play-sharp-fill

തൃശൂര്‍ പൂരത്തിലെ ആസാദി കുടയില്‍ ഇടം നേടി സവര്‍ക്കറും; സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ തര്‍ക്കം

സ്വന്തം ലേഖിക തൃശൂര്‍: തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഇക്കുറി കുടമാറ്റത്തില്‍ ആസാദി കുടയും. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള കുടയാണ് ആസാദി കുട. ആര്‍ എസ് എസ് ആചാര്യന്‍ വി ഡി സവര്‍ക്കറുടെ ചിത്രവും കുടയിലുണ്ട്. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദര്‍ശിപ്പിച്ചത്. ഇതോടെ ആസാദി കുടയില്‍ വി ഡി സവര്‍ക്കര്‍ ഇടം നേടിയതിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. […]

തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കും; വികസന മുദ്രാവാക്യം ഉയർത്തും ,വിലക്കയറ്റമടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നും എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ

സ്വന്തം ലേഖിക കൊച്ചി :തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ. വികസന മുദ്രാവാക്യം ഉയർത്തും. വിലക്കയറ്റമടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. തികഞ്ഞ വിജയപ്രതീക്ഷയാണ് തൃക്കാക്കരയിൽ ഉളളതെന്ന് അദ്ദേഹം പറഞ്ഞു കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുക. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20,000 ത്തിന് മുകളിൽ വോട്ടുകൾ ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെുപ്പിലും 20000 ത്തിന് മുകളിൽ വോട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു സംസ്ഥാന സർക്കാരിന്റെ പോരായ്മകൾ ജനങ്ങളെ ധരിപ്പിക്കും. മഞ്ഞക്കുറ്റിയടിക്കുന്ന […]

വയനാട് നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു; കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലെ രണ്ടാമത്തെ സംഭവമാണിത് ,സാമൂഹിക വിരുദ്ധര്‍ കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വീട്ടുകാർ ആരോപിച്ചു

സ്വന്തം ലേഖിക കല്‍പ്പറ്റ: പനമരത്തിനടുത്ത് പച്ചിലക്കാട് വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പച്ചിലക്കാട് സ്വദേശി കാരികുയ്യന്‍ ലുക്മാന്റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിരുദ്ധര്‍ കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കണിയാമ്പറ്റയിലും വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് ദുരൂഹ സാഹചര്യത്തില്‍ അഗ്നിക്കിരയായിരുന്നു.

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തില്‍ അന്വേഷണ സംഘം; അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി; നടനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. അതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്‍റെ ഈ നടപടി. വിജയ് ബാബു യുഎഇയില്‍ എവിടെയാണെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് നല്‍കിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യു എ ഇയിലേക്ക് കടന്ന […]

ഒരുമിച്ചു നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് ആരോപിക്കുന്നു;യൂണിഫോമിൽ ചുളിവ് വീണാൽ ലൈംഗികമായ വ്യാഖ്യാനം;ചേര്‍ത്തലയിൽ സ്വകാര്യ നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ

സ്വന്തം ലേഖിക ആലപ്പുഴ : ചേര്‍ത്തല എസ്എച്ച് കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിന്‍സിപ്പലിനെതിരെ പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് നഴ്സിങ് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു. ഒരുമിച്ചു നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് ആരോപിക്കുന്നു. നിര്‍ബന്ധിച്ചു ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നു. വിദ്യാർഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നഴ്സിങ് കൗൺസിൽ ആരോഗ്യ സർവകലാശാലയ്ക്കു റിപ്പോർട്ട് നല്‍കി. നേരത്തേ സംഭവത്തിലെ ചില ഓഡിയോ ക്ലിപ്പുകൾ നഴ്സിങ് കൗൺസിലിനു ലഭിക്കുകയും കോളജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ വിദ്യാർഥികൾ പരാതി പറഞ്ഞുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യൂണിഫോമിൽ ചുളിവ് വീണാൽ പോലും […]

നടിയെ ആക്രമിച്ച കേസില്‍ ദിലീപും നടിയും നേര്‍ക്ക് നേര്‍; കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയിൽ; അപ്രതീക്ഷിത നീക്കം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ണായക നീക്കവുമായി അതിജീവിത. കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിത പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി രേഖകള്‍ ചോര്‍ന്നതിലും അന്വേഷണം വേണമെന്നാണ് പരാതില്‍ പറയുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. വിചാരണ കോടതി ജഡ്ജി വസ്തുതകള്‍ അടിച്ചമര്‍ത്തുന്നു, കോടതി രേഖകള്‍ ചോര്‍ത്തി നല്‍കിയതിന് ജഡ്ജി അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നു, ഫോറന്‍സിക് പരിശോധനയ്ക്ക് പീ ഡനദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ജഡ്ജി […]

