കോഴിഫാമിൽ നിന്ന് കഞ്ചാവ് പിടികൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരെത്ത തുടര്‍ന്ന് നെടുമങ്ങാട് നെല്ലനാട് മണലിമുക്ക് ഭാഗത്തുള്ള കോഴി ഫോമിൽ ഉളിപ്പിച്ച് സൂക്ഷിച്ചിരുന്ന 60 കിലയോളം കഞ്ചാവ് കണ്ട് പിടികൂടി. ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായ നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശിയായ അക്ബർഷായെ പ്രതിയായി അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി […]

ജീവനക്കാരൻ മൃഗശാലയിൽ പാമ്പ്കടിയേറ്റ് മരിച്ച സംഭവം; നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ കൂടു വൃത്തിയാക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ ജൂലൈ 1 ന് പാമ്പുകടിയേറ്റ് മരിച്ച മൃഗശാലാ ജീവനക്കാരനായ എ. ഹർഷാദിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും മ്യൂസിയം – മൃഗശാലാ ഡയറക്ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ഹർഷാദിന്റെ മരണത്തിൽ പിതാവായ എം. അബ്ദുൾ സലാം ദുരുഹത സംശയിക്കുന്നതിനാൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 859/2021 കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി […]

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശ്രീകാര്യം എൻജിനീയറിംങ് കോളേജ്, അലത്തറ റോഡിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട സ്വദേശി ജോബിൻ (34) ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും സമീപത്തുള്ള മതിലിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ അകപ്പെട്ട ജോബിനെ പുറത്തെടുത്തത്. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുത്തപ്പോഴാണ് കാർ നിയന്ത്രണം വിട്ടതെന്ന് ജോബിൻ പോലീസിനോട് പറഞ്ഞു. റോഡിനു കുറുകെ കിടന്ന കാർ പോലീസും നാട്ടുകാരും […]

മൂന്ന് മാസമായി പോലീസിനെ വെട്ടിച്ച് നടന്ന കണ്ണൻ പട്ടാമ്പി കോഴിക്കോട്ടെ ആശുപത്രിയിലെത്തി; പോലീസെത്തുന്ന വിവരം അറിഞ്ഞ കണ്ണൻ പട്ടാമ്പി വിദഗ്ധമായി പോലീസിനെ കബളിപ്പിച്ച് മുങ്ങി

സ്വന്തം ലേഖകൻ കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തില്‍ ആയിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്. രണ്ട് കേസുകളിൽ കണ്ണന്‍ പട്ടാമ്പിക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെ മൂന്ന് മാസമായി പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷം കോഴിക്കോട്ടെ ആശുപത്രിയില്‍ നടന്‍ ചികിത്സ തേടുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ ജാമ്യം തേടി കണ്ണന്‍ പട്ടാമ്പി […]

മോൻസൻ മാവുങ്കൽ അതിഥികൾക്കു താമസ സൗകര്യം ഒരുക്കിയ മുറിയിലും ഒളിക്യാമറ; ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മൂന്ന് ക്യാമറകൾ; ഒളിക്യാമറ കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും

സ്വന്തം ലേഖകൻ കൊച്ചി∙ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ അതിഥികൾക്കു താമസ സൗകര്യം ഒരുക്കിയ മുറിയിലും ഒളിക്യാമറ. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ 3 ക്യാമറകളാണു കണ്ടെത്തിയത്. ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചതെന്നു കരുതുന്ന ഹാർഡ് ഡിസ്കുകളും സിഡിയും അന്വേഷണസംഘം പിടിച്ചെടുത്തു. കലൂരിൽ മോൻസന്റെ മ്യൂസിയവും മസാജിങ് കേന്ദ്രവും പ്രവർത്തിക്കുന്ന വീടിനോടു ചേർന്നാണ് അതിഥികൾക്കായി ആഡംബര മന്ദിരവുമുള്ളത്. ഇതിന്റെ കിടപ്പുമുറിയിലായിരുന്നു ക്യാമറകൾ സ്ഥാപിച്ചിരുന്നത്. കിടപ്പുമുറി ദൃശ്യങ്ങൾ കൃത്യമായി പകർത്താൻ പാകത്തിനാണ് ഇവ ഒളിപ്പിച്ചു വച്ചിരുന്നത്. മുറിയിലുള്ളവർക്കു ക്യാമറയുടെ സാന്നിധ്യം കണ്ടെത്താനാകാത്ത വിധത്തിലായിരുന്നു സജ്ജീകരണം. ഒട്ടേറെ ഉന്നതർ […]

