ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; ​ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ വാഴപ്പള്ളി: ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിനു സമീപം അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലേക്കും ഇടിച്ചു കയറുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട എതിർ ദിശയിൽ നിന്നും എത്തിയ കാറിലും, സ്‌കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ കാറിനടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ […]

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; തലക്കും, നെഞ്ചിനും പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. തലക്കും, നെഞ്ചിനും പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് മർദ്ദനം. മാലിക്ക് ജോലി ചെയ്‌തിരുന്ന കടയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അഞ്ച് കിലോമീറ്റർ ദൂരത്തോളം നാലംഗ സംഘം കാറിൽ വെച്ച് മർദ്ദിച്ചു. പിന്നീട് റോഡിൽ ഉപേക്ഷിക്കുക ആയിരുന്നുവെന്നാണ് […]

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] AR 960561 Consolation Prize Rs.8,000/- AN 960561 AO 960561 AP 960561 AS 960561 AT 960561 AU 960561 AV 960561 AW 960561 AX 960561 AY 960561 AZ 960561 2nd Prize Rs.500,000/- [5 Lakhs] AU 739708 3rd Prize Rs.100,000/- [1 Lakh] AN 763635 AO 480709 AP 557712 AR 528134 AS 914784 […]

കോട്ടയം നഗരത്തിൽ പതിനാലുകാരനായ ഗുണ്ട വിലസുന്നു; നാടും നഗരവും വിറപ്പിക്കുന്ന കുട്ടി ഗുണ്ട ഇന്നലെ രാത്രി കെ എസ് ആർ ടി സിക്ക് സമീപം ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം നടത്തി; വലഞ്ഞ് പൊലീസും തീയറ്റർ ജീവനക്കാരും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ പതിനാലുകാരനായ ഗുണ്ട വിലസുന്നു; നാടും നഗരവും വിറപ്പിക്കുന്ന കുട്ടി ഗുണ്ട ഇന്നലെ രാത്രി കെ എസ് ആർ ടി സിക്ക് സമീപം ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം നടത്തി. കാരാപ്പുഴ സ്വദേശിയായ കുട്ടി ​ഗുണ്ട രണ്ട് വർഷമായി മോഷണമടക്കം നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ. കത്തിയും പൊട്ടിച്ച ബിയർ ബോട്ടിലുമായി അസഭ്യം വിളിയോടെ തീയറ്ററിലെത്തിയ അക്രമി തീയറ്ററിലെ ജീവനക്കാർക്കും, കാണിക്കൾക്കും ഭീഷണിയായിരിക്കുകയാണ്. പൊലീസ് എത്തി പ്രതിയെ […]

സർവർ തകരാർ പരിഹരിക്കുംവരെ റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം; ഏഴ് ജില്ലകളിൽ റേഷൻ വിതരണം ഉച്ചവരെ; ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർവർ തകരാർ പരിഹരിക്കുംവരെ റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഏഴ് ജില്ലകളിൽ റേഷൻ വിതരണം ഉച്ചവരെ നടത്തും. ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ റേഷൻ വിതരണം നടത്തും. നാളെ രാവിലെ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ വിതരണം നടത്തും. സംസ്ഥാനത്ത് അഞ്ചു ദിവസമായി റേഷൻ വിതരണം […]

റിട്ടേഡ് കെ.എസ് ഇ ബി ഉദ്യോ​ഗസ്ഥന്റെ പണം യാത്രാമധ്യേ നഷ്ടപ്പെട്ടു ; ലഭിച്ച തുക തിരികെ നല്കി മാതൃകയായി ഓട്ടോഡ്രൈവർ

സ്വന്തം ലേഖകൻ കോട്ടയം; തെള്ളകത്ത് വച്ച് നഷ്ടപ്പെട്ട് പണം തിരികെ ലഭിച്ചു. തുക തിരികെ നല്കി മാതൃകയായി ഓട്ടോഡ്രൈവർ. ഇന്ന് രാവിലെയാണ് തെള്ളകത്ത് വച്ച് റിട്ടേഡ് കെ.എസ് ഇ ബി ഉദ്യോ​ഗസ്ഥന്റെ പണം നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്നും പിൻവലിച്ച 50,000 രൂപ യാത്രാമധ്യേ നഷ്ടപ്പെട്ടു. ഉടൻ തന്നെ ജോസഫ് സെബാസ്റ്റ്യൻ എറ്റുമാനൂർ പോലീസിൽ പരാതി നൽകി മടങ്ങി. അതേ സമയം തന്നെ തെള്ളകം ഭാഗത്ത് ഓട്ടം പോയ ജോർജ്കുട്ടി വഴിയിൽ പണം കിടക്കുന്നതായി കണ്ടു. ഉടൻ തന്നെ തൻ്റെ ഓട്ടോയിൽ ഉള്ള യാത്രക്കാരുമായി പോലീസ് […]