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ നേരിട്ടു മത്സരിക്കും ;ട്വന്റി ട്വന്റി ആംആദ്മി പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല, ‘ചൂല്‍’ ചിഹ്നത്തില്‍ ആരു മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവില്‍ കെജ്രിവാള്‍; കേരളത്തില്‍ വേണ്ടത് ശക്തമായ സംഘടനാ അടിത്തറയെന്ന് വിലയിരുത്തലുമായി ഡൽഹി നേതൃത്വം ; തൃക്കാക്കരയില്‍ ചതുഷ്‌കോണ മത്സരമില്ല; ആംആദ്മിയും ട്വന്റി ട്വന്റിയും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല; തൃക്കാക്കരയില്‍ ട്വന്റി ട്വന്റി നേടാറുള്ള പതിനായിരത്തില്‍ അധികം വോട്ടുകള്‍ ഇനി എങ്ങോട്ട് മറിയുമെന്നതാകും നിര്‍ണ്ണായകം

സ്വന്തം ലേഖിക കൊച്ചി: തൃക്കാക്കരയില്‍ ചതുഷ്‌കോണ മത്സരത്തിനുള്ള സാധ്യത ഇല്ലാതെയായി. ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20-ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല. ഇതോടെ ഇടതു വലതു മുന്നണികള്‍ തമ്മിലുള്ള നേരിട്ടുള്ള മത്സരമാകും നടക്കുക. ആംആദ്മി പിടിക്കുന്ന വോട്ടുകള്‍ വിജയിയെ നിശ്ചയിക്കുമെന്ന സാഹചര്യമാണ് ഇല്ലാതാകുന്നത്. ഇത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കൂടുതല്‍ കരുത്താകുമെന്നാണ് വിലയിരുത്തല്‍. ആംആദ്മിയും ട്വന്റി ട്വന്റിയും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതായിരുന്നു ആലോചനകളില്‍. തൃക്കാക്കരയില്‍ ട്വിന്റ് ട്വന്റിക്ക് പതിനായിരത്തില്‍ അധികം വോട്ടുണ്ട്. ഈ വോട്ടുകള്‍ ഇനി എങ്ങോട്ട് മറിയുമെന്നതാകും നിര്‍ണ്ണായകം. തൃക്കാക്കരയില്‍ മത്സരിക്കാന്‍ തന്നെ ഇറങ്ങേണ്ടതില്ല […]

കഴുത്തറക്കുന്ന പത്താംകളത്തില്‍ പെട്ട് കോട്ടയംകാരും; കോട്ടയത്ത് ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ പെരുകുന്നു; ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് നൂറോളം കേസുകൾ; ജാഗ്രതാ നിർദേശവുമായി സൈബർ സെൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിലും ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ നൂറോളം കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധിപേര്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്നും സൈബര്‍ സെല്‍ വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വ്യാപകമായ മുന്നറിയിപ്പുകളാണ് ലഭിക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നാണ് സൈബർ സെല്ലിൻ്റെ നിർദ്ദേശം. തട്ടിപ്പിനിരയാകുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. 40 വയസ്സിന് താഴെയുള്ളവരാണ് കെണിയില്‍ വീണതില്‍ അധികവും. ഇടത്തരം കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് ലോബി പ്രവര്‍ത്തിക്കുന്നത്. മാസത്തില്‍ മൂന്നുമുതല്‍ 10 വരെ […]

കോട്ടയം കെഎസ്ആർടിസിക്ക് സമീപം തീയേറ്റർ റോഡിൽ തീപിടുത്തം; അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്ആർടിസിക്ക് സമീപത്തെ തീയേറ്റർ റോഡിൽ പുതിയതായി പണിയുന്ന കെട്ടിടത്തിന് സമീപം ഉപേക്ഷിച്ച വസ്തുക്കൾക്ക് തീപിടിച്ചു. അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തീയേറ്ററിലേക്ക് സിനിമ കാണാൻ പോയ ഒരു കൂട്ടം യുവാക്കളാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സംഘം ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു. ഇവിടത്തെ തൊഴിലാളികൾ തന്നെ അസംസ്കൃത വസ്തുക്കൾക്ക് തീയിടുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ പ്പെട്ടെന്ന് […]

തിരുവനന്തപുരത്ത് ക്ഷേത്ര കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്ഷേത്ര കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം ,കുളത്തൂര്‍,തൃപ്പാദപുരം ദേവസ്വം ബോര്‍ഡ് ക്ഷേത്രകുളത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃപ്പാദപുരം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 35 വയസായിരുന്നു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.