മോന്‍സൻ മാവുങ്കലിനെതിരായ കള്ളപ്പണകേസ്; നടി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമാ – സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇ ഡി ചോദ്യം ചെയ്യുന്നു. മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ശ്രുതി ലക്ഷ്മി, മോന്‍സണിന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിയില്‍ നൃത്ത പരിപാടി അവതരിപ്പിച്ചിരുന്നു. മുടി കൊഴിച്ചിലിന് മോന്‍സണിന്റെ കീഴില്‍ ചികിത്സ നടത്തിയിരുന്നതായും ശ്രുതി ലക്ഷ്മി പറഞ്ഞിരുന്നു. നേരത്തെ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ ശ്രുതി ലക്ഷ്മി തള്ളിയിരുന്നു. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും അയാള്‍ […]

വൃദ്ധനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി

സ്വന്തം ലേഖിക വയനാട്: അമ്പലവയലില്‍ വൃദ്ധനെ രണ്ട് പെണ്‍കുട്ടികള്‍ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു. അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി (68) മുഹമ്മദിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികൾ പൊലീസില്‍ കീഴടങ്ങി. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍. ഇവരുടെ അമ്മയും പൊലീസ് കസ്‌റ്റഡിയിലുണ്ട്. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത് മുഹമ്മദിന്റെ വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് സംഭവമുണ്ടായത്. […]

ഒമിക്രോണ്‍ വ്യാപനം; സംസ്ഥാനത്ത് പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം സിനിമ പ്രദര്‍ശനം അനുവദിക്കില്ല. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ രാത്രികാല ഷോകള്‍ വിലക്കിയത്. തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സ‍ര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. ഈ […]

സംസ്ഥാനത്ത് ഇന്ന് 2474 പേര്‍ക്ക് കോവിഡ്; 38 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 197; രോഗമുക്തി നേടിയവര്‍ 3052

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ഒമിക്രോൺ: കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സ്വന്തം ലേഖിക കോട്ടയം: കോവിഡ് 19 വൈറസിന്റെ ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ. അടച്ചിട്ട സ്ഥലങ്ങളിൽ ഒമിക്രോൺ വകഭേദം വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്‌കിന്റെ ഉപയോഗം കർശനമായി ഉറപ്പു വരുത്തണം. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. […]

കോട്ടയം ജില്ലയിൽ 203 പേർക്കു കോവിഡ്; 79 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 203 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 79 പേർ രോഗമുക്തരായി. 4089 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 95 പുരുഷൻമാരും 93 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2265 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344511 പേർ കോവിഡ് ബാധിതരായി. 338102 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18828 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. […]

കേന്ദ്രം കൊടുത്തത് കോടികള്‍; ചെലവഴിക്കാതെ കേരളാ പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാത്തതിനാല്‍ ആവശ്യത്തിനു സുരക്ഷ ഉപകരണങ്ങളില്ലാതെ ദുരിതത്തിലായി പൊലീസ് സേന. പൊലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടില്‍ 69.62 രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ പ്രകാരം വ്യക്തമാകുന്നത്. പൊലീസ് സേനയുടെ നവീകരണത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19 ൽ അനുവദിച്ചത് 17.78കോടി രൂപയാണ്. എന്നാൽ സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം. 2019-20 ൽ കേന്ദ്രം നല്‍കിയത് 54.01 കോടി രൂപ. ആ സാമ്പത്തികവര്‍ഷം ഒരു രൂപ പോലും […]

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍; കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എസ്പി

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പിടിയില്‍. ചെര്‍പ്പുളശ്ശേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിന് കാരണമെന്ന് എസ്പി പറഞ്ഞു. ദീര്‍ഘകാല ആസൂത്രണമുണ്ടായിരുന്നു. നേരത്തെ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതകത്തിന് കാരണമായി എന്ന് എസ്പി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീര്‍ കഴിഞ്ഞ […]

കരുനാഗപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

സ്വന്തം ലേഖകൻ കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി ഇറങ്ങിയോടിയതിനാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിലാണ് സംഭവം. ബിബിനും ദിവ്യയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഹനം ഓടുന്നതിനിടെ, കാറിന്റെ മുൻവശത്ത് നിന്ന് തീ ഉയരുന്നത് ബിബിനാണ് ആദ്യം കണ്ടത്. തുടർന്ന് വാഹനം റോഡരികിലേക്ക് നിർത്തി, ഇരുവരും ചാടി ഇറങ്ങുകയായിരുന്നു. കാർ പൂർണമായി കത്തിനശിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് പരിശോധിച്ച് വരികയാണ്. കൊല്ലത്ത് അടുത്തിടെ ഉണ്ടാകുന്ന […]

ചെറ്റക്കുടിലിൽ ഉറങ്ങുന്നവനോട് 25000 രൂപ കൈക്കൂലി വാങ്ങി മണിമാളികയിൽ അന്തിയുറങ്ങുന്നവൻ; അഴിമതിയുടെ കാണാപ്പുറങ്ങൾ തേടിച്ചെന്നാൽ കാണാൻ കഴിയുന്നത് ഇരന്നവനെ തുരന്ന് തിന്നുന്ന ഉദ്യോ​ഗസ്ഥരെ; ഇടുക്കിയിൽ വിജിലൻസ് പിടികൂടിയത് റഷീദ് പനയ്ക്കെലെന്ന പെരും കള്ളനെ

സ്വന്തം ലേഖകൻ തൊടുപുഴ: പട്ടികജാതി പെൺകുട്ടിയുടെ രണ്ടര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പാസാക്കുന്നതിന് 60000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും മുൻകൂറായി 25,000 രൂപ വാങ്ങുകയും ചെയ്ത ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് പനയ്ക്കൽ വിജിലൻസ് പിടിയിലായ വാർത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. എസ് സി ഡവലപ്മെന്റ് ഓഫീസിൽ നിന്നും സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ ചെയ്യുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റഷീദ് അറസ്റ്റിലായത്. ചെറ്റക്കുടിലിൽ അന്തിയുറങ്ങുന്ന സാധാരണക്കാരനായ മൂന്നാർ സ്വദേശിയുടെ മകൾക്ക് […]