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ; ഈ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യമുണ്ടാകില്ല; ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യമുണ്ടാകില്ല. കേരളം സമർപ്പിച്ച നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളി. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ്. സാമൂഹ്യ പരിഷ്‌കർതാവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉൾപ്പെടുന്ന നിശ്ചല ദൃശ്യം തയ്യാറാക്കിയാണ് കേരളം സമർപ്പിച്ചത്. ആദ്യ റൗണ്ടിൽ കേരളത്തിന്റേത് മികച്ച ദൃശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനുശേഷമാണ് നിശ്ചല ദൃശ്യം തള്ളിയത്. ഇതിനുപകരമായി ആദി […]

ഗജ വിജയത്തിൽ കോടികിലുക്കവുമായി അജഗജാന്തരം; ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രം 25 കോടി ക്ലബ്ബിൽ

സ്വന്തം ലേഖകൻ ആന്റണി വര്‍ഗീസ് നായകനായി എത്തി മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുന്ന ചിത്രമാണ് അജഗജാന്തരം.ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചന്‍ ആയിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ടിനു ഒരുക്കിയ ചിത്രമായിരുന്നു അജഗജാന്തരം. 198 സ്‌ക്രീനുകളില്‍ കഴിഞ്ഞ ഡിസംബർ 23 നാണ് ചിത്രം റിലീസ് ചെയ്തത്.ചിത്രം മികച്ച പ്രതികരണം നേടിയതോടെ രണ്ടാം വാരത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിയിരുന്നു. റിലീസ് ചെയ്ത് 25 ദിവസം കഴിയുമ്പോള്‍ 25 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് […]

ഒരേ സമയം രണ്ടു സ്ത്രീകളുമായി ബന്ധം; സംഭവം അറിഞ്ഞതോടെ ആദ്യ കാമുകിയുടെ പ്രതികാരം; ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ സംഘം; കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളി; ഒളിവിൽപോയ പ്രതികളെ കൈയ്യോടെ പൊക്കി പൊലീസ്; കോട്ടയത്തെ ഞെട്ടിച്ച കൊലപാതകത്തിൻ്റെ വിധി ഉടൻ

സ്വന്തം ലേഖകൻ കോട്ടയം: മിമിക്രി കലാകാരന്‍ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം ജനുവരി 17 ന് ആരംഭിക്കും. വാഴപ്പള്ളി മുണ്ടേട്ട്‌ പുതുപ്പറമ്പില്‍ ലെനീഷാണ്‌ (31) കൊല്ലപ്പെട്ടത്‌. സ്‌ത്രീയുമായി അടുപ്പം സ്‌ഥാപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു ലെനീഷിനെ കൊലപ്പെടുത്തിയതെന്നു മുഖ്യപ്രതി ശ്രീകല പോലീസില്‍ മൊഴിനല്‍കി. ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ […]

ഹോംനേഴ്സിംഗിൻ്റെ മറവിൽ കോട്ടയത്ത് കൊലപാതകം; കുന്നംകുളത്ത് പെൺവാണിഭം; ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ നല്കി കോട്ടയംകാരി; കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളി; പെൺവാണിഭക്കാരി ആലിസിനെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

സ്വന്തം ലേഖകൻ കോട്ടയം: ഹോംനേഴ്സിംഗിൻ്റെ മറവിൽ കോട്ടയത്ത് കൊലപാതകം. കുന്നംകുളത്ത് പെൺവാണിഭവും. ആസിഡ് കുടിപ്പിച്ചും മർദ്ദിച്ചും മിമിക്രി കലാകാരനായ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ നല്കിയത് കോട്ടയംകാരിയായ ശ്രീകല. കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി റബർതോട്ടത്തിൽ തള്ളുകയും ചെയ്തു. കുന്നംകുളം കേന്ദ്രീകരിച്ച് അതുല്യ ഹോംനേഴ്സിംഗ് നടത്തുന്ന ആലീസ് തോമസിനെയാണ് പെൺവാണിഭം നടത്തിയതിന് കോടതി ആറ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. കോട്ടയം നഗരത്തിൽ ചൂട്ടുവേലിയില്‍ നവീന്‍ ഹോം നഴ്‌സിംഗ്‌ എന്ന സ്‌ഥാപനം നടത്തുന്ന ശ്രീകല ഒമ്പതുവര്‍ഷമായി ലെനീഷുമായി അടുപ്പത്തിലായിരുന്നു. പിന്നീട് തിരുവല്ല സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായി. […]