ട്രെ​യി​ൻ നി​ർ​ത്തി​ച്ചു; പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികൾ പി​ടി​യി​ൽ

സ്വന്തം ലേഖകൻ തി​രൂ​ർ: ചു​വ​ന്ന മു​ണ്ടു വീ​ശി കാണിച്ചു ട്രെ​യി​ൻ നി​ർ​ത്തി​ച്ച കു​ട്ടി​ക​ൾ പി​ടി​യി​ൽ. നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിൽ കുളിക്കാൻപോയ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് കളി കാര്യമായതോടെ പുലിവാലുപിടിച്ചത്. കുട്ടികളിലൊരാൾ തുമരക്കാവ് വെച്ച് കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുമ്പോൾ, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടിനിർത്തി. ഉടനെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി നിർത്തിയിട്ടു. വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയും അറിയിച്ചു. റെയിൽവേ […]

ഭ‍ർത്താവ് വഴക്കിടുന്നുവെന്ന് കാണിച്ച് പൊലീസിൽ പരാതിയുമായി ഭാര്യ; പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അനുസരിച്ചില്ല; ഭാര്യക്കു നേർ ഇരുപത്തേഴുകാരനായ ഭർത്താവ് വെടിയുതിർത്തു

സ്വന്തം ലേഖകൻ ദില്ലി: തനിക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെടിവെച്ചു. ദില്ലി മംഗൾപുരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തേഴുകാരനായ മൊഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊ​ഹിത്തിന്റെ ഭാര്യ മോണിക്ക ഇയാൾക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ഇയാൾ ഭാര്യയ്ക്ക് നേരെ വെടിയുതി‍ർത്തത്. ഒരു വ‍ർഷം മുമ്പായിരുന്നു പരാതിക്കാരി മോണിക്ക് മൊഹിത്തിനെ വിവാഹം ചെയ്തത്. തന്നോട് ഭ‍ർത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക രാവിലെ ഒമ്പത് മണിക്ക് പൊലീസിനെ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് […]

ആറ്റിങ്ങലിൽ വഴിയോര കച്ചവടം നടത്തുന്നതിനിടെ മത്സ്യം തട്ടിയെറിഞ്ഞ സംഭവം: രണ്ട് നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലിൽ വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തിൽ രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുബാറക് ഇസ്മയിൽ, ശുചീകരണ തൊഴിലാളി ഷിജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവർക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരേയും നടപടി. ഓഗസ്റ്റ് പത്തിനായിരുന്നു സംഭവം. ആറ്റിങ്ങൽ അവനവഞ്ചേരിയിൽ അൽഫോൺസിയ എന്ന മത്സ്യത്തൊഴിലാളിയുടെ കൈയിൽ നിന്നും മത്സ്യം തട്ടിത്തെറിപ്പിച്ചു എന്നായിരുന്നു പരാതി. അനധികൃതമായി റോഡിൽ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ […]

റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിന്നിരുന്ന ജീവനക്കാരിയെ വെട്ടി പരിക്കേൽപ്പിച്ച് മാല കവർന്നു; ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിമാറുന്നതിനിടെ തലയ്ക്കും കൈക്കും പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിൽക്കുകയായിരുന്ന റെയിൽവേ ജീവനക്കാരിയെ വെട്ടി പരിക്കേൽപ്പിച്ച് അക്രമി മാല കവർന്നു. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ ജലജകുമാരി (45)ക്ക് ആണ് പരിക്കേറ്റത്. രണ്ടു പവൻറെ മാലയാണ് വലിച്ചു പൊട്ടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിലും രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിയപ്പോഴുമാണ് ജലജകുമാരിക്ക് സാരമായി പരിക്കേറ്റത്. 11.35ന് കടന്നു പോകുന്ന ഗുരുവായൂർ എക്സ്പ്രസിന് സിഗ്നൽ നൽകാനായി സ്റ്റേഷനു മറുവശത്തു നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അക്രമി […]