play-sharp-fill

മദ്യപാനി, കാമഭ്രാന്തി, അഹങ്കാരി താന്തോന്നി തുടങ്ങിയ മുദ്രകുത്തലുകൾ; ഒടുവിൽ ഭര്‍ത്താവും ഉപേക്ഷിച്ചു; ഒറ്റ രാത്രി കൊണ്ട് വിവാദ നായികയായി; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറാകുമ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത് വഫ ഫിറോസ്…..!

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ കക്ഷികളും സംഘടനകളും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുമ്പോഴും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. അതിന്‍റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി സംഭവത്തില്‍ പ്രതികരിച്ചത്. എന്നാൽ ഇത്തരം വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് വഫ എന്ന യുവതിയുടെ ജീവിതം കൂടിയാണ്. വാഹനാപകടത്തിന് പിന്നാലെയുണ്ടായ വന്‍ വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വീണ്ടും […]

മോദിയുടെ കോലം കത്തിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുണ്ടിന് തീപിടിച്ചു; ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്ക്; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു. പാലക്കാട് ഡിസിസിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍പേട്ട റോഡ് ഉപരോധത്തിനിടെയാണ് സംഭവം. തീ പടര്‍ന്നു പൊള്ളലേറ്റതോടെ ഇവര്‍ വെപ്രാളത്തില്‍ ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്കാണ്. ഇതില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ മുണ്ട് ഊരിയെറിഞ്ഞശേഷം രക്ഷനേടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ പി.എസ്.വിബിനാണ് പൊള്ളലേറ്റത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രങ്ങളിലും തീ പടര്‍ന്നു. സംഭവത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവശ്യസാധനങ്ങളുടെ ജിഎസ്ടി വര്‍ധനവില്‍ പ്രതിഷേധിച്ച്‌ […]

ഒരു ​ക​മ്മി​റ്റി​ക്ക് ര​ണ്ട് മി​നി​റ്റ്സ് റി​പ്പോ​ര്‍​ട്ട്; എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് മി​നി​റ്റ്സി​ല്‍ മ​റി​മാ​യം

സ്വന്തം ലേഖിക എ​രു​മേ​ലി: എ​രു​മേ​ലി പഞ്ചായത്ത് മിനിറ്റ്സിൽ പൊരുത്തക്കേടുകൾ നടന്നതായി പരാതി. പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും മാ​ത്രം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്തെ​ന്ന് മി​നി​റ്റ്സ് റി​പ്പോ​ര്‍​ട്ടിലാണ് പൊരുത്തക്കേട് ഉണ്ടെന്ന ആരോപണം. ഇ​ങ്ങ​നെ ഒ​രു ക​മ്മി​റ്റി ന​ട​ന്ന​താ​യി കേ​ട്ടു കേ​ള്‍​വി​പോ​ലു​മി​ല്ലെ​ന്ന് മ​റ്റ് അം​ഗ​ങ്ങ​ള്‍ പറയുന്നു. താ​ന്‍ പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വും പ​റ​യു​ന്നു. ക​ഴി​ഞ്ഞ മേ​യ് 19 ലെ ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ മി​നി​റ്റ്സ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഈ ​മ​റി​മാ​യം. ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ മി​നി​റ്റ്സ് അ​പ്‌​ലോ​ഡ് ചെ​യ്ത് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലാ​ണ് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ മി​നി​റ്റ്സി​ലെ മ​റി​മാ​യം പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​ത്. […]

മദ്യലഹരിയില്‍ കാറോടിച്ചു;ഇടിച്ചു തെറിപ്പിച്ചത് നിരവധി വാഹനങ്ങൾ ; ലഹരിമരുന്ന് കേസിലെ പ്രതിയായ സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍

സ്വന്തം ലേഖിക എറണാകുളം: മദ്യലഹരിയില്‍ കാര്‍ ഓടിച്ച്‌ നിരവധി വാഹനങ്ങള്‍ ഇടിച്ച്‌ തെറിപ്പിച്ച സിനിമാ-സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍. നടി അശ്വതി ബാബു (26) സുഹൃത്ത് നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയില്‍ ഇവര്‍ ഇടിച്ച്‌ തെറിപ്പിച്ചത്.ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കരെ വരെയായിരുന്നു ഇവര്‍ അപകടം ഉണ്ടാക്കിയത്. കുസാറ്റ് സിഗ്നനില്‍ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് ഇവരെ നാട്ടുകാര്‍ ശ്രദ്ധിച്ചത്. സിഗ്നലില്‍ നിന്നും കാര്‍ എടുത്തപ്പോള്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചു. തുടര്‍ന്ന് നിര്‍ത്താതെ പോകുകയായിരുന്നു. […]

കര്‍ക്കടക വാവുബലിതര്‍പ്പണം; നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖിക കോട്ടയം: മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലിതര്‍പ്പണ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരങ്ങളാണ് ഇവിടെ ബലിതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് പൂജ അര്‍പ്പിക്കുന്നത്. നിരവധി ഭക്തര്‍ക്ക് ഒരേസമയം ബലി അര്‍പ്പിക്കുന്നതിനാവശ്യമായ സജീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൂരെ ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ പുലര്‍ച്ചെ തന്നെയെത്തി ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെ 5ന് മണപ്പുറത്ത് ബലിതര്‍പ്പണ പൂജകള്‍ ആരംഭിക്കും. ഇതോടനുബന്ധിച്ച്‌ തിലഹവനം, പിതൃ നമസ്‌കാരം തുടങ്ങിയ സായൂജ്യ പൂജകളും നടക്കും. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ തന്ത്രി, മേല്‍ശാന്തി […]