സാധനം വാങ്ങാനായി കടയിൽ എത്തിയപ്പോൾ 10 വയസുകാരിയെ പീഡിപ്പിച്ചു;ചങ്ങനാശ്ശേരിയിൽ 74 കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരിയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 74 കാരൻ അറസ്റ്റിൽ. കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരിയിൽ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷൻ. സാധനം വാങ്ങാനായി പെൺകുട്ടി കടയിലെത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം […]

എഫ് ഐ-എ.ഐ.എസ്.എഫ് സംഘർഷം;കേസില്‍ എതിര്‍പരാതി നല്‍കി എസ്.എഫ്.ഐ; ഏഴ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: എം.ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് വനിതാ നേതാവിനെ കടന്നു പിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ എതിര്‍പരാതി നല്‍കി എസ്.എഫ്.ഐ. എ.ഐ.എസ്.എഫുകാര്‍ തങ്ങളുടെ വനിതാ പ്രവര്‍ത്തകയെ കടന്നുപിടിയ്ക്കുകയും ഒരു പ്രവര്‍ത്തകനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് എസ്.എഫ്‌.ഐ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഏഴ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെനറ്റിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ ഏകപക്ഷീയമായി മാറ്റിയതിൽ പ്രതിഷേധിച്ച്​ കെ.എസ്​.യു തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിച്ചിരുന്നു. പിന്നീട്​ ഇടതുവിദ്യാർഥി സംഘടനകളായ എസ്​.എഫ്​.ഐയും എ.ഐ.എസ്​.എഫും തമ്മിലായി മത്സരം. ഒറ്റ സീറ്റിലായിരുന്നു […]

കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടി; കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിയുന്നു; മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നു

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കല്‍ മേഖലയില്‍ മൂന്നു മണി മുതല്‍ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. മുണ്ടക്കയം കോസ്‌വേ മുങ്ങുന്നു. കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. അതേസമയം സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, […]

വീണ് പരിക്കേറ്റ അസം സ്വദേശിക്കായി 72 മണിക്കൂറില്‍ 3600 കിലോമീറ്റര്‍ താണ്ടി എമര്‍ജന്‍സി റസ്ക്യൂ ടീം

സ്വന്തം ലേഖിക ആലപ്പുഴ: അപകടത്തില്‍ പരിക്കേറ്റ രോഗിയെയും വഹിച്ച്‌ എമര്‍ജന്‍സി റസ്ക്യൂ ടീം പ്രവര്‍ത്തകര്‍ 72 മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചത് 3600 കിലോമീറ്റര്‍ ദൂരം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ ആസാം സ്വദേശിയായ 18 കാരനെ 3 ദിവസം കൊണ്ട് 3600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു സ്വദേശത്ത് എത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു പരിക്കേറ്റ യുവാവ്. ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീം പ്രവര്‍ത്തകരും മെഡിബീറ്റ്സ് എമര്‍ജന്‍സി സര്‍വീസ് ഹരിപ്പാട് ആംബുലന്‍സ് ഡ്രൈവര്‍മാരുമായ അനൂപ് മോഹനന്‍, അപ്പു രാഹുല്‍, സബിന്‍ പുളുക്കിഴ് എന്നിവരാണ് […]

പത്തനംതിട്ടയിലും ഇടുക്കിയിലും കനത്തമഴ; ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി; കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി; എരുമേലിയില്‍ തടയണ തകര്‍ന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: പത്തനംതിട്ട മലയോരമേഖലയില്‍ കനത്ത മഴ. കോന്നിയില്‍ ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്ബകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്ബന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത്‌ പെയ്ത കനത്ത മഴ കുറഞ്ഞു. അരമണിക്കൂറോളം സമയം കനത്ത മഴയാണ് ഇവിടെ ഉണ്ടായത്. മുണ്ടക്കയം വണ്ടംപതാല്‍ അസംപനിയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം തള്ളി. മണ്ണിടിച്ചിലും […]