സ്വാതന്ത്ര്യസമരസേനാനി രവീന്ദ്രൻ വൈദ്യർക്ക് കോരുത്തോട്ടിലെ വസതിയിൽ എത്തി സതേൺ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ ആദരവ് നൽകി

സ്വന്തം ലേഖിക കോരുത്തോട്:   ആസാധിക അമൃത് മഹോത്സവ് 75ാം സാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സതേൺ റെയ്ൽ വേ തിരുവനന്തപുരം  ഡിവിഷന്റെ കിഴിലുള്ള കോട്ടയം റെയിൽവേ അധികാരികൾ സ്വതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരുടെ കോരുത്തോട്ടിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചു

പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ച് തീർത്ഥക്കുളക്കരയിൽ കർക്കിടവാവുബലിയും രാമായണ മാസാചരണവും ജുലൈ 28 ന്

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: പരിപാവനമായ പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ച് തീർത്ഥക്കുളക്കരയിൽ കർക്കിടക വാവു ദിനമായ 28 ന് വ്യാഴാഴ്ച രാവിലെ 6 മുതൽ 9 വരെ പിതൃതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ തിലഹവനം, സായൂജ്യപൂജ തുടങ്ങിയ വിശേഷാൽ പൂജകളും നടത്തും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ കെ.എസ്.ബാലചന്ദ്രൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും . രാമായണ മാസമായി ആചരിക്കുന്ന കർക്കിടക മാസം 1 മുതൽ 31 വരെ എല്ലാ പൂജാ ദിവസങ്ങളിലും രാമായണ പരായണം നടത്തുന്നതിനു പുറമെ സമാപന ദിവസമായ 31 ന് അഖണ്ഡ പാരായണവും ഉണ്ടായിരിക്കുമെന്ന് […]

അത്യാസന്ന നിലയിൽ എത്തിയ യുവതിയെ തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ ;ചോദ്യം ചെയ്ത പിതാവിനോട് ഇതു മെ​ഡി​ക്ക​ല്‍ കോളേജ് ആണെന്നും ഇ​വി​ടെ ചി​ല ചി​ട്ട​ക​ള്‍ ഉണ്ടെന്നും മറുപടി ;മുപ്പതുകാരിയായ മകളുടെ മരണം ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​മൂലമെന്ന് പി​താ​വ്;കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ സ്വദേശി

സ്വന്തം ലേഖിക ഉ​പ്പു​ത​റ: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​മൂ​ലം മ​ക​ള്‍ മ​രി​ച്ച​താ​യി പി​താ​വ് ആ​രോ​പി​ച്ചു. ഏ​ല​പ്പാ​റ ചി​ന്നാ​ര്‍ സി​ദ്ധ​ന്‍ വീ​ട്ടി​ല്‍ ലി​ഷ(30)യുടെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​താ​വ് രാ​മ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​റി​ന്‍റെ മ​ക​ള്‍ ലി​ഷ​ക്ക് ത​ല​വേ​ദ​ന​യു​ണ്ടാ​യ​ത്. ത​ല​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ത​ല​ചു​റ്റി വീ​ണ ഇ​വ​രെ ഉ​ട​ന്‍​ത​ന്നെ ഏ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടി​ട​ത്തും യു​വ​തി​ക്ക് അ​പ​സ്മാ​ര​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ്കാ​നിം​ഗ് എ​ടു​ക്ക​ണ​മെ​ന്നും അ​തി​നാ​യി ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ 108 ആ​ംബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ കൂ​ട്ടി […]

കുമരകം ബോട്ട് അപകടം;കണ്ണീരോർമയ്ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് ; പൊലിഞ്ഞത് ഒൻപത് മാസം പ്രായമായ കുഞ്ഞുൾപ്പടെ 29 ജീവനുകള്‍

  സ്വന്തം ലേഖിക കുമരകം :കായലോളങ്ങൾക്കുമീതെ ജ്വലിക്കുന്ന സ്‌മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് തികയും.2002 ജൂലൈ 27 ന് രാവിലെയാണ് കുമരകം ബോട്ടുദുരന്തം ഉണ്ടാകുന്നത്. ജോലിക്കും പി എസ് സി പരീക്ഷ എഴുതാനുമായി 300 ലധികം ആളുകളുമായി മുഹമ്മയില്‍ നിന്ന് പുലര്‍ച്ചെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ട് കുമരകത്തിന് അര കിലോമീ​റ്റര്‍ പടിഞ്ഞാറു മാറി അപകടത്തില്‍പ്പെടുകയായിരുന്നു. 15 സ്ത്രീകളും 13 പുരുഷന്‍മാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിലമര്‍ന്നത്. കോട്ടയം ജില്ലയില്‍ പി.എസ്.സിയുടെ ലാസ്​റ്റ് ഗ്രേഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരില്‍ […]

കോട്ടയം ജില്ലയിൽ ഇന്ന് ( 27/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

  കോട്ടയം: ജില്ലയിൽ ജൂലൈ 27 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള SBT, എള്ളുകാല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും 3) വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യ, പുത്തൻചന്ത, കൈതയിൽകുരിശ്, മാളികക്കടവ് No:1, മാളികക്കടവ് No2, സ്ലീബാപ്പള്ളി, കാപ്യരുകവല എന്നീ